തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

July 16th, 2025

ink-pen-literary-ePathram
ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. തൂലികാ ഫോറം ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’ എന്ന വിഷയത്തിൽ നാലു പേജിൽ കവിയാതെ പി. ഡി. എഫ്. ഫോർ മാറ്റിൽ തയ്യാറാക്കിയ ലേഖനം dubaikmccthoolika @ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 31 നു മുൻപായി അയക്കുക. യു. എ. ഇ.പ്രവാസികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 16 ന് ദുബായ് കെ. എം. സി. സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം

July 6th, 2025

poet-asmo-puthenchira-ePathram

അബുദാബി : കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്‌. കെ.) ഒമ്പതാമത് അസ്‌മോ കഥ-കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക.

മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം.

മികച്ച ഒരു കഥയും കവിതയുമാണ് പുരസ്കാരത്തിന് അർഹത നേടുക. ഷാർജ പുസ്തകോത്സവത്തിൽ വെച്ച് അസ്‌മോ പുരസ്കാരം 2025 സമ്മാനിക്കും. രചനകൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2025 ജൂലായ് 31 ന്‌ മുൻപായി അയക്കുക. ഫോൺ : 055 627 5123.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു

March 9th, 2025

islamic-center-ramadan-quran-competition-season-4-brochure-release-ePathramഅബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ എക്സ് ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്‌മദ്‌, ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള, വൈസ് പ്രസിഡണ്ട് യു. അബ്ദുള്ള ഫാറൂഖി, വി. പി. കെ. അബ്ദുള്ള, മറ്റു ഭാരവാഹികളായ ഇസ്ഹാഖ് നദ്‌വി കോട്ടയം, ഹുസൈൻ സി. കെ., സുനീർ ബാബു, മൊയ്‌ദീൻ കുട്ടി കയ്യം, അഷ്‌റഫ്‌ പൊന്നാനി തുടങ്ങിയവർ സന്നിഹിതരായി.

മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരങ്ങൾ മാർച്ച് 14, 15, 16 തീയ്യതി കളിൽ സെന്റർ അങ്കണത്തിൽ നടക്കും.

വിവരങ്ങള്‍ക്ക് : 02 642 4488, 050 8138707, 055 824 3574.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു

March 8th, 2025

seethi-sahib-foundation-uae-chapter-committee-2025-ePathram

ഷാര്‍ജ : സീതി സാഹിബ് : നൈതിക രാഷ്ട്രീയ ത്തിൻ്റെ ദാര്‍ശനിക മുഖം എന്ന വിഷയത്തില്‍ യു. എ. ഇ. തല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. അഞ്ചു പുറത്തില്‍ കവിയാത്ത മൗലിക രചനകള്‍ പി. ഡി. എഫ്. അല്ലെങ്കില്‍ വേര്‍ഡ് ഫോര്‍മാറ്റില്‍ മാര്‍ച്ച് മുപ്പതിനകം seethisahibfoundation @ gmail. com എന്ന ഇ – മെയില്‍ വിലാസത്തില്‍ അയക്കണം.

ഏപ്രില്‍ 19 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സീതി സാഹിബ് ഫൗണ്ടേഷന്‍ യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനത്തിൽ വെച്ച് വിജയികൾക്ക് സമ്മാന ദാനം നടത്തും.

വിവരങ്ങൾക്ക് ബന്ധപ്പെടുക : 055 571 0639. (ഖാദർ കുട്ടി നടുവണ്ണൂർ).

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്

February 15th, 2025

husna-raffi-and-velliyodan-bags-orma-dubai-bose-kunchery-literary-award-ePathram
ദുബായ് : രണ്ടാമത് ഓർമ ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥ വിഭാഗത്തിൽ ഹുസ്‌ന റാഫി രചിച്ച ‘ഇന്തോള ചരിതം’ ഒന്നാം സ്ഥാനവും വെള്ളിയോടൻ രചിച്ച ‘പിര’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

യാത്രാ വിവരണം വിഭാഗത്തിൽ സുധീഷ് കുമാറിന്റെ ഫൈലച്ച എന്ന കുവൈത്ത്‌ നഗരം ഒന്നാം സ്ഥാനം നേടി. എം. ഒ. രഘു നാഥിന്റെ അഗ്നി ഭൂമിയിലൂടെ ഒരു യാത്രയാണ് രണ്ടാം സ്ഥാനം നേടിയത്. ശനി ഞായർ ദിവസങ്ങളിൽ ദുബായ് ഫോക്ലോർ അക്കാദമിയിൽ ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ ഓർമ ബോസ്‌ കുഞ്ചേരി പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 4123»|

« Previous Page« Previous « ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
Next »Next Page » ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ് »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine