ദുബായ് : യു. എ. ഇ. യിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് നിര്‍ബ്ബന്ധമാക്കിയ കൊവിഡ് പരിശോധന ഫലത്തിന്റെ സമയ പരിധി നീട്ടി നല്‍കി.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് കൊവിഡ്-19 പരിശോധനാ ഫലം കിട്ടി 96 മണിക്കൂറിന്ന് ഉളളില്‍ യു. എ. ഇ. യില്‍ എത്തി യിരിക്കണം.
ആഗസ്റ്റ് 1 മുതല്‍ ഈ നിയമം പ്രാബല്യ ത്തില്‍ വരും. ഐ. സി. എ. നിഷ്‌കര്‍ഷി ച്ചിട്ടുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നു ള്ള പി. സി. ആര്‍. നെഗറ്റീവ് ഫല മാണ് കരുതേണ്ടത്.
ഈ സംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രി കര്‍ അതതു രാജ്യങ്ങ ളിലെ സര്‍ക്കാര്‍ അംഗീകൃത ലാബു കളില്‍ നിന്നുള്ള 96 മണിക്കൂര്‍ കാലാവധി യുള്ള കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.