ലയ ഇമോഷൻസ് മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച

March 13th, 2019

logo-laya-emotions-ssrl-ePathram
ദുബായ് : കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റർ രൂപം നൽകിയ ‘ലയ ഇമോഷൻസ്’ എന്ന മ്യൂസിക് ബാൻഡി ന്റെ ഉദ്ഘാടനം മാർച്ച് 15 വെള്ളിയാഴ്ച വൈകു ന്നേരം 7 മണിക്ക് ദുബായ് കരാമ സെന്ററിൽ വച്ച് നടക്കും.

ഗ്രൂപ്പ് അംഗങ്ങളായ രശ്മി സുഷിൽ രചന യും ചാൾസ് സൈമൺ സംഗീത വും നിർവ്വഹിച്ച “സപ്ത വർണ്ണ ങ്ങ ളാൽ യു. എ. ഇ.” എന്ന ആദ്യ സംഗീത ആൽബത്തി ന്റെ അവതരണ വും ഓൺ ലൈൻ റിലീസും ചടങ്ങിൽ വെച്ച് നടക്കും. തുടർന്ന് ‘ലയ ഇമോഷൻസ്’ ബാൻഡ് നയിക്കുന്ന സംഗീത നിശ അരങ്ങേറും.

ssrl-laya-emotions-music-band-opening-ePathram

ഏഴ് എമിറേറ്റു കളെ കുറിച്ചും രാഷ്ട്ര തലവന്മാരുടെ ഭരണ നൈപുണ്യ ത്തെ കുറിച്ചും രാജ്യത്തിന്റെ വളർച്ച ക്കും മുന്നേറ്റ ത്തിനും പ്രവാസി കൾ നൽകിയ സംഭാവന കളെയും പ്രതിപാദി ക്കുന്ന സംഗീത ആൽബ ത്തിലൂ ടെ ‘സപ്ത സ്വര രാഗ ലയ’ യുടെ നിരവധി ഗായകർ ഒത്തു ചേരുന്നു.

ഒരു വര്‍ഷം മുന്‍പേ ഗായകന്‍ ശരത് പരമേശ്വര്‍ രൂപീ കരിച്ച ‘സപ്ത സ്വര രാഗ ലയ’ എന്ന ഫേയ്സ് ബുക്ക് കൂട്ടായ്മ യിൽ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷ ത്തോളം അംഗ ങ്ങളുണ്ട്.

വിവരങ്ങൾക്ക് : ബിജോ എരുമേലി (052 207 7687) , ചാള്‍സ് സൈമണ്‍ (054 541 6646).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിയാർക്ക് കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’ ശ്രദ്ധേയമായി

March 4th, 2019

inauguration-niark-abudhabi-ammakkorumma-ePathram
അബുദാബി : നെസ്റ്റ് ഇന്റർ നാഷണൽ അക്കാദമി & റിസർച്ച് സെന്റർ (നിയാർക്ക്) അബു ദാബി ചാപ്റ്റർ സംഘടി പ്പിച്ച കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’ അബു ദാബി കേരള സോഷ്യൽ സെന്റ റില്‍ നടന്നു. മുഖ്യ അ തിഥി യായ ഡോ. എ. വി. അനൂപ് ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കായി കളറിംഗ്, പെയിന്റിംഗ് മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്സ്, നൃത്ത – നൃത്യങ്ങള്‍, മിമിക്രി, ഗാന മേള തുട ങ്ങിയ കലാ പരി പാടി കൾ, പൊതു സമ്മേളനം അടക്കം വൈവിധ്യമാര്‍ന്ന രീതി യിലാണ് ‘അമ്മക്കൊരുമ്മ’ സംഘടിപ്പിച്ചത്.

ammakkorumma-by-nest-niark-abudhabi-ePathram

വൃദ്ധ സദന ങ്ങൾ പെരുകി വരുന്നതിന് എതിരെ യുള്ള ബോധ വൽക്കര ണത്തി ന്റെ ഭാഗ മായി നെസ്റ്റ് ജനറൽ സെക്രട്ടറി ടി. കെ. യൂനുസ് ‘അമ്മയ്ക്കൊരുമ്മ’ എന്ന വിഷയ ത്തിൽ ആമുഖ പ്രഭാഷണം നടത്തി. മുഖ്യ രക്ഷാ ധി കാരി ബഷീർ ഇബ്രാഹിം നിയാർക്ക് അബു ദാബി ചാപ്റ്റ റിനെ പരി ചയ പ്പെടുത്തി.

ജന്മ വൈകല്യങ്ങൾ എങ്ങനെ മുൻ കൂട്ടി തിരിച്ചറിയാം, പ്രതി രോധിക്കാം എന്ന വിഷയം ഡോ. ഷഹദാദ് അവ തരി പ്പിച്ചു. എഴുത്തു കാരനും വാഗ്മി യുമായ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ജീവ കാരുണ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

സംഗീത കൂട്ടായ്മ യായ ‘സപ്ത സ്വര രാഗ ലയ’ അവ തരി പ്പിച്ച ഗാന മേള, ഫിലിം ഈവന്റ് കലാ കാര ന്മാ രുടെ വിവിധ നൃത്ത ങ്ങള്‍, അൻസാർ വെഞ്ഞാറ മൂട് അവ തരി പ്പിച്ച മിമിക്രി – സ്പോട്ട് ഡബ്ബിംഗ് എന്നിവ പരി പാടി ക്ക് മിഴിവേകി. മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സാക്ഷ്യ പത്രങ്ങളും ട്രോഫിയും വിജയി കള്‍ക്ക് സമ്മാന ങ്ങളും നല്‍കി. റാസ്‌ അൽ ഖൈമ പോലീസ് അവാർഡ് നേടിയ അൻസാർ കൊയി ലാണ്ടി യെ ചട ങ്ങിൽ ആദരിച്ചു.

നിയാര്‍ക്ക് ജനറല്‍ സെക്രട്ടറി ജയ കൃഷ്ണൻ, മറ്റു ഭാര വാഹി കളായ സുരേഷ്, സയ്ദ് ജി. എം., അൽ ജാബിർ, താഹ ബഹസ്സൻ, നബീൽ അബ്ദുൽ, ശരീഫ് തങ്ങൾ എന്നിവർ പരി പാടികൾക്ക് നേതൃത്വം നല്‍കി. പൂർണ്ണിമ ജയ കൃഷ്ണൻ, നൗഷാദ് കൊയിലാണ്ടി, ഹാരിസ് തുടങ്ങിയവർ ചിത്ര രചനാ മത്സരങ്ങൾ നിയന്ത്രിച്ചു.

നിയാർക്ക് അബുദാബി ചാപ്റ്റർ പ്രസിഡണ്ട് ആദർശ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ സാദത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അമ്മക്കൊരുമ്മ : മാർച്ച് ഒന്നിന് അബു ദാബി യിൽ

February 27th, 2019

logo-niark-abudhabi-ePathram
അബുദാബി : ഭിന്ന ശേഷിയുള്ള കുട്ടി കളുടെ ഉന്നമന ത്തിനു വേണ്ടി പ്രവൃത്തി ക്കുന്ന നെസ്റ്റ് ഇന്റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) കൊയി ലാണ്ടി യുടെ അബുദാബി ചാപ്റ്റർ സംഘടി പ്പി ക്കുന്ന കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’ 2019 മാർച്ച് 1 വെള്ളി യാഴ്ച അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാട കർ അറി യിച്ചു.

കുട്ടികളിലെ ജന്മ വൈകല്യങ്ങൾ മുൻകൂട്ടി അറിയു വാ നുള്ള വഴി കൾ എന്നവിഷയ ത്തിൽ വൈകു ന്നേരം നാലു മണി ക്കു തുടങ്ങുന്ന ബോധ വൽക്കരണ ക്ലാസ്സ്, കുട്ടി കളു ടെ കളറിംഗ് – പെയിന്റിംഗ് മത്സര ങ്ങൾ, യു. എ. ഇ. യിലെ കലാ കാരൻ മാർ പങ്കെടുക്കുന്ന സംഗീത – നൃത്ത സന്ധ്യ എന്നിവ ‘അമ്മക്കൊരുമ്മ’ യുടെ ഭാഗ മായി ഒരുക്കും.

വൈകുന്നേരം ഏഴു മണിക്ക് തുടങ്ങുന്ന സമാപന സമ്മേ ളന ത്തിൽ ഡോക്ടർ എ. വി. അനൂപ് മുഖ്യ അതിഥി ആയിരിക്കും. ഡോക്ടർ ഷഹ ബാസ് ചടങ്ങിൽ സംബ ന്ധിക്കും.

nest-international-academy-research-center-niark-ePathram

നിയാര്‍ക്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി യിൽ 2008 ൽ പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് രൂപീ കൃത മായ സന്നദ്ധ സംഘ ടന യായ ‘നെസ്റ്റ്’ നേതൃത്വം നൽ കുന്ന നിയാർക്ക് പ്രവർ ത്തിക്കുന്നത് ഭിന്ന ശേഷി യുള്ള കുട്ടി കളുടെ ഉന്നമനം കൂടി ഊന്നൽ നൽകണം എന്ന തിന്റെ അടി സ്ഥാന ത്തി ലാണ് എന്നും നിയാർക്ക് ഭാര വാഹി കൾ അറിയിച്ചു.

ലോകോത്തര നിലവാര ത്തിൽ ഉള്ള വിദ്യാഭ്യാസ, ചികിത്സാ പരിചരണ ങ്ങൾ ഭിന്ന ശേഷിയുള്ള കുട്ടി കൾക്ക് ലഭിക്കണം എന്നതി നാൽ അമേരി ക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ആയ C I D (Central Institute for the Deaf), ദുബായിലെ ‘അൽ നൂർ സെന്റർ ഫോർ ചിൽഡ്രൻ വിത്ത് സ്‌പെഷ്യൽ നീഡ്സ്’ എന്നിവ യുമായി ഉണ്ടാ ക്കിയ സാങ്കേതിക വിവര കൈമാറ്റ ഉടമ്പടി കളിലൂടെ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്ഥാപനം ആയി ‘നിയാർക്ക്’ മാറിക്കഴിഞ്ഞു എന്ന് സംഘാടകർ അവ കാശ പ്പെട്ടു.

നിയാർക്ക് മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീർ, പ്രസിഡണ്ട് ആദർശ്, ജനറൽ സെക്രട്ടറി ജയ കൃഷ്ണൻ, ട്രഷറർ സാദത്ത്‌, പ്രോഗ്രാം കൺ വീനർ ജലീൽ മഷ്ഹൂർ, മേളം മേഖല ഹെഡ് ബിമൽ എന്നിവർ വാർത്താ സമ്മേ ളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പ്രതിഭകളെ ആദരിച്ചു

February 27th, 2019

actress-sethu-lakshmi-film-event-ePathram
അബുദാബി : കലാ സാംസ്കാരിക രംഗത്തു വ്യക്തി മുദ്ര പതി പ്പിച്ച പ്രതിഭ കളെ ആദരിച്ചു. കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ഫിലിം ഇവന്റ് സംഘ ടിപ്പിച്ച ‘ജ്വാല 2K19’ എന്ന മെഗാ ഷോ യിൽ വെച്ചാണ് സിനിമാ സീരി യൽ അഭി നേത്രി സേതു ലക്ഷ്മി അമ്മ, പ്രവാസി ഭാരതി റേഡിയോ എം. ഡി. ചന്ദ്ര സേനൻ, അഭി നേത്രി ബിന്നി ടോം, സംവിധായകൻ ബാഷ് മുഹ മ്മദ്, ദേവ ദാസ് (ദാസ്. കെ. എസ്. സി.), പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ എന്നിവരെയാണ് ഫിലിം ഇവന്റ് ആദരിച്ചത്.

film-event-jwala-2019-honoring-das-ksc-ePathram

ദേവദാസിനു (ദാസ് കെ. എസ്. സി) ആദരവ്

ഭരത് മുരളി നാടകോ ത്സവ ത്തിൽ മികച്ച ബാല നട നുള്ള പുരസ്‌കാരം നേടിയ മുഹമ്മദ് മുസ്തഫ, അബു ദാബി ഫോട്ടോ ഗ്രാഫി മത്സര ത്തിലെ പുരസ്കാര ജേതാവ് ടോബിൻ ടോം എന്നിവർക്ക് ഉപ ഹാര ങ്ങൾ സമ്മാ നിച്ചു. കാശ്മീരിലെ പുൽവാമ യിൽ വീര മൃത്യു വരിച്ച ഇന്ത്യൻ സൈനി കർക്ക് ചടങ്ങിൽ ആദരവ് അർ പ്പിച്ചു.

മുസ്സഫ യിലെ അബു ദാബി മലയാളി സമാജം അങ്കണ ത്തിൽ ഒരുക്കിയ ‘ജ്വാല 2K19’ പരിപാടി യില്‍ ഫിലിം ഇവന്റ് പ്രസിഡണ്ട് ഫിറോസ് എം. കെ. അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു കിഴക്ക നേല സ്വാഗത വും ട്രഷർ ഉമ്മർ നാലകത്ത് നന്ദിയും പറഞ്ഞു. അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർ ത്തകർ സംബന്ധിച്ചു.

തുടർന്ന് ഫിലിം ഇവന്റ് കലാ പ്രതിഭ കൾ ഒരു ക്കിയ വൈവിദ്ധ്യമാര്‍ന്ന സംഗീത – നൃത്ത – ഹാസ്യ വിരുന്ന് അരങ്ങേറി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മാര്‍ച്ച് 12 മുതല്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

February 24th, 2019

uae-mother-of-the-nation-festival-2017-ePathram
അബുദാബി : വിനോദ സഞ്ചാര വകുപ്പ് സംഘ ടിപ്പി ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ മാര്‍ച്ച് 12 മുതല്‍ അബുദാബി കോര്‍ണീഷില്‍ തുടക്ക മാവും. ജനറൽ വിമൻസ് യൂണിയൻ ചെയർ വുമൺ ശൈഖാ ഫാത്തിമ ബിൻത് മുബാ റക്കി നോടുള്ള ആദര സൂചക മായി ഒരു ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ 12 ദിവസം നീണ്ടു നില്‍ക്കും.

സ്പെഷ്യല്‍ ഒളിംപിക്സ് സോൺ, പ്രോഗ്രസ്സ് സോൺ, ഹാപ്പിനെസ് സോൺ, സൂഖ് എന്നീ നാലു വിഭാഗ ങ്ങളി ലായി നൂറില്‍ അധികം പരി പാടി കള്‍ അരങ്ങേറും. സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി പ്രത്യേക പരിപാടി കളും ഒരുക്കി യിട്ടുണ്ട്.

തനതു അറബ് ഭക്ഷ്യ വിഭവ ങ്ങള്‍ ലഭ്യമാവുന്ന ഭക്ഷണ ശാലകളും വിനോദ വിജ്ഞാന പരി പാടി കളും മറ്റു അറബ് പൈതൃക ക്കാഴ്ചകളും ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ കൂടുതല്‍ ആകര്‍ഷക മാക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മ​ല​യാ​ളി സ​മാ​ജം ബേ​ബി ഷോ ​സം​ഘ​ടി​പ്പി​ച്ചു
Next »Next Page » ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine