മ​ല​യാ​ളി സ​മാ​ജം ബേ​ബി ഷോ ​സം​ഘ​ടി​പ്പി​ച്ചു

February 24th, 2019

abudhabi-malayalee-samajam-baby-show-2019-ePathram
അബുദാബി : മലയാളി സമാജം അങ്കണ ത്തില്‍ ബേബി ഷോ – 2019 അരങ്ങേറി. മുസ്സഫ അൽ ബുസ്താന്‍ ആശു പത്രി യുടെ സഹകരണ ത്തോ ടെ സംഘടിപ്പിച്ച പരി പാടി യില്‍ വിവിധ എമി റേറ്റു കളിൽ നിന്നും നൂറോളം കുട്ടികള്‍ പങ്കെടുത്തു.മൂന്നു വിഭാഗ ങ്ങളി ലായി ഒരു ക്കിയ മത്സര ങ്ങളില്‍ ഒരു വയസ്സു വരെ യുള്ള കുട്ടി കളുടെ വിഭാഗത്തിൽ ഡാനി യാല ചിന്നു പണിക്കർ ഒന്നാം സ്ഥാനം കരസ്ഥ മാക്കി.

ഒന്നു മുതല്‍ മൂന്നു വയസ്സു വരെ യുള്ള ആൺ കുട്ടി കളുടെ വിഭാഗ ത്തിൽ അനിമേഷ് മോഹിത്ത് ഒന്നാം സ്ഥാനവും, എ. ആർ. തേജസ് രണ്ടാം സ്ഥാന വും ധ്യാൻ പ്രിൻസ് മൂന്നാം സ്ഥാനവും കരസ്ഥ മാക്കി. ഇതേ പ്രായ ത്തിലുള്ള പെൺ കുട്ടി കളുടെ വിഭാഗ ത്തി ൽ പ്രണവി പി. ബർട്ടെ ഒന്നാം സ്ഥാനവും ഐനാ മസ്റിൻ രണ്ടാം സ്ഥാനവും മഹാ ലക്ഷ്മി മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

മൂന്നു മുതല്‍ ആറു വയസ്സു വരെ യുള്ള ആൺ കുട്ടി കളുടെ വിഭാഗ ത്തിൽ സയാൻ ഷംനിദ് ഒന്നാം സ്ഥാനവും ഫയിം ഫൈസൽ രണ്ടാം സ്ഥാന വും, സാത്വിക് സാംസൺ മൂന്നാം സ്ഥാന വും കരസ്ഥമാക്കി.

പെൺ കുട്ടി കളുടെ വിഭാഗ ത്തിൽ അൻവി ഗിരീഷ് നായർ ഒന്നാം സ്ഥാനവും ഹരിദ്ര രജിത്ത് രണ്ടാം സ്ഥാന വും സൗഹ ഫാത്തിമ മൂന്നാം സ്ഥാന വും കരസ്ഥ മാക്കി. ഡോ. ശങ്കർ രാജ് ഡിയോ, റീനാ അനിൽ കുമാർ, ശ്രീവിദ്യ, ഡോ. രൂപാലി പ്രവീൺ, ഡോ. ഷിനു എന്നി വർ വിധി കർ ത്താക്കള്‍ ആയി രുന്നു.

അൽ ബുസ്താന്‍ ആശുപത്രി എം. ഡി. ഡോ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസി ഡണ്ട് ടി. എ. നാസർ, നിബു സാം ഫിലിപ്പ്, അപർണ്ണ സന്തോഷ്, അനൂപ ബാനർജി, നിമ്മി ജോഷി, ശ്രേയ ഗോപാൽ, സൂരജ് പ്രഭാകർ, ദിവ്യ രാജ്, ലോണാ ബ്രണർ, ഡോ. രജിത്ത്, എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളി യാഴ്ച

February 11th, 2019

abudhabi-kmcc-logo-ePathram അബുദാബി : കോഴിക്കോടി ന്റെ സംസ്കാരവും കല കളും രുചി കളും ചരിത്ര ങ്ങളും വരച്ചു കാണിക്കുന്ന ‘കോഴി ക്കോട് ഫെസ്റ്റ്’ 2019 മാർച്ച് 29 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തു വാന്‍ അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. തീരു മാനിച്ചു.

സന്ദർശകർക്ക് കോഴിക്കോടൻ അനുഭവം ആസ്വദിക്കു വാന്‍ കഴിയുന്ന രീതി യിലാണ് ഫെസ്റ്റ് ഒരുക്കു ന്നത്. യു. എ. ഇ. യുടെ സഹി ഷ്ണുതാ വർഷ ആചരണ ത്തോട് അനു ബന്ധി ച്ചുള്ള പരി പാടി കൂടി യാണ് ‘കോഴിക്കോട് ഫെസ്റ്റ്’ എന്ന് സംഘാട കര്‍ അറി യിച്ചു.

ഫെസ്റ്റി ന്റെ നട ത്തിപ്പി ന്നു വേണ്ടി കെ. എം. സി. സി. നേതാവ് യു. അബ്ദുല്ല ഫാറുഖി മുഖ്യ രക്ഷാധി കാരി യായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. പി. ആലി ക്കോയ (ചെയർ മാൻ) അബ്ദുൽ ബാസിത്ത് കായ ക്കണ്ടി (ജനറൽ കൺ വീനർ) അഷ്റഫ് സി. പി. (ട്രഷറർ) എന്നിവ രാണ് പ്രധാന ഭാരവാഹികള്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരളോത്സവം സമാജത്തിൽ

February 9th, 2019

logo-abudhabi-malayalee-samajam-ePathram അബുദാബി : മുസ്സഫ യിലെ മലയാളി സമാജ ത്തിൽ കേരളോത്സവം വര്‍ണ്ണാഭമായ പരി പാടി കളോടെ നടന്നു. ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു ഉദ്ഘാ ടനം നിര്‍ വ്വഹിച്ചു. സമാജം പ്രസി ഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ചു. കലാ മണ്ഡലം സുമംഗല, നിബു സാം ഫിലിപ്പ്, അഷ്റഫലി, ബീരാൻ കുട്ടി തുടങ്ങി യവര്‍ സംസാരിച്ചു.

വിവിധ സാംസ്കാരിക സംഘടന കളു ടെയും കൂട്ടായ്മ കളു ടേയും സ്ഥാപന ങ്ങളു ടെയും നേതൃത്വ ത്തില്‍ നാടന്‍ ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും ലഭി ക്കുന്ന തട്ടു കടകൾ, വസ്ത്ര – ആഭ രണ സ്റ്റാളു കള്‍, ആരോഗ്യ പരി ശോധനാ കേന്ദ്ര ങ്ങൾ, കുട്ടി കൾക്കായി വൈവിധ്യ മാര്‍ന്ന വിനോദ സ്റ്റാളു കള്‍ എന്നിവ യും സമാജം കേരളോത്സവ ത്തിന്റെ മുഖ്യ ആകര്‍ഷക ങ്ങളാണ്.

സമാപന ദിവസമായ ശനിയാഴ്ച നടക്കുന്ന നറു ക്കെടു പ്പില്‍ 20 പവന്‍ സ്വര്‍ണ്ണം ഒന്നാം സമ്മാന വും മറ്റു ആകര്‍ ഷക ങ്ങളായ നിരവധി സമ്മാന ങ്ങളും കാണികള്‍ക്ക് നല്‍കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഗീത പ്രേമികളുടെ ആദരം : സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്

February 7th, 2019

alif-media-sneha-poorvam-kannur-shareef-ePathram
അബുദാബി : സംഗീത രംഗത്ത് 28 വർഷങ്ങൾ പിന്നിടുന്ന പ്രശസ്ത ഗായകൻ കണ്ണുർ ഷരീഫിനെ അബുദാബി യിലെ സംഗീത പ്രേമികൾ ആദരിക്കുന്നു. 2019 ഫെബ്രു വരി 8 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ഒരുക്കുന്ന ‘സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്’ എന്ന സംഗീത നിശ യിൽ വെച്ചാ ണ് ഗായകനെ ആദരിക്കുക എന്ന് സംഘാ ടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീ സര്‍ വി. നന്ദ കുമാര്‍, അംഗീകൃത സംഘ ടനാ സാരഥി കള്‍, പ്രവാസി ഭാരതി റേഡിയോ ഡയറക്ടര്‍ കെ. ചന്ദ്ര സേനന്‍, സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

alif-media-snehapoorvam-kannur-shereef-stage-show-ePathram

തുടർന്ന് കണ്ണൂര്‍ ഷറീഫിന്റെ നേതൃത്വ ത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര യോടെ അലിഫ് മീഡിയ ഒരുക്കുന്ന വൈവി ധ്യമാർന്ന ഗാന ങ്ങൾ കോർത്തി ണക്കിയ രണ്ടു മണി ക്കൂർ ദൈർഘ്യമുള്ള സംഗീത നിശ അര ങ്ങേറും. അബു ദാബി യിലെ യുവ ഗായകര്‍ ഷറീഫി നൊപ്പം പിന്നണി പാടും.

പ്രോഗ്രാ മിലേക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും.

മാപ്പിളപ്പാട്ടു രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കണ്ണൂർ ഷെരീഫ് 28 വർഷ ത്തിനിടെ മുസ്‌ലിം – കൃസ്തീയ – ഹിന്ദു ഭക്തി ഗാന ങ്ങളും നാടക ഗാനങ്ങളും അടക്കം എണ്ണായിരത്തോളം പാട്ടുകൾ പാടി ക്കഴിഞ്ഞു.

ഗോഡ് ഫോർ സെയിൽ, നിക്കാഹ്, ഓൺ ദ് വേ എന്നീ സിനിമ കളിലുടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഈ ഗായകൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

അയ്യായിരം വേദികൾ പിന്നിട്ട ഈ യുവ ഗായകൻ കഴിഞ്ഞ 22 വർഷ മായി തുടർച്ച യായി ഗൾഫിലെ വേദി കളിൽ സംഗീത മേള കൾ അവ തരി പ്പിച്ചു വരുന്നു എന്നത് പ്രാവാസി മലയാളി കൾക്ക് ഇടയിൽ കണ്ണുർ ഷെരീഫിന് ലഭിച്ചിട്ടുള്ള ജന പ്രീതി യാണ് പ്രതി ഫലി ക്കുന്നത് എന്നും സംഘാ ടകർ അറിയിച്ചു.

മുഹമ്മദ് അലി (അലിഫ് മീഡിയ), പ്രായോജക പ്രതി നിധി കളായ അഷ്‌റഫ്, റസീൽ പുളിക്കൽ, സംവി ധായ കരായ സുബൈർ തളിപ്പറമ്പ, ഷൗക്കത്ത് വാണി മേൽ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു
Next »Next Page » കേരളോത്സവം സമാജത്തിൽ »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine