രക്ത ദാന ക്യാമ്പ്‌ അബുദാബി യില്‍

February 16th, 2012

blood-donation-epathram
അബുദാബി : അബുദാബി ബ്ലഡ്‌ ബാങ്കും സിറാജ് ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ അബുദാബി ഖാലിദിയ ബ്ലഡ്‌ ബാങ്കിലെ മെയിന്‍ ബ്ലോക്കില്‍ നടക്കും.

മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയ ത്തില്‍ നടക്കുന്ന കാന്തപുര ത്തിന്റെ കേരള യാത്ര യോടനു ബന്ധിച്ചു ഗള്‍ഫ് നാടുകളില്‍ നടക്കുന്ന സാമൂഹിക ജന ജാഗരണ ക്യാമ്പിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ്‌ സംഘടിപ്പി ച്ചിട്ടുള്ളത്.

ഖാലിദിയ മാളിന്റെ പിറകു വശത്തുള്ള ബ്ലഡ്‌ ബാങ്കിലേക്ക് സിറ്റി യില്‍ നിന്നും എട്ടാം നമ്പര്‍ ബസ്സില്‍ എത്തിച്ചേരാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 52 15 997 എന്ന നമ്പറില്‍ ബന്ധപ്പെടുക

- pma

വായിക്കുക: , ,

1 അഭിപ്രായം »

കമാല്‍ കാ കമാല്‍ മ്യൂസിക്‌ നൈറ്റ്

January 6th, 2012

bombay-s-kamal-music-night-ePathram
ദുബായ് : മുഹമ്മദ്‌ റഫി യുടെ ഗാനങ്ങള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനു മായ ബോംബെ എസ്. കമാലിന്റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം ഡിസംബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ഖിസൈസ് മുഹിസിന ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറുക്കണക്കിന് പാട്ടുകള്‍ മലയാള ത്തിനുമാത്രം സംഭാവന നല്‍കിയിട്ടുണ്ട്.

സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കമാലിനെ സഹായിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് നെല്ലറ ഷംസുദ്ദീന്‍, എന്‍. എസ്. ജ്യോതികുമാര്‍, കെ. കെ. മൊയ്തീന്‍കോയ, രാജന്‍ കൊളാവിപാലം എന്നിവര്‍ രക്ഷാധികാരികളും ബഷീര്‍ തിക്കോടി കണ്‍വീനറുമായ യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്. റിയാലിറ്റി ഷോ കളിലൂടെ പ്രാഗത്ഭ്യം തെളിയിച്ച ബെന്‍സീറ സമദ്, സോണിയ, യൂസഫ് കാരക്കാട് എന്നീ ഗായകരും ഹിറ്റ് 96 എഫ്. എം. ആര്‍. ജെ. കളായ നിമ്മിയും റിയാസും ഈ സംഗീതനിശ യില്‍ പങ്കെടുക്കുന്നുണ്ട്. കമാല്‍ കാ കമാല്‍ പ്രോഗ്രാമിന്റെ ഏകോപനം ശുക്കൂര്‍ ഉടുമ്പന്തലയും ജോ. കണ്‍വീനര്‍ സുബൈര്‍ വെള്ളിയോടും ആണ്. പ്രവേശനം സൗജന്യമാണ്. ഗള്‍ഫ് മോഡല്‍ സ്‌കൂളിലേക്ക് ആര്‍. ടി. എ. ബസ് സര്‍വീസ് ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്ക് 050 15 14 514

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജിജി കുമാറിന് പഴശ്ശിരാജ പ്രവാസി രത്ന പുരസ്കാരം

December 16th, 2011

geegi-kumar-dubai-air-conditioning-epathram

ദുബായ്‌ : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത്‌ എയര്‍ കണ്ടീഷനിംഗ് രംഗത്ത്‌ ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ്‌ എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത്‌ ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.

വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.

മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.

ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബോംബെ എസ്. കമാലിനെ ആദരിക്കുന്നു

November 27th, 2011

musician-bombay-s-kamal-ePathramദുബായ്  : പ്രശസ്ത ഗായകനും സംഗീത സംവിധായക നുമായ ബോംബെ എസ്. കമാലിനെ സഹായിക്കാനും  പാടി പതിഞ്ഞ ആദ്ദേഹത്തിന്‍റെ പാട്ടുകള്‍ കോര്‍ത്തിണക്കി വിപുലമായ രീതിയില്‍ സംഗീത നിശ സംഘടി പ്പിക്കാനും ബഷീര്‍ തിക്കോടി യുടെ നേതൃത്വ ത്തില്‍ സബാ ജോസഫ്, ഷംസുദ്ദീന്‍ നെല്ലറ, ജ്യോതികുമാര്‍ എന്നിവര്‍ രക്ഷാധികാരി കളുമായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപവല്‍ക്കരിച്ചു.

നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറു കണക്കിന് പാട്ടുകള്‍ മലയാള ത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച കമാലിന്‍റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം കൂടിയാണ് ജനുവരി ആദ്യവാരം ദുബൈയില്‍ അരങ്ങേറുന്നത്.

സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത കമാലിനെ സഹായി ക്കാനുള്ള ഉദ്യമ ങ്ങള്‍ക്ക് യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്.

യോഗത്തില്‍ സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍, ചന്ദ്രന്‍ ആയഞ്ചേരി, ഷുക്കൂര്‍ ഉടുമ്പുന്തല, അമീറലി, നാസര്‍ ഊരകം, ഷാജി ഹനീഫ്, കാസിം കളത്തില്‍, ഷാനവാസ് ചാവക്കാട് എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും അന്‍വര്‍ മാജിക് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ആര്‍. സി. സി. ക്ക് ഒരുലക്ഷം രൂപ നല്‍കി

November 3rd, 2011

samajam-fund-to-tvm-rcc-ePathram
അബുദാബി : മലയാളി സമാജം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി യില്‍ വെച്ച്, തിരുവനന്ത പുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ ശിശുക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ യുടെ ചെക്ക് നല്‍കി.

സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറില്‍ നിന്ന് ആര്‍. സി. സി. പീഡി യാട്രിക് വിഭാഗം മേധാവി ഡോ. പി. കുസുമ കുമാരിയമ്മ തുക ഏറ്റു വാങ്ങി. സമാജം പ്രസിഡന്‍റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റ് യേശുശീലന്‍, ശരത് ചന്ദ്രന്‍ നായര്‍, വക്കം ജയലാല്‍, ജീബാ എം. സാഹിബ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

58 of 651020575859»|

« Previous Page« Previous « വര്‍ണ്ണാഭമായ പരിപാടി കളോടെ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു
Next »Next Page » വോളിബോള്‍ ടൂര്‍ണമെന്‍റ് : റാക് ഡോള്‍ഫിന്‍ ഡ്യൂട്ടി ഫ്രീ ജേതാക്കള്‍ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine