അബുദാബി : അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി യുടെ വാർഷിക ആഘോ ഷങ്ങള്‍ ‘ഫിയസ്റ്റ – 2019’ മലയാള സിനിമ യിലെ കാര ണവര്‍ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു. അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ‘ഫിയസ്റ്റ – 2019’ ല്‍ മുഖ്യ അതിഥികള്‍ ആയി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, അങ്കമാലി എം. എൽ. എ. റോജി എം. ജോൺ, സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, കെ. ചന്ദ്ര സേനന്‍ തുടങ്ങി യവര്‍ സംബ ന്ധിച്ചു.
ആൻറിയ അബു ദാബി പ്രസിഡണ്ട് സ്വരാജ് കെ. ജെ. അദ്ധ്യക്ഷത വഹിച്ചു. ഫിയസ്റ്റ – 2019 ജനറൽ കൺ വീനർ ജസ്റ്റിൻ പോൾ സ്വാഗതവും ജോയിന്റ് കൺവീനർ ജോ മോൾ റെജി നന്ദി യും പറഞ്ഞു. ആൻറിയ അബു ദാബി ജനറൽ സെക്രട്ടറി രാജേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചലച്ചിത്ര മേഖല യിൽ നൽകിയ സമഗ്ര സംഭാവന കളെ മാനിച്ച് ആൻറിയ അബു ദാബി നല്‍കി വരുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് ‘ചല ച്ചിത്ര രത്ന പുര സ്കാരം’ നൽകി പത്മശ്രീ മധു വിനെ ആദരിച്ചു.
ഗൾഫ് മേഖല യിലെ മികച്ച റേഡിയോ നിലയ ത്തി നുള്ള ‘ഗ്ലോബൽ വോയ്‌സ് അവാർഡ്’ പ്രവാസി ഭാരതി റേഡിയോ മേധാവി കെ. ചന്ദ്ര സേനന്‍ ഏറ്റു വാങ്ങി. അംഗ ങ്ങളുടെ കുട്ടി കൾ ക്കുള്ള അക്കാഡമിക് എക്സ ലൻസ് അവാർഡ്, ബിസിനസ്സ് എക്സ ലൻസ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
സിനിമാറ്റിക് ഡാൻസ് – കരോൾ ഗാന മത്സര ങ്ങള്‍ എന്നിവ യോടെ ആയിരുന്നു ആഘോഷ ങ്ങൾക്ക് തുടക്ക മായത്.
സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ അവ തരി പ്പിച്ച സാൻഡ് ആർട്ട് ഷോ വേറിട്ട അനുഭവം ആയി രുന്നു. അങ്ക മാലി യുടെ ഭൂ പ്രകൃതി കളും, ആൻറിയ അബു ദാബി യുടെ പ്രവർ ത്തന മേഖല കളും പത്മശ്രീ മധു വിന്റെ ചിത്ര വും ഉദയന്റെ വിരൽ തുമ്പി ലൂടെ മണ ലിൽ വിടർന്ന കാഴ്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
ആൻറിയ അബു ദാബി മ്യൂസിക് ബാൻഡ് ‘ഈണം’ കലാ കാരൻമാർ അവതരിപ്പിച്ച ഗാന മേളയും അംഗ ങ്ങ ളുടെ കുട്ടികൾ അവ തരി പ്പിച്ച വൈവിധ്യ ങ്ങളായ കലാ പരി പാടി കളും അയ്മ മ്യൂസിക് മെല്ലോ അവ തരി പ്പിച്ച ഗാന മേള യും കോമഡി ഷോ യും ഫിയസ്റ്റ – 2019 ആഘോ ഷങ്ങ ൾക്ക് മാറ്റു കൂട്ടി. തനി നാടൻ അങ്ക മാലി സദ്യ ഫിയസ്റ്റ – 2019 ന്റെ പ്രത്യേകത യായി രുന്നു.