ദുബായ് : കൊവിഡ് വൈറസ് ബാധിത രുടെ എണ്ണം അധികരിച്ച സാഹചര്യത്തില്‍ ദുബായ് എമിറേറ്റില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ച്ചടങ്ങുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ തുടങ്ങിയ പൊതു ചടങ്ങുകളിൽ പത്തു പേരില്‍ അധികം ആളു കള്‍ പങ്കെടുക്കരുത് എന്നും ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ് മെന്റ് ഉത്തരവ് ഇറക്കിയിരുന്നു.
പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അടുത്ത ബന്ധു ക്കള്‍ മാത്രമേ ചടങ്ങു കളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, ടെന്റുകള്‍, വീടുകള്‍, ഹാളുകള്‍ എന്നിവിട ങ്ങളില്‍ നടക്കുന്ന വിവാഹ ച്ചടങ്ങുകള്‍, പാര്‍ട്ടികള്‍, മറ്റ് ആഘോഷ പരിപാടി കള്‍ തുടങ്ങി യവക്കും നിയന്ത്രണം ബാധകമാണ്.
റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ഹോട്ടലുകള്‍ എന്നിവിട ങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടു ത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ടേബിളുകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ ആയി രിക്കണം. പാതിരാത്രി കഴിഞ്ഞാല്‍ ഭക്ഷണ ശാലകള്‍ തുറക്കാന്‍ പാടില്ല.
ജിംനാഷ്യം, ഫിറ്റനെസ് സെന്ററുകള്‍ എന്നിവക്കും പുതിയ നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി ക്കൊണ്ട് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉത്തരവ് ഇറക്കി. ഇവിടങ്ങളില്‍ പരിശീലന ത്തിനു വരുന്നവര്‍ തമ്മിലും വ്യായാമ ഉപ കര ണങ്ങള്‍ തമ്മിലും ഉള്ള അകലം മൂന്നു മീറ്റര്‍ ഉണ്ടായിരിക്കണം.
ആകെ ശേഷിയുടെ എഴുപത് ശതമാനം ആളുകള്‍ക്ക് മാത്രമേ ഷോപ്പിംഗ് മാളു കളില്‍ പ്രവേശനം ഉള്ളൂ. ആകെ ശേഷി യുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ സിനിമാ തീയ്യേറ്റര്‍ അടക്കമുള്ള വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന ഇന്‍ഡോര്‍ തീയ്യേറ്റര്‍ എന്നിവയില്‍ പ്രവേശനം നല്‍കുകയുള്ളൂ തുടങ്ങിയവയാണ് ദുബായ് എമിറേറ്റില്‍ കൊണ്ടു വന്നിട്ടുള്ള പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍.