ദേ​ശീ​യ ദി​നാ​ഘോ​ഷം : കെ. എം. ​സി. ​സി. പൊ​തു ​സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്നി​ന്

November 22nd, 2018

dubai-kmcc-logo-big-epathram
ദുബായ്: നാൽപ്പത്തിയേഴാമത് യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി ദുബായ് കെ. എം. സി. സി. സംഘടി പ്പിക്കുന്ന പൊതു സമ്മേളനം ഡിസംബർ 1 ശനിയാഴ്ച വൈകുന്നേരം ഏഴു മണി ക്ക് ഗർഹൂദ് എൻ. ഐ. മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി., അഖി ലേന്ത്യാ ഓർഗ നൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി., കെ. എം. ഷാജി. എം. എൽ. എ., യു. എ. ഇ. യി ലേയും ഇന്ത്യ യിലേയും നയ തന്ത്ര പ്രതി നിധി കൾ തുട ങ്ങി സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.

വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതി പ്പിച്ച വരെ ചടങ്ങിൽ ആദരിക്കും.

തുടര്‍ന്ന് പ്രമുഖ മാപ്പിള പ്പാട്ടു ഗായിക വിളയിൽ ഫസീല യുടെ നേതൃത്വ ത്തില്‍ സംഗീത നിശ ‘ഇശൽ നൈറ്റ്’ അര ങ്ങേറും. കൊല്ലം ശാഫി, കണ്ണൂർ മമ്മാലി, നസീബ് നില മ്പൂർ, റാഫി കുന്ദം കുളം, മുഫ് ലിഹ് തുടങ്ങിയ ഗായ കര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലുലുവിൽ ബെസ്റ്റ് ഓഫ് അമേരിക്ക ഫെസ്റ്റിവൽ

November 21st, 2018

best-of-america-food-fest-2018-at-lulu-hypermarkets-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഹൈപ്പർ മാർ ക്കറ്റു കളിൽ ‘ബെസ്റ്റ് ഓഫ് അമേരിക്ക’ ഫെസ്റ്റിവലിന്നു തുടക്ക മായി. അബുദാബി വേൾഡ് ട്രേഡ് സെൻറ റിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങില്‍ അമേരി ക്കന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് ജെഫ്രി ലൊഡിൻസ്കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

നവംബര്‍ 27 വരെ എല്ലാ ലുലു ഹൈപ്പർ മാർ ക്കറ്റു കളിലും നടക്കുന്ന ‘ബെസ്റ്റ് ഓഫ് അമേ രിക്ക’ ഫെസ്റ്റി വലില്‍ അമേരി ക്കന്‍ നിര്‍മ്മിത ഭക്ഷ്യവിഭവ ങ്ങള്‍ ലഭ്യമാവും.

ഈ വിഭവങ്ങൾ രുചിക്കുവാനും ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ സ്വന്ത മാ ക്കാനും പറ്റിയ അവസര മാണ് ‘ബെസ്റ്റ് ഓഫ് അമേരിക്ക ഫെസ്റ്റി വൽ’ എന്ന് ലുലു ഗ്രൂപ്പ് എക്സി ക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി പറഞ്ഞു.

lulu-best-of-america-food-festival-ePathram

ചടങ്ങില്‍ ലുലു റീജ്യണൽ ഡയറക്ടർ ടി. പി. അബൂ ബക്കർ, ചീഫ് കമ്യൂണിക്കേഷൻ ഓഫീ സർ വി. നന്ദ കുമാർ, കെവിൻ കന്നിംഗ്ഹാം തുടങ്ങി യവര്‍ സംബ ന്ധിച്ചു.

ന്യൂജേഴ്‌സി യിലെ ലുലു വിന്റെ സ്ഥാപന ത്തിലൂടെ തെരഞ്ഞെടുത്ത നാലായിര ത്തോളം ഉന്നത ഗുണ നില വാരം പുലർ ത്തുന്ന ഉൽപ്പന്ന ങ്ങളാണ് ഇവിടെ എത്തി ച്ചിരി ക്കുന്നത് എന്നും ജെഫ്രി ലൊഡിൻസ്കി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. കേരളോത്സവം നവംബര്‍ 29 മുതൽ

November 20th, 2018

ksc-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ (കെ. എസ്‌. സി.) സംഘടി പ്പിക്കുന്ന കേരളോത്സവം-2018, നവം ബര്‍ 29, 30, ഡിസംബർ 1 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസ ങ്ങളില്‍ കെ. എസ്‌. സി. അങ്കണ ത്തില്‍ വെച്ചു നടക്കും.

നാട്ടുത്സവ ങ്ങളെ അനുസ്മരിപ്പിക്കുന്ന കേരളോത്സവ ത്തിൽ നാടൻ ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും ലഭ്യ മാവുന്ന തട്ടു കട കൾ, ശാസ്ത്ര പ്രദർശനം, പുസ്തക ശാല കൾ, മെഡിക്കല്‍ ക്യാമ്പു കള്‍ കൂടാതെ വിവിധ വാണിജ്യ സ്റ്റാളു കൾ തുടങ്ങിയവ ഉണ്ടാവും.

നാട്ടില്‍ നിന്നും എത്തുന്ന കലാ കാരന്മാര്‍ അണി നിര ക്കുന്ന സംഗീത നൃത്ത സന്ധ്യയും പ്രവാസി കലാ പ്രതിഭ കള്‍ ഒരുക്കുന്ന വിവിധ കലാ പരി പാടി കളും അരങ്ങേറും.

വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന കേരളോ ത്സവ നഗരി യി ലേക്ക് പത്തു ദിര്‍ഹം വില യുള്ള പ്രവേശന കൂപ്പണ്‍ വഴി സന്ദര്‍ശ കരെ നിയന്ത്രിക്കും.

മൂന്നാം ദിവസം ഈ പ്രവേശന കൂപ്പണ്‍ നറുക്കിട്ട് കാർ ഉൾപ്പെടെ നൂറോളം സമ്മാന ങ്ങളും നൽകും.

കേരളാ സോഷ്യല്‍ സെന്റ രിന്റെ നവീ കരണ പ്രവർ ത്തന ങ്ങൾക്കു വേണ്ടി യുള്ള ധന സമാ ഹര ണാർഥം സംഘ ടിപ്പി ക്കുന്ന പരി പാടി യിൽ നിന്ന് ലഭിക്കുന്ന വരുമാന ത്തിൽ ഒരു വിഹിതം പ്രളയ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്യും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : ഡിസംബർ രണ്ട്, മൂന്ന് തിയ്യതി കളില്‍ പൊതു അവധി

November 20th, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ 47–ാം ദേശീയ ദിന ആഘോ ഷ ങ്ങളുടെ ഭാഗ മായി പൊതു മേഖല ക്കും സ്വകാര്യ മേഖല ക്കും ഡിസംബർ രണ്ട്, മൂന്ന് തിയ്യതി കളില്‍ (ഞായര്‍, തിങ്കള്‍) അവധി ആയി രിക്കും.

വാരാന്ത്യ അവധി യായ വെള്ളി, ശനി എന്നീ ദിവസ ങ്ങളോട് ചേര്‍ന്നു വന്നതിതാല്‍ തുടര്‍ച്ച യായ നാലു ദിവ സങ്ങള്‍ സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ അടഞ്ഞു കിടക്കും. ചൊവ്വാഴ്ച മുതല്‍ ഇരു മേഖല കളിലും പ്രവൃത്തി ദിനം ആരം ഭിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണ്ണൂർ ഷെരീഫിന്റെ മെഹ്ഫിൽ അബുദാബി യിൽ

September 30th, 2018

kannur-shareef-mehfil-alif-media-ePathram
അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാർഷിക ത്തോട് അനുബന്ധിച്ച് പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫ് അവതരി പ്പിക്കുന്ന ‘മെഹ്‌ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ അരങ്ങേറും എന്ന് സംഘാ ടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി അലിഫ് മീഡിയ നൽകി വരുന്ന വിവിധ പുരസ്കാര ങ്ങളും ഇതേ വേദി യിൽ സമ്മാനിക്കും.

ഈ വർഷ ത്തെ ‘യുവ കർമ്മ’ പുര സ്‌കാരം സാമൂഹ്യ പ്രവർ ത്തകൻ ഫിറോസ് കുന്നും പറമ്പിൽ ഏറ്റു വാങ്ങും. അലിഫ് മീഡിയ ‘മാധ്യമ ശ്രീ’ പുരസ്കാരം റാഷിദ്‌ പൂമാടം (സിറാജ് ദിനപ്പത്രം), അപ് കമിംഗ് ആർട്ടിസ്റ്റ് നൂറ നുജൂം നിയാസ്, സമഗ്ര സംഭാവനക്ക് ഇശൽ ബാൻഡ് അബു ദാബി, യുവ സംരംഭക പുര സ്‌കാരം റസീൽ പുളിക്കൽ (ബെസ്റ്റ് കാർഗോ) എന്നി വർക്ക് സമ്മാനിക്കും.

വാർത്താ സമ്മേളനത്തിൽ മുഹമ്മദലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ സുബൈർ തളിപ്പറമ്പ്, ഷൗക്കത്ത് വാണിമേൽ, സമീർ വാണിമേൽ, ഷാജു മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബൂന സായിദ് : അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും
Next »Next Page » മൃതദേഹം കൊണ്ടു പോകുന്ന തിനുള്ള നിരക്കു വര്‍ദ്ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine