അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി) സംഘ ടിപ്പിച്ച ‘ഈദ് മെഹ് ഫിൽ’ ഗാനമേള, ഒപ്പന, വിവിധ നൃത്ത നൃത്യ ങ്ങള്‍ എന്നിവ യുടെ അവത രണം കൊണ്ട് ശ്രദ്ധേ യമായി.
സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ, ഗായക രായ രഹ്‌ന, സജ്ല സലീം, കല്ല്യാണി വിനോദ്, ആബിദ് കണ്ണൂര്‍, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ് ഫിൽ’സംഗീത നിശ യില്‍ ഭാഗ മായി.
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്-2017’എന്ന പേരിൽ ബലി പെരു ന്നാള്‍ ആഘോ ഷ ങ്ങള്‍ സംഘ ടിപ്പിച്ചു.
മാപ്പിളപ്പാട്ട് രംഗത്തെ കുരുന്നു പ്രതിഭ കളായ നസീബ് നിലമ്പൂർ, മെഹ്‌റിൻ, മുന്ന, റാഫി, സിനാൻ എടക്കര എന്നി വര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീത രാവ്,’ഈദ് നിലാവ്-2017’നെ ആസ്വാദ്യകര മാക്കി.
എ. ഒ. പി. ഹമീദ്, ജാഫർ രാമ ന്തളി എന്നിവ രുടെ നേതൃത്വ ത്തിൽ കോൽക്കളി, വി. ബീരാൻ കുട്ടി യുടെ നേതൃത്വ ത്തിൽ സെന്റര്‍ ബാല വേദി അംഗ ങ്ങ ളുടെ ഒപ്പന എന്നിവയും അര ങ്ങേറി.
സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഈദ് നിലാവ് ഉദ്‌ഘാടനം ചെയ്‌തു. യു. അബ്‌ദുല്ലാ ഫാറൂഖി ഈദ് സന്ദേശം നല്‍കി.
സെന്റർ വൈസ് പ്രസിഡന്റ് എം. ഹിദായ ത്തുള്ള, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, കൾച്ചറൽ സെക്രട്ടറി ജാഫർ തങ്ങൾ എന്നിവര്‍ പരി പാടി കള്‍ക്ക് നേതൃത്വം നല്‍കി.
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടക ത്തിന്റെ പതിനഞ്ചാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി സെപ്റ്റംബർ 8 വെള്ളി യാഴ്ച രാത്രി 7 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വച്ച് ‘ഓണ പ്പൊലിമ 2017’ എന്ന പേരിൽ നാടൻ കലാ മേള സംഘടി പ്പിക്കുന്നു.
കേരളത്തിൽ നിന്നും എത്തുന്ന പ്രമുഖ കലാ കാര ന്മാർ അണി നിരക്കുന്ന പരിപാടി യിൽ നാടൻ പാട്ടു കൾ, ഓണ പ്പാട്ടുകൾ, മാപ്പിള പ്പാട്ടുകൾ, തെയ്യം തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ രൂപ ങ്ങളും അരങ്ങേറും.
പ്രവേശനം സൗജന്യം ആയിരിക്കും എന്ന്‍ സംഘാടകർ അറിയിച്ചു.
അബുദാബി : ബലി പെരുന്നാള്‍ ആഘോഷ ങ്ങളുടെ ഭാഗ മായി കേരള സോഷ്യൽ സെന്റർ രണ്ടു ദിവസ ങ്ങളി ലായി വൈവിധ്യ മാര്‍ന്ന കലാ സാംസ്കാരിക പരി പാടി കള്‍ സംഘടിപ്പിച്ചു.
പെരുന്നാള്‍ ദിനത്തില്‍ യു. എ. ഇ. യിലെ ശ്രദ്ധേയ രായ കലാ കാരന്മാര്‍ അണി നിരന്ന ‘ഈദും ഇശലും’ എന്ന പരിപാടി യില്‍ ഗാന മേള, ഒപ്പന, കോൽക്കളി എന്നിവ യുടെ അവതരണം മികച്ചു നിന്നു.
രണ്ടാം ദിനത്തിൽ അംഗ ങ്ങള്‍ക്കും അഭ്യുദയ കാംക്ഷി കള്‍ക്കു മായി ഒരുക്കിയ ‘പെരുന്നാൾ തക്കാരം’ എന്ന സദ്യയും ഉസ്താദ് മുഹമ്മദ് നഈം സദീഖി യുടെ നേതൃത്വ ത്തിൽ നടന്ന ഗസൽ സായാഹ്നം എന്നിവ വേറിട്ട അനുഭവ മായി. മെഹ്ദി ഹസ്സന്‍, ജഗ്ജിത് സിംഗ്, ഗുലാം അലി എന്നിവരുടെ ഗസലുകള്‍ ആലപിച്ചത് സംഗീത പ്രേമി കളെ ഏറെ ആകർഷിച്ചു.
ഹുമയൂൺ യൂസഫ്, അജിത് വിക്രമൻ എന്നി വർ തബല വായിച്ചു. ഉസ്താദ് മുഹമ്മദ് നഈം സദീഖിയും ഹുമ യൂൺ യൂസഫും പാകി സ്ഥാൻ സ്വദേശി കളാണ്.
സംഗീത ത്തിന് അതിർത്തി യുടെ തടസ്സ ങ്ങൾ ബാധക മല്ല എന്ന് ഈ ഗസൽ സായാഹ്‌നം തെളിയിച്ചു. കെ. എസ്. സി. പ്രസി ഡണ്ട് പി. പത്മനാഭൻ പരിപാടി യുടെ ഔപചാരിക ഉദ്‌ഘാടനം നിർവ്വഹിച്ചു.
ആക്ടിംഗ് സെക്രട്ടറി അജീബ് പരവൂർ സ്വാഗതവും മീഡിയ കൺ വീനർ ഫൈസൽ ബാവ നന്ദിയും പറഞ്ഞു.
അബുദാബി : മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തല മുറ കൾ ഒത്തു ചേർന്ന് കൊണ്ട് ഒരുക്കിയ ‘പെരുന്നാ പ്പാട്ട്’ എന്ന സംഗീത ആൽബം ശ്രദ്ധേയ മാവുന്നു.
പ്രമുഖ സംഗീതജ്ഞൻ കോഴിക്കോട് അബൂ ബക്കര്‍ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ആൽബ ത്തിലെ വരികൾ എഴുതി യിരി ക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി ഫത്താഹ് മുള്ളൂർക്കര.
ഇസ്ലാമിക ചരിത്ര ത്തിലെ ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബി യുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന പെരുന്നാപ്പാട്ടിൽ ഹജ്ജ് പെരുന്നാളി ന്റെ ചരിത്ര പശ്ചാത്തലവും കടന്നു വരുന്നു.
തീർത്തും ലളിത മായ രീതിയിൽ ഈ പാട്ടിനു ഓർക്കസ്ട്ര ഒരുക്കി യിരി ക്കുന്നത് ഖമറുദ്ദീൻ കീച്ചേരി.
നിരവധി സംഗീത ആൽബ ങ്ങളി ലൂടെ സംഗീത പ്രേമി കളുടെ ഇഷ്ടക്കാരനായി മാറിയ ഷംസുദ്ധീൻ കുറ്റിപ്പുറം, യു. എ. ഇ. യിലെ വേദി കളിൽ ശ്രദ്ധേയയായി കഴിഞ്ഞ അംബിക വൈശാഖ് എന്നിവ രാണ് ഗായകർ.
ഹാരിസ് കോലാത്തൊടി നിർമ്മിച്ച ‘പെരുന്നാപ്പാട്ട്’ സംവിധാനം ചെയ്ത് അവതരി പ്പിക്കുന്നത് താഹിർ ഇസ്മായീൽ ചങ്ങരംകുളം.
ക്യാമറ : മുഹമ്മദലി അലിഫ് മീഡിയ, എഡിറ്റിംഗ് : സഹദ് അഞ്ചിലത്ത്, സൗണ്ട് എഞ്ചിനീയർ : എൽദോ എബ്രഹാം ഒലിവ് മീഡിയ.
പിന്നണിയിൽ : അത്തിയന്നൂർ റഹീം പുല്ലൂക്കര, പി. ടി. കുഞ്ഞു മോൻ മദിരശ്ശേരി, കെ. കെ. മൊയ്തീൻ കോയ, സുബൈർ തളിപ്പറമ്പ്, നൗഷാദ് ചാവക്കാട്, സുനിൽ, പി. എം. അബ്ദുൽ റഹിമാൻ, സിദ്ധീഖ് ചേറ്റുവ എന്നിവ രാണ്.
ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗ മായി അബു ദാബി അലിഫ് മീഡിയയും ഓഷ്യൻ വേവ്സ് സെക്യൂ രിറ്റി സിസ്റ്റവും സംയുക്ത മായി ട്ടാണ് ‘പെരുന്നാ പ്പാട്ട്’ പുറത്തിറക്കി യിരി ക്കുന്നത്.