അബുദാബി : ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മാൾ മില്യണയർ നറുക്കെടുപ്പിൽ സെൽവ റാണി ഡാനിയൽ ജോസഫ് എന്ന തമിഴ്നാട് സ്വദേശിക്ക് ഒരു മില്ല്യണ്‍ ദിർഹം സമ്മാനം ലഭിച്ചു. അവധിക്കു നാട്ടിൽ പോയ സെൽവ റാണിയെ സമ്മാന വിവരം അറിയിക്കാൻ അധികൃതർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മാളിലെ മറ്റു സ്റ്റോറു കളില്‍ നിന്നും കഴിഞ്ഞയാഴ്ച സെൽവ റാണി സാധനങ്ങള്‍ വാങ്ങിച്ചപ്പോള്‍ കിട്ടിയ 80 കൂപ്പണുകള്‍ നറുക്കെടുപ്പില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഒന്നിനാണ് പത്തു ലക്ഷം ദിർഹം സമ്മാനം കരസ്ഥമാക്കിയാത്.
കൂപ്പണുകളില്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ ആയിരുന്നു നൽകിയിരുന്നത് എന്നും അവർ നാട്ടിൽ പോയപ്പോൾ യു. എ. ഇ.യിലെ സിം കാര്‍ഡ് മാറ്റി. അതിനാലാണ് ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നത് എന്നും സമ്മാനം സ്വീകരിച്ചു കൊണ്ട് ഭർത്താവ് അരുൾ ശേഖർ ആന്റണി സാമി പറഞ്ഞു.
രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് മാൾ മില്യണയർ ലുലു വീണ്ടും തുടങ്ങിയത്. മെഗാ പ്രൈസ് കൂടാതെ ആഴ്ച തോറും നടത്തുന്ന നറുക്കെടു പ്പിലൂടെ 25,000 ദിർഹവും സമ്മാനമായി നൽകുന്നുണ്ട്.
അബുദാബി സാംസ്കാരിക – ടൂറിസം വകുപ്പിന്റെ റീട്ടെയിൽ പ്ലാറ്റ്ഫോം ആയ റീട്ടെയിൽ അബുദാബി യുടെ സഹകരണത്തോടെയാണ് ലുലു മാൾ മില്യണയർ സമ്മാന പദ്ധതി നടപ്പാക്കുന്നത്.