ഫ്രാന്‍സിസ് മാര്‍പാപ്പ യു. എ. ഇ. യിൽ

February 3rd, 2019

vatican-pope-francis-ePathram
അബുദാബി : ആഗോള കത്തോലിക്കാ സഭ യുടെ തല വന്‍ ഫ്രാൻസിസ് മാർ പാപ്പ മൂന്നു ദിവസത്തെ യു. എ. ഇ. സന്ദര്‍ശന ത്തിനായി ഫെബ്രു വരി മൂന്ന്, ഞായ റാഴ്ച രാത്രി പത്തു മണി യോടെ അബു ദാബി യില്‍ എത്തുന്നു.

അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായു ധ സേന ഉപ സർവ്വ സൈന്യാധി പനുമായ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാ ന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് പോപ്പ് യു. എ. ഇ. യില്‍ എത്തു ന്നത്.

അബു ദാബി യിലെ പ്രസി ഡൻഷ്യൽ എയര്‍ പോര്‍ട്ടില്‍ വന്നിറ ങ്ങുന്ന മാർ പ്പാപ്പ യെ യു. എ. ഇ . ഭര ണാ ധികാ രികൾ നേരിട്ട് എത്തി സ്വീകരിക്കും.

pope-francis-visit-uae-ePathram

 

മാനവ സാഹോ ദര്യ സംഗമ ത്തിൽ പങ്കെടു ക്കുവാന്‍ ആയി ട്ടാണ് മാർപാപ്പ യുടെ യു. എ. ഇ. സന്ദർ ശനം. അബു ദാബി എമി റേറ്റ്സ് പാലസ് ഹോട്ടല്‍, തിങ്കളാഴ്ച മറീന യിലെ ഫൗണ്ടേഴ്‌സ് മെമ്മോറി യല്‍ എന്നി വിട ങ്ങളി ലായി സംഗമ ങ്ങളും സമ്മേളനങ്ങ ളും നടക്കും. വിവിധ രാജ്യങ്ങളിലെ മത പണ്ഡിതരും മാനവ സാഹോ ദര്യ സംഗമ ത്തിന്റെ ഭാഗമാകും.

മാര്‍പ്പാപ്പ കാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധ കുർ ബാന, ലോക ശാന്തി ക്കായുള്ള പ്രാർത്ഥന, പൊതു സമ്മേ ളനം എന്നിവ അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ ചൊവ്വാ ഴ്ച  നടക്കും.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആൻറിയ ‘ഫിയസ്റ്റ – 2019 ‘ വെള്ളിയാഴ്ച അബുദാബിയിൽ

January 30th, 2019

anria-logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ഒരുക്കുന്ന ‘ഫിയസ്റ്റ – 2019’ എന്ന ആഘോഷ പരിപാടി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ഫെബ്രുവരി 1 വെള്ളി യാഴ്ച രാവിലെ 9 മണി മുതൽ  തുടക്കമാവും.

മലയാള സിനിമ യുടെ കാരണവർ, നടനും നിർമ്മാ താവും സംവി ധായ കനു മായ പത്മശ്രീ. മധു, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, അങ്ക മാലി എം. എൽ. എ. റോജി എം. ജോൺ, ഇന്ത്യൻ ഇസ്‌ലാ മിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി എന്നിവർ സംബ ന്ധി ക്കും.

anria-abu-dhabi-fiesta-2019-ePathram

മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിറുത്തി ‘ചല ച്ചിത്ര രത്ന പുര സ്കാരം’ പത്മശ്രീ. മധു വിനു സമ്മാനിക്കും. ഗൾഫ് മേഖല യിലെ മികച്ച റേഡി യോ പ്രക്ഷേപണ ത്തിനുള്ള ‘ഗ്ലോബൽ വോയ്‌സ് പുര സ്കാരം’ പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്ര സേനൻ ഏറ്റു വാങ്ങും.

യു. എ. ഇ. തല ത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ഗാന മത്സരത്തോടെ രാവിലെ 9 മണിക്ക് ഫിയസ്റ്റ 2019 തുടക്കമാവും. സിനി മാറ്റിക് ഡാൻസ് മത്സരം, ഉദയൻ എടപ്പാൾ അവ തരി പ്പി ക്കുന്ന സാൻഡ് ആർട്ട് ഷോ, അയ്‌മ മ്യൂസിക് മെല്ലോ ടീമിന്റെ മ്യൂസി ക്കൽ – കോമഡി ഷോ, ആൻറിയ അബു ദാബി അംഗ ങ്ങൾ അവ തരി പ്പിക്കുന്ന വിവിധ കലാ പരിപാടി കളും ഫിയസ്റ്റ 2019 ആഘോഷ ത്തിന്റെ ഭാഗ മായി അരങ്ങേറും.

കൂടുതൽ വിവര ങ്ങൾക്ക് 055 846 9171 എന്ന നമ്പറി ൽ ബന്ധ പ്പെടുക. (സ്വരാജ്)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാ​ർ​ത്തോ​മ്മാ യു​വ​ ജ​ന​ സ​ഖ്യം സുഹൃത്ത് സമ്മേളനം സം​ഘ​ടി​പ്പി​ച്ചു

January 24th, 2019

abudhabi-marthoma-church-ePathram
അബുദാബി : ലേബർ ക്യാമ്പു കളിൽ കഴിയുന്ന തൊഴി ലാളികളെ ഒന്നിപ്പിച്ചു കൊണ്ട് അബുദാബി മാർ ത്തോമാ യുവ ജന സഖ്യം സുഹൃ ത്ത് സമ്മേളനം സംഘ ടിപ്പിച്ചു.

സമ്മേളന ത്തിൽ യു. എ. ഇ. എഴുത്തു കാരനും മോട്ടി വേഷൻ സ്‌പീക്കറു മായ ഒമർ അൽ ബുസൈദി, സാമൂ ഹിക പ്രവർ ത്തക ദയാ ബായി എന്നിവർ മുഖ്യ അതിഥി കള്‍ ആയിരുന്നു. ലേബര്‍ ക്യാമ്പു കളില്‍ നിന്നും എത്തിയ വിവിധ രാജ്യ ക്കാരായ തൊഴി ലാളി കൾ ചേർന്നു കൊണ്ടാണ് സുഹൃത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാ ദേശ്, നേപ്പാൾ, അറബ് രാജ്യ ങ്ങൾ എന്നിവിട ങ്ങളില്‍ നിന്നുള്ള 1500 ഒാളം തൊഴി ലാളി കൾ സംഗമ ത്തിൽ പങ്കെടുത്തു.

ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ, സഹ വികാരി റവ. സി. പി. ബിജു, രജിത് ചീരൻ, നിബു സാം, ടിനോ തോമസ്, സുജീവ് മാത്യു , ബ്രെറ്റി ചാക്കോ തുടങ്ങി യവർ പ്രസം ഗിച്ചു.

വിവിധ വിനോദ മത്സര ങ്ങൾ, സ്നേഹ വിരുന്നും പരി പാടി യുടെ ഭാഗ മായി. തുടർച്ച യായി പതിനൊന്നാം വർഷ മാണ് മാർ ത്തോമാ യുവ ജന സഖ്യം ‘സുഹൃത്ത് സമ്മേളനം’ സംഘടിപ്പി ക്കു ന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുതാ വർഷാചരണം : ആർട്ട് ഹബ്ബിൽ ചിത്ര പ്രദർശനം

January 20th, 2019

artist-david-ebenezer-year-of-tolerance-2019-ePathram
അബുദാബി : യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷം ആചരണ ത്തിന്റെ ഭാഗ മായി അബു ദാബി ആർട്ട് ഹബ്ബിൽ ഒരു ക്കിയ ചിത്ര പ്രദർശന ത്തിന് തുടക്ക മായി.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ, ഭരണാധി കാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്നിവ രുടെത് അടക്കം വ്യത്യസ്ത മായ രചന കളാണ് ‘മൈൻഡ് സ്കേപ്‌സ്’ എന്ന പേരിൽ ഒരുക്കി യിരി ക്കുന്നത്, ഒട്ടനവധി ചിത്ര പ്രദർ ശന ങ്ങൾ നടത്തി ശ്രദ്ധേയ നായ ചിത്ര കാരൻ ഡേവിഡ് ഇബെനീസർ.

abudhabi-art-hub-exhibition-david-ebenezer-ePathram

ലോകത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള കലാ സൃഷ്ടി കൾ അബു ദാബി ആർട്ട് ഹബ്ബിൽ പ്രദർ ശിപ്പി ക്കാറുണ്ട് എങ്കിലും യു. എ. ഇ. സഹി ഷ്ണുതാ വർഷ ത്തിൽ ആദ്യം തന്നെ ഇന്ത്യ ക്കാരനായ ഒരു ചിത്ര കാര ന്റെ സൃഷ്ടി കള്‍ പ്രദർ ശിപ്പി ക്കുവാന്‍ സാധിച്ച തിൽ ഏറെ സന്തോഷം എന്നും ചിത്ര പ്രദര്‍ ശനം ഉല്‍ഘാടനം ചെയ്തു കൊണ്ട് ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് പറഞ്ഞു.

അബു ദാബി വേൾഡ് ട്രേഡ് സെന്റർ മാളി ലെ ആർട്ട് ഹബ്ബിലെ ഗാലറി യിൽ കുറിച്ച ‘മൈൻഡ് സ്കേപ്‌സ്’ ഒരാഴ്ചക്കാലം നീണ്ടു നിൽക്കും.

കഴിഞ്ഞ ഏഴ് വർഷ മായി അബു ദാബി യിൽ ജോലി ചെയ്യുന്ന ഡേവിഡ്, അക്രലിക് വിഭാഗ ത്തി ലാണ് രചന കൾ നിർവ്വ ഹിച്ചിരി ക്കു ന്നത്. വിവിധ നാടു കളിൽ ചിത്ര പ്രദർ ശനം നടത്തിയ ഇദ്ദേഹത്തിന്ന് നിരവധി പുര സ്കാര ങ്ങളും നേടാനായി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കഥകളി മഹോത്സവം : കൗന്തേയം അബുദാബി യിൽ

January 17th, 2019

kalamandalam-gopi-kadhakali-kaundheyam-in-ksc-ePathram

അബുദാബി : കഥകളി പ്രേമികള്‍ക്ക് ഇനി മൂന്ന് ഉറക്ക മില്ലാ രാവു കള്‍. കലാ മണ്ഡലം ഗോപി ആശാനും സംഘ വും അവത രിപ്പി ക്കുന്ന ‘കൗന്തേയം’ ജനുവരി 17, 18, 19 തിയ്യതി കളില്‍ (വ്യാഴം, വെള്ളി, ശനി) അബു ദാബി കേരള സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേ ളന ത്തില്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

കുന്തി ദേവി യുടെ മക്കളായ കർണ്ണൻ, അർജ്ജു നൻ, ഭീമൻ, യുധിഷ്ടിരൻ എന്നിവരുടെ കഥ യാണ് കൗന്തേയം. വ്യാഴം രാത്രി എട്ടു മണി ക്ക് ‘കർണ്ണ ശപഥം’ അര ങ്ങില്‍ എത്തും. കലാ മണ്ഡലം ഗോപി (കർണ്ണൻ), മാർഗ്ഗി വിജയ കുമാർ (കുന്തി), കലാ മണ്ഡലം ബാല സുബ്ര ഹ്മ ണ്യൻ (ദുര്യോധനൻ), കലാ മണ്ഡലം പ്രവീൺ (ഭാനു മതി), കലാ നിലയം വിനോദ് (ദുശ്ശാ സനൻ) എന്നിവർ വേഷ ങ്ങൾ കെട്ടിയാടും.

വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറ പ്പാട്, മേളപ്പദം എന്നിവ ക്കു ശേഷം ‘സുഭദ്രാ ഹരണം’ കഥ കളി അരങ്ങേറും. ശനി യാഴ്ച ആറു മണി മുതല്‍ “കല്യാണ സൗഗ ന്ധികം” അരങ്ങേറും.

ഡോ. പി. വേണു ഗോപാലൻ (കഥ അവതരണം), പത്തി യൂർ ശങ്കരൻ കുട്ടി, കലാ മണ്ഡലം ബാബു നമ്പൂ തിരി, കലാ മണ്ഡലം കൃഷ്ണ കുമാർ (സംഗീതം), കലാ മണ്ഡലം കൃഷ്ണ ദാസ്, കലാ മണ്ഡലം വേണു മോഹൻ (ചെണ്ട), കലാ മണ്ഡലം രാജ നാരായ ണൻ, കലാ മണ്ഡ ലം ഹരി ഹരൻ (മദ്ദളം), കലാ നിലയം ഷാജി, ഏരൂർ മനോജ് (ചുട്ടി), പള്ളി പ്പുറം ഉണ്ണി കൃഷ്ണൻ, പനമന അരുൺ തുടങ്ങി യവ രാണ് പിന്നണിയില്‍.

വാർത്താ സമ്മേളന ത്തിൽ കലാ മണ്ഡലം ഗോപി, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശക്‌തി ഭാര വാഹി കളായ അഡ്വ. അൻ സാരി, മധു പരവൂര്‍, മണി രംഗ് പ്രതി നിധി കളായ അനൂപ്, കൃഷ്‍ണൻ, രോഹിത് തുടങ്ങിയവര്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പയസ്വിനി കുടുംബ സംഗ മവും മെഡി ക്കൽ ക്യാമ്പും സംഘടിപ്പിച്ചു
Next »Next Page » ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന് »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine