
അബുദാബി : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഐ. സി. എഫ്. അബുദാബി സെൻട്രൽ കമ്മിറ്റിയും അബു ഹുറൈറ മദ്രസ്സയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അൽ മഹബ്ബ മീലാദ് ഫെസ്റ്റ്’ അഹല്യ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകുന്ന മെഗാ മെഡിക്കൽ ക്യാമ്പ് എന്നിവ 2022 ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 9 മണി മുതൽ ബാഹിയ ഉമ്മുൽ ബസാത്തിൻ ഗ്രീൻ ഫാമിൽ നടക്കും.
എസ്. എസ്. എഫ്. മുൻ സ്റ്റേറ്റ് പ്രസിഡണ്ട് റാഷീദ് ബുഖാരി ഹുബ്ബുര്‍ റസൂൽ പ്രഭാഷണം നടത്തും. മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, ഇശൽ വിരുന്ന്, ബുർദ ആലാപനം, മീലാദ് ഘോഷ യാത്ര, ദഫ് മുട്ട്, പ്രഭാഷണം തുടങ്ങിയവ അൽ മഹബ്ബ മീലാദ് ഫെസ്റ്റ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ച പ്രാസ്ഥാനിക പ്രവർത്തകര്‍ അബ്ദുൽ സലാം ഇർഫാനി, ആലിക്കുട്ടി കന്മനം, മാധ്യമശ്രീ പുരസ്കാര ജേതാവ് സിറാജ് ദിന പത്രം അബുദാബി ബ്യൂറോ ചീഫ് റാഷീദ് പൂമാടം, മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാന്‍ സൂരജ് പ്രഭാകർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഐ. സി. എഫ്. നാഷണൽ- സെൻട്രൽ കമ്മിറ്റി നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും.
* പ്രവാസ മയൂരം പുരസ്കാരങ്ങള്‍ സമ്മാനിച്ചു





































