സൌജന്യ ഹൃദയ രോഗ ക്യാമ്പ്‌

March 23rd, 2011

badr-al-samaa-dubai-epathram

ദുബായ്‌ : ഹൃദ്രോഗ ബാധിതര്‍ക്കും രോഗ സാദ്ധ്യത ഉളളവര്‍ക്കും ആശ്വാസമായി ബര്‍ദുബായിലെ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്ററില്‍ സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

മുമ്പ്‌ ഹൃദയാഘാതം ഉണ്ടായി ചികിത്സ തുടരുന്നവര്‍ക്കും, ഹൃദയവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, ഹൃദ്രോഗ സാധ്യത ഉളളവര്‍ക്കും ക്യാമ്പില്‍ പങ്കെടുത്ത്‌ രോഗ നിര്‍ണയവും ചികിത്സാ നിര്‍ദേശവും തേടാവുന്നതാണ്‌. കൂടാതെ ഹൃദയ രോഗത്തിനെതിരായ മുന്‍കരുതല്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്‌.

ഇതുമായി ബന്ധപ്പെട്ട്‌ ഇ. സി. ജി., ബ്ലഡ്‌ ഷുഗര്‍, കൊളസ്ട്രോള്‍, ബ്ലഡ്പ്രഷര്‍, മേഷര്‍മന്റ ഓഫ്‌ ബോഡി മാസ്‌ ഇന്ഡക്സ് തുടങ്ങിയ ചിലവേറിയ പരിശോധകളും നടത്താവുന്നതാണെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലോക പ്രശസ്‌ത ഹൃദയ രോഗ വിദഗ്ദ്ധന്‍ ഡോ. ഐസക്‌ വി. മാമ്മന്‍ നേത്യത്വം നല്‍കുന്ന മെഡിക്കല്‍ ക്യാമ്പില്‍ മറ്റു പ്രമുഖ ഡോക്ടര്‍മാരുടേയും സേവനം ലഭ്യമാണ‍്‌.

മാര്ച്ച് 25ന്‌ വെളളിയാഴ്ച കാലത്ത്‌ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌. മുന്‍ക്കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ ക്യാമ്പില്‍ പ്രവേശനം അനുവദിക്കുകയുളളു എന്ന്‌ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ റിസ്‌വാന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ബുക്കിങ്ങിന്‌ 04 3578681, 055 1249617, 050 1168697 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌. സൗജന്യ പാര്‍ക്കിങ്ങും ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍. എം. സി. ഗ്രൂപ്പ്‌ രക്തദാന ക്യാമ്പയിന്‍

February 28th, 2011

nmc-blood-donation-camp-epathram
അബുദാബി : എന്‍. എം. സി. സ്പെഷ്യാലിറ്റി ആശുപത്രി, അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി ബ്ലഡ്‌ ബാങ്കുമായി ചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിന്‍ ആരംഭിച്ചു. മാര്‍ച്ച് 6 വരെ നീണ്ടു നില്‍ക്കുന്ന ഈ ക്യാമ്പയിന്‍ രക്തദാന ത്തിന്‍റെ പ്രാധാന്യവും, അനിവാര്യത യും ബോധ്യ പ്പെടുത്തു ന്നതാണ്.

സാമൂഹ്യ സേവന ത്തിനൊപ്പം മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തന ത്തില്‍ പങ്കാളികള്‍ ആകാന്‍ കൂടി യാണ് ഈ സംരംഭം എന്ന് എന്‍. എം. സി. ഗ്രൂപ്പ്‌ സി. ഇ. ഓ. യും മാനേജിംഗ് ഡയറക്ടറുമായ ബി. ആര്‍. ഷെട്ടി പറഞ്ഞു.

എല്ലാ വര്‍ഷവും നടത്തി വരുന്ന രക്തദാന ക്യാമ്പയിനില്‍ എന്‍. എം. സി. യിലെ ജീവനക്കാരാണ് രക്ത ദാനം നടത്തുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വരുമ ദുബായ് മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

February 25th, 2011

swaruma-medical-camp-epathram

ദുബായ് : സ്വരുമ ദുബൈയുടെ എട്ടാം വാര്‍ഷിക ത്തിന്റെ ഭാഗമായി ബര്‍ദുബായ് ബദറുല്‍ സമ മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് സോനാപുര്‍ യൂസഫ് അമന്‍ ലേബര്‍ ക്യാമ്പില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി.

swaruma-medical-camp-inaguration-epathram

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട്‌ ഇ. സതീഷ്‌, ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. സ്വരുമ പ്രസിഡണ്ട്‌ ഹസൈനാര്‍. പി. എടച്ചാക്കൈ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

നാരായണന്‍ വെളിയങ്കോട്, ഡോക്ടര്‍ സനേഷ് കുമാര്‍, മുഹമ്മദ്‌ റസ് വാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അബ്ദുല്‍ ജലീല്‍, ജാന്‍സി ജോഷി എന്നിവര്‍ സൌജന്യ ഭക്ഷണ വിതരണം നിര്‍വ്വഹിച്ചു. ഇരുനൂറ്റി അമ്പതോളം രോഗികളെ ക്യാമ്പില്‍ പരിശോധിച്ചു . സുബൈര്‍ വെള്ളിയോട് ആശംസയും പ്രവീണ്‍ ഇരിങ്ങല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം

February 24th, 2011

endosulfan-abdul-nasser-epathram

ദുബായ്‌ : ദുബായില്‍ നിന്നും രണ്ടു യുവ ഫോട്ടോഗ്രാഫര്‍മാര്‍ കാസര്‍ക്കോട്ടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാനുള്ള ഉദ്യമം ഏറ്റെടുത്തപ്പോള്‍ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു യാത്രയാവും എന്ന് ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദുരിതം നേരിട്ട് കാണുകയും അവശത അനുഭവിക്കുന്നവരോട് അടുത്ത് ഇടപഴകുകയും ഇരകളോടൊപ്പം ദിന രാത്രങ്ങള്‍ പങ്കിടുകയും ചെയ്ത അവര്‍ തിരികെ വന്നത് തികച്ചും വ്യത്യസ്തരായിട്ടായിരുന്നു.

ലാഭക്കൊതി മാത്രം ലക്‌ഷ്യം വെച്ച് മനുഷ്യന്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന്റെ ഭീകരമായ മുഖം അടുത്തു നിന്ന് കണ്ട ഇവരുടെ മുന്‍പില്‍ ഇന്ന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. കഷ്ടത അനുഭവിക്കുന്ന ഈ അശരണര്‍ക്ക് സാന്ത്വനമേകാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. തങ്ങള്‍ അടുത്തറിഞ്ഞ ഈ കൊടും വിപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി ഈ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ദുബായില്‍ രൂപം നല്‍കിയ ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ മാര്‍ഗ്ഗദര്‍ശിയും അബുദാബിയില്‍ ആര്‍ട്ട്‌ ഡയറക്ടറുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നാസര്‍, ഷാര്‍ജയില്‍ സേഫ്റ്റി എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്‌ എന്നിവരാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിനു വേണ്ടി ഈ ഉദ്യമം ഏറ്റെടുത്തത്.

sreejith-abdul-nasser-epathram

ശ്രീജിത്ത്, അബ്ദുള്‍ നാസര്‍

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ജിനോയ്‌ വിശ്വനെ e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു സമീപിച്ച തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചു എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം യു.എ.ഇ. യിലെ അനേകം വേദികളില്‍ പ്രദര്‍ശിപ്പിച്ച e പത്രം പരിസ്ഥിതി ക്ലബ്‌ ഈ വിഷയത്തില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഒടുവിലാണ് ഷട്ടര്‍ ബഗ്സ് ക്ലബ്ബുമായി ബന്ധപ്പെടാന്‍ ഇടയായത്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഒരു പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയും കൂടിയായ ജിനോയ്‌ വിശ്വന്‍ ഷട്ടര്‍ ബഗ്സിന്റെ സേവനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് ഉതകുന്ന എന്ത് പ്രവര്‍ത്തനത്തിനും ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു. അങ്ങനെയെങ്കില്‍ കാസര്‍ക്കോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ നേരിട്ടെടുത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയും പ്രശ്നത്തിന്റെ ഗൌരവം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുകയും ചെയ്യാം എന്ന e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ ആശയം ഷട്ടര്‍ ബഗ്സ് പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു.

e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കേരളത്തിലും യു.എ.ഇ. യിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, പ്രൊഫ. എം. എ. റഹ്മാന്‍, കാസര്‍ക്കോടുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇവരുടെ യാത്രയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. കാസര്‍ക്കോട്ടെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കുമാരന്‍ എന്ന ഒരു സഹായിയെയും ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ദുരിത ബാധിത പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളില്‍ കുമാരന്റെ സഹായത്തോടെ ചെന്നെത്തിയ ഇവര്‍ തങ്ങള്‍ അവിടെ കണ്ട ഭീകരത അനിര്‍വചനീയമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാധ്യമമായ ക്യാമറയില്‍ പല ചിത്രങ്ങളും ഒപ്പിയെടുക്കുവാന്‍ തങ്ങളുടെ മനസ് അനുവദിക്കാത്ത അത്രയും ദാരുണമായിരുന്നു പല കാഴ്ചകളും. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രണ്ടു തലമുറകള്‍ അനുഭവിക്കുന്ന ഈ ദുരന്തം അവിടത്തുകാരെ നിസ്സംഗരാക്കിയിരുന്നു. തങ്ങളില്‍ ഒരാളെ ആസന്ന നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ട് പോവുന്നത് നോക്കി ഇനി അയാള്‍ തിരിച്ചു വരില്ല എന്ന് തികച്ചും നിസ്സംഗമായി പറയുന്ന കാഴ്ച ഒരിക്കലും ഒരു ക്യാമറയിലും ഒപ്പിയെടുക്കുവാന്‍ കഴിയാത്തവണ്ണം തീവ്രമായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു.

ദുരിത ബാധിത കുടുംബങ്ങളോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച ഇവര്‍ യു.എ.ഇ. യില്‍ തിരിച്ചെത്തിയത്‌ സുവ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്. തങ്ങള്‍ കണ്ട ദുരിതം ലോകത്തെ കാണിച്ച് നിസഹായരായ ഈ ജനതയ്ക്ക്‌ സന്മനസ്സുകളുടെ സഹായം ലഭ്യമാക്കുക എന്നതാണ് അത്. വിവിധ മാധ്യമ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിക്കാനായി തങ്ങളുടെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ഇവര്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി തിരഞ്ഞെടുത്ത ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ എടുത്ത് പ്രദര്‍ശനത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ഇവര്‍. ചിലവേറിയ ഈ ഉദ്യമത്തില്‍ ഇവരോടൊപ്പം ചേര്‍ന്ന് സഹകരിക്കാനും സഹായ്ക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് ബന്ധപ്പെടാവുന്നതാണ് : 0555814388. green at epathram dot com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല രക്തദാന ക്യാമ്പ്‌ നടത്തുന്നു

February 14th, 2011

dala-logo-epathram

ദുബായ്‌ : ദുബായ്‌ അല്‍ വാസല്‍ ആശുപത്രിയില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച ദല രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികള്‍ ആകണമെന്ന് ദല ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7249434, 04 2725878 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കെ. വി. സജീവന്‍

- ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് – 2011
Next »Next Page » യു. എ. ഇ. നാഷണൽ കരാട്ടേ ചാമ്പ്യൻ ഷിപ്പ് : മലയാളി കൾക്ക് സ്വർണ്ണ തിളക്കം »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine