അബുദാബി : തുറസ്സായ ഇടങ്ങളില്‍ ജോലിചെയ്യുന്ന തൊഴി ലാളി കളെ കൊടും ചൂടില്‍ നിന്ന് സംരക്ഷി ക്കുന്ന തിന്നു വേണ്ടി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന ഉച്ച വിശ്രമ നിയമം അവസാനിച്ചു.
ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് പ്രകാരം ഉച്ചക്കു 12. 30 മുതല്‍ മൂന്നു മണി വരെ തൊഴി ലാളി കള്‍ക്ക് വിശ്രമം അനു വദി ച്ചിരുന്നു.
തുടര്‍ച്ച യായ പന്ത്രണ്ടാം വര്‍ഷ മാണ് ഈ നിയമം നടപ്പി ലാക്കുന്നത്. നിയമ ലംഘനം ആവര്‍ ത്തി ക്കുന്ന കമ്പനി കള്‍ക്ക് എതിരെ ഭീമ മായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴി ലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.
നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്ക് എതിരെ പരാതി നല്‍കാ വുന്ന താണെന്നും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരുന്നു. മന്ത്രാല യ ത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ സ്ഥല ങ്ങളിലും മറ്റു തൊഴില്‍ ഇട ങ്ങളിലും പരിശോധന ശക്തമാക്കുകയും നിയമ ലംഘ കരായ സ്ഥാപന ങ്ങള്‍ക്ക് ഒരു തൊഴിലാളി ക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തി യി രുന്നു.