സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം

September 15th, 2019

uae-exchange-center-onam-2019-ePathram

അബുദാബി : യു. എ. ഇ. എക്സ്‌ ചേഞ്ച്, യൂനിമണി, ഫിനാബ്ലർ എന്നീ സ്ഥാപ നങ്ങ ളിലെ ജീവനക്കാര്‍ ഒരുക്കിയ വിപുലമായ ഓണാഘോഷം വിവിധ രാജ്യ ക്കാരുടെ സൗഹൃദം പങ്കിടുന്ന വേദിയായി.

flooral-decoration-onam-2019-uae-exchange-ePathram

‘ഓണം – യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷത്തിന്ന് ഒരു സമർപ്പണം’ എന്ന ആശയ ത്തില്‍ ഒരുക്കിയ ആഘോഷ പരിപാടി കളില്‍ വിവിധ രാജ്യക്കാരായ ജീവനക്കാർ മൂന്നു ടീമു കളായി പൂക്കള മത്സരം, വടം വലി മത്സരം, കൈ കൊട്ടിക്കളി എന്നിവ സംഘടി പ്പിച്ചു. വിഭവ സമൃദ്ധ മായ ഓണ സദ്യയും ഉണ്ടായിരുന്നു

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം സംഘടിപ്പിച്ചു

September 15th, 2019

onam-celebration-india-social-center-ePathram

അബുദാബി : ഐ. എസ്‌. സി. യുടെ ഓണാ ഘോഷം വൈവിധ്യമാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു. മഹാബലി എഴുന്നെള്ളത്ത്, താലപ്പൊലി, ചെണ്ട മേള ത്തോടെ യുള്ള ഘോഷ യാത്ര, ഓണ സദ്യ എന്നിവ യായി രുന്നു ഓണാ ഘോഷത്തിനെ ആകര്‍ഷക മാക്കി യത്.

isc-onam-2019-india-social-center-ePathram
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാന പതി നവ്ദീപ് സിംഗ് സൂരി, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് തുടങ്ങിയവര്‍ മുഖ്യ അതിഥി കളായി സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ. സത്യബാബു, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ വല്യത്താൻ തുടങ്ങി യവർ സംസാരിച്ചു.

ഓണാഘോഷ ത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍, ചൊവ്വ (സെപ്റ്റം ബര്‍ 15, 16, 17) എന്നീ ദിവസ ങ്ങളില്‍ വിവിധ മത്സര ങ്ങൾ അരങ്ങേറും. വ്യാഴാഴ്ച (19 ന്‌ രാത്രി 8 മണിക്ക് കലാ സാംസ്കാരിക പരി പാടി കളും സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരു വാതിര ക്കളി മത്സരവും നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടി ലേക്ക്

September 12th, 2019

perunnal-chelu-eid-2019-music-album-running-successfully-ePathram
അബുദാബി : പ്രവാസി കലാകാര ന്മാർ ഒരുക്കിയ ദൃശ്യാവിഷ്‌കാരം ‘പെരുന്നാൾ ചേല്’ സംഗീത പ്രേമി കളുടെ മികച്ച പിന്തുണ യോടെ മുന്നേറുന്നു. മാപ്പിള പ്പാട്ടിന്റെ തനിമ ചോർന്നു പോകാതെ ഒരുക്കിയ ഈ സൃഷ്ടി, ലോജിക് മീഡിയ യു ട്യൂബ് ചാനൽ വഴി യാണ് റിലീസ് ചെയ്തത്.

കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂർക്കര യുടെ അർത്ഥ സമ്പുഷ്ടമായ വരി കൾക്ക് ഹൃദ്യ മായ സംഗീതം ഒരുക്കി യത് കാഥികനും സംഗീത സംവിധായ കനുമായ തവനൂർ മണി കണ്ഠൻ. ‘പെരുന്നാൾ ചേല്’ ആസ്വാദ്യ കരമായി ഓർക്കസ്ട്രയും പ്രോഗ്രാ മിംഗും നിർവ്വ ഹിച്ചത് കമറുദ്ധീൻ കീച്ചേരി.

ഗായകരായ ഷംസുദ്ധീൻ കുറ്റിപ്പുറം, നിജാ നിഷാൻ എന്നിവർ ഭാവ സമ്പുഷ്ട മായി ആലപിച്ച ഗാനം എല്ലാത്തരം പ്രേക്ഷകരെ യും ആകർഷി ക്കും വിധം ദൃശ്യാവിഷ്‌കരണം ചെയ്ത് ഒരുക്കിയത് e – പത്രം കറസ്‌പോണ്ടന്റ് കൂടി യായ പി. എം. അബ്ദുൽ റഹിമാൻ.

ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി പ്രവാസ ലോകത്തെ ഒരു സൗഹൃദ ക്കൂട്ടാ യ്മ യിൽ അവതരി പ്പിക്കുന്ന ഗാനാ ലാപന രംഗത്ത് ഗായകരായ ഷംസുദ്ധീനും നിജയും തന്നെ പാടി അഭിനയിക്കുന്നു.

യു. എ. ഇ. യിലെ പ്രമുഖ വാദ്യ കലാ കാരന്മാരായ മുഹമ്മദലി കൊടുമുണ്ട (തബല), കരീം സെയ്ത് താണി ക്കാട് (ഹാർമോണിയം), അൻസർ വെഞ്ഞാറ മൂട് (റിഥം പാഡ്), ശ്രീധർഷൻ സന്തോഷ് (കീ ബോർഡ്) എന്നിവർക്ക് കൂടെ ഷഫീഖ് ചിറക്കൽ (ഫ്ലൂട്ട്), നിയാസ് അഹമ്മദ് (ഗിറ്റാർ) എന്നിങ്ങനെ മൂന്നു തല മുറ യിലെ കലാ കാര ന്മാരെ ഈ ദൃശ്യ ആവിഷ്ക്കാരത്തിനായി അണി നിരത്തി യിട്ടുണ്ട്.

team-perunnal-chelu-pma-rahiman-ePathram

സമകാലിക ഇന്ത്യൻ സാമൂഹിക അന്തരീക്ഷ ത്തിൽ കണ്ടു വരുന്ന വേർ തിരി വുകൾ പ്രവാസ ഭൂമിക യിൽ ഇല്ല എന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറ യുക യാണ് ഈ സംഗീത ദൃശ്യ ആവിഷ്കാരത്തി ലൂടെ എന്ന് അണിയറക്കാർ അറിയിച്ചു.

ക്യാമറ : മുജീബ് വളാഞ്ചേരി, സുബിൻ ചന്ദ്രൻ, സനീബ് ഹനീഫ്, എഡിറ്റിംഗ് : വിഷ്ണു, സ്റ്റുഡിയോ : ക്രിയേറ്റിവ് ഈവന്റ് മാനേജ്മെന്റ് അബുദാബി, റെക്കോർ ഡിംഗ് : അൻസർ വെഞ്ഞാറമൂട്, പോസ്റ്റർ ഡിസൈൻ : ഉദയൻ എടപ്പാൾ (സാൻഡ് ആർട്ടിസ്റ്റ്). കോഡിനേഷൻ : പി. ടി. കുഞ്ഞു മോൻ മദിരശ്ശേരി, ഹാരിസ് കൊലാത്തൊടി, നിർമ്മാണം : യാസിർ യൂസുഫ്.

song-love-group-sidheek-chettuwa-perunnal-chelu-ePathram

പിന്നണി പ്രവര്‍ത്തകര്‍

ഗാന രചയി താവും സംഗീത സംവിധായ കനുമായ സുബൈർ തളിപ്പറമ്പ്, സംഗീത കൂട്ടായ്മ സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, നൗഷാദ് ചാവക്കാട്, ഡാനിഫ് ചാവക്കാട്, ഫസൽ തങ്ങൾ ഒരുമനയൂർ, ജലീൽ തങ്ങൾ തിക്കൊടി, കെ. സി. അജിത് കണ്ണൂർ, സന്തോഷ് കുമാർ, ഹിമ ബിന്ദു സന്തോഷ്, ജുനൈദ് കോട്ടക്കൽ, എ. കെ. സി. മടിക്കൈ, ശിഹാബ് കാസർ ഗോഡ് തുടങ്ങിയ വരാണ് മറ്റു പിന്നണി പ്രവർത്തകർ.

perunnal-chelu-poster-release-ePathram

നിഷാൻ അബ്ദുൽ അസീസ്, റാഫി പാവറട്ടി, വി. സി. അഷ്‌റഫ് പെരുമ്പിലാവ്, അബ്ദുള്ള ഷാജി, സാലിഹ് വട്ടേക്കാട്, സിയാദ് കൊടുങ്ങലൂർ തുടങ്ങി സോംഗ് ലവ് ഗ്രൂപ്പ് അംഗ ങ്ങളും പെരുന്നാൾ ചേല് ദൃശ്യവൽ ക്കരി ക്കുവാൻ ഈ കൂട്ടായ്മയുടെ ഭാഗമായി.

സംഗീത പ്രേമി കളും ഫേസ് ബുക്ക്, വാട്സാപ്പ്, ടിക്-ടോക് ഓൺ ലൈൻ കൂട്ടായ്മ കളും പ്രതീക്ഷ യോടെ കാത്തിരുന്ന പെരുന്നാൾ ചേല്,  ബലി പെരു ന്നാൾ ദിന ത്തിൽ റിലീസ് ചെയ്യുവാൻ തയ്യാറാക്കി എങ്കിലും നാട്ടിലെ മഴ യി ലും പ്രളയ ദുരന്ത ത്തിലും അകപ്പെട്ട വരോട് ഐക്യ ദാർഢ്യം പ്രഖ്യാ പിച്ചു കൊണ്ട് നീട്ടി വെക്കു കയും പിന്നീട് ഡിസംബർ 22 ന് ലോജിക് മീഡിയ യിലൂടെ റിലീസ് ചെയ്യുക യുമായി രുന്നു.

sand-art-udayan-edappal-eid-greetings-ePathram

പഴമ യുടെ തനിമ ചോർന്നു പോകാതെ ഒരുക്കിയ ‘പെരുന്നാൾ ചേല്’ സംഗീത പ്രേമികൾ കൈയ്യടിച്ചു സ്വീകരിച്ച്‌ കഴിഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം

September 9th, 2019

art-mates-uae-onam-celebrations-2019-ePathram
അബുദാബി : പ്രവാസി കലാ കാര ന്മാരുടെ കൂട്ടായ്മ ആർട്ട്സ് മേറ്റ്സ് വര്‍ണ്ണാഭമായ പരി പാടി കളോടെ ഓണാ ഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മലയാളീ സമാജം അങ്കണ ത്തില്‍ ഒരുക്കിയ ആർട്ട്സ് മേറ്റ്സ് ഓണാ ഘോഷം വമ്പിച്ച ജന പങ്കാളിത്തവും വൈവിധ്യ മായ കലാ പ്രകടന ങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

ആർട്ട്സ് മേറ്റ്സ് അംഗങ്ങള്‍ ഒരുക്കിയ ഹ്രസ്വ സിനിമ കളായ മാഗ്നെറ്റ്, ദയ, ലൂപ്പ്, ടീ ബാഗ്, ഷാഡോ ഐലൻഡ്, ഏകാന്തം തുടങ്ങിയവ പ്രദർശി പ്പിച്ചു.

ansar-koyilandy-inaugurate-art-mates-onam-ePathram

ഷാജി പുഷ്പാംഗദന്‍, അൻസാർ കൊയി ലാണ്ടി, ബി. യേശു ശീലന്‍, സലീം ചിറ ക്കൽ, ബെല്ലോ ബഷീർ, നസീർ പെരുമ്പാവൂർ, അനിൽ കുമാർ, സജിത്ത് കുമാർ, ഷുഹൈബ് പള്ളി ക്കൽ, മുജീബ്, തുടങ്ങിയവർ പ്രസംഗിച്ചു. അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, ലെജി, ഹംസ ഷമീർ, അരുൺ, അഭിലാഷ്, ലിൻസി, മിനി തുടങ്ങിയവർ നേതൃത്വം നൽകി.

art-mates-4-th-family-gathering-onam-2019-at-samajam-ePathram

മുരളി ഗുരുവായൂർ, ഷാഫി തൃത്താല, പ്രമോദ് എടപ്പാൾ, അഭി വേങ്ങര, സുചിത്ര, ദിലീപ്, സുലൈഖ ഹമീദ്, സൗമ്യ, ചാർലി, സാജൻ, അബ്ദുല്ല തുടങ്ങിയ 30 ഓളം കലാ കാരന്മാരുടെ ഓണ പ്പാട്ടുകളും ഓണ ക്കളി കളും ആര്‍ട്ട് മേറ്റ് ഓണാഘോഷം വേറിട്ടതാക്കി.

റെജി മണ്ണേൽ, ആഷിക്ക് നന്നം മുക്ക്, സവാദ് മാറഞ്ചേരി, ദിവ്യ, മിഥുൻ, തുടങ്ങി യവർ അവതാരകര്‍ ആയി രുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

September 9th, 2019

reception-to-noushad-kochi-at-ksc-ePathram
അബുദാബി : സ്നേഹം കൊണ്ട് പ്രളയ ത്തെ തോൽപ്പിച്ച നൗഷാദിന് അബു ദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയ്യറ്റേഴ്‌സും സംയുക്തമായി സ്വീകരണം നൽകി.

കെ. എസ്. സി. പ്രഡിസണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യി ലേക്ക് പ്രവാസി കളുടെ ഭാഗത്തു നിന്നും ഇനിയും സഹാ യങ്ങൾ ഉണ്ടാവണം എന്ന് നൗഷാദ് തന്റെ പ്രസംഗ ത്തില്‍ ഓര്‍മ്മിപ്പിച്ചു.

മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ, മുഖ്യ അതിഥി നൗഷാദ് എന്നിവർക്ക് ഉപഹാര ങ്ങൾ സമ്മാനിച്ചു. ബിജിത് കുമാർ, അഡ്വ. അൻ സാരി, സി. കെ. ഷെരീഫ്, അഫി അഹമ്മദ്, പ്രിയ ബാല ചന്ദ്രൻ, ഷൈനി ബാല ചന്ദ്രൻ തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി
Next »Next Page » പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine