അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ ഇഫ്താര്‍ വിരുന്ന് മുസഫ വ്യവസായ മേഖല യില്‍ ‘നാഫ്കോ’ ലേബര്‍ ക്യാമ്പ് പരിസരത്ത് ജൂലൈ 4 വെള്ളിയാഴ്ച്ച നടക്കും.
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ സ്വദേശികള്‍ തിങ്ങി പ്പാര്‍ക്കുന്ന ഈ പ്രദേശത്തെ രണ്ടായിര ത്തോളം തൊഴിലാളി കള്‍ ഇഫ്താര്‍ സംഗമ ത്തില്‍ പങ്കെടുക്കും.
തുടര്‍ച്ച യായി ഇതു മൂന്നാം വര്‍ഷമാണ് മുസഫ വ്യാവസായിക പ്രദേശത്ത് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്.
കല അബുദാബി യുടെ വനിതാ വിഭാഗ ത്തിന്റെ നേതൄത്വ ത്തില്‍ അബുദാബി മലയാളി സമാജ ത്തില്‍ വച്ചാണ് ഇഫ്താര്‍ വിഭവ ങ്ങള്‍ പാചകം ചെയ്യുക എന്നു കണ്‍വീനര്‍ ബിന്നി ടോമിച്ചന്‍ അറിയിച്ചു.




അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ‘മംഗല്യ മധുരം’ ഒക്ടോബര്‍ 25-ന് വടകരയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അബുദാബി : സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മുസ്സഫ ഷാബിയ 10 ലെ അല്‍ നൂര്‍ ആശു പത്രിക്കു സമീപം വെച്ച് ജൂണ്‍ ആറ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. 

























