അബുദാബി : യു. എ. ഇ. യിലേക്ക് മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച ലഹരി കടത്തു സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും മയക്കു മരുന്ന് കടത്തു നടക്കുന്നു എന്ന് മനസ്സിലായ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം, പാക്കിസ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗവുമായി സഹകരിച്ചു കൊണ്ട് നടത്തിയ അതിവിദഗ്ദമായ നീക്ക ത്തിലാണ് വൻ ലഹരി കടത്തു സംഘത്തെ കുടുക്കിയത്.
സംഘ ത്തലവനെയും മൂന്നു സഹായി കളെയും പാക്കിസ്ഥാനിലെ പെഷാവറിൽ നിന്നും സംഘ ത്തിൽ പെട്ട 40 ഏഷ്യൻ സ്വദേശി കളെ യു. എ. ഇ. യിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ആന്റി നാര്‍കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.
മയക്കു മരുന്നു ഉപയോഗ വുമായി ബന്ധപ്പെട്ട് നിരവധി കേസു കള്‍ ഉണ്ടാവുന്ന സാഹചര്യ ത്തിലാണ് ഇത്തരം നിരോധിത വസ്തുക്കള്‍ രാജ്യത്ത് എത്തിക്കുന്ന വരെ ക്കുറിച്ച് അന്വേ ഷണം ആരംഭിച്ചത്.
രാജ്യത്ത് മയക്കു മരുന്ന് എത്തിക്കാന്‍ സഹായിക്കുന്ന വരെ കണ്ടെത്താനുള്ള പരിശ്രമ ത്തിന്റെ ഭാഗ മായി രുന്നു പാക്കി സ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗ വുമായി യോജിച്ചുള്ള പ്രവര്‍ത്തനം.
ആഭ്യന്തര മന്ത്രി ലെഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാ ന്റെ പിന്തുണ യോടെയായിരുന്നു മയക്കു മരുന്നു വിരുദ്ധ സംഘം രാജ്യത്തെ ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
സംഘ ത്തെ നിയന്ത്രി ക്കുന്നത് രാജ്യത്തിന് പുറത്തു നിന്നു മായിരുന്നു എന്നാതാണ് അന്വേഷണ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലു വിളി. അബുദാബിയില്‍ മയക്കു മരുന്നു ഉപയോ ഗിക്കുന്ന പലര്‍ക്കും ഒരേ ഉറവിട ത്തില്‍ നിന്നാണ് അവ ലഭിക്കുന്ന തെന്ന് ബോദ്ധ്യപ്പെട്ട തോടെയാണ് അന്വേഷണം ഊര്‍ജ്ജിത മാക്കിയത്. വിദേശത്തു നിന്നുള്ള ഫോണ്‍ കോളി ന്റെ അടിസ്ഥാന ത്തി ലായി രുന്നു സംഘം യു. എ. ഇ. യില്‍ മയക്കു മരുന്നു വ്യാപാരം നിയന്ത്രി ച്ചിരുന്നത്.
പാക്ക് പൗരനായ ആഖിൽ ഖാന്റെ പെഷാവറിലെ വീട് കേന്ദ്രീ കരിച്ചാണു ഹെറോയിൻ കടത്ത് നടന്നി രുന്നത്. 2012ൽ അബുദാബി ജയിലിലായ ഇയാളെ തടവ് കാലാവധിക്കു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തിയ താണ്. ഇവിടെ താമസി ച്ചിരുന്ന കാലത്ത് ഇയാള്‍ ബന്ധം സ്ഥാപിച്ച മയക്കു മരുന്നിന് അടിമകള്‍ ആയവരെ ആയിരുന്നു ഇതിനായി ഉപയോഗ പ്പെടുത്തിയത്.
ഇത്തരം ഒരു സംഘത്തെ തകര്‍ക്കാന്‍ ശ്രമിച്ചില്ല എങ്കില്‍ രാജ്യത്ത് മയക്കു മരുന്നിന് അടിപ്പെട്ട് മരിക്കുന്ന വരുടെയും മറ്റ് പ്രശ്‌ന ങ്ങളില്‍ അക പ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധി ക്കാന്‍ ഇടയാക്കു മായിരുന്നു. ശൈഖ് സൈഫ് ബിന്‍ സായിദിന്റെ നിര്‍ദ്ദേശ ങ്ങളും രണ്ടു രാജ്യ ങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനവും കൂടെ ചേര്‍ന്നപ്പോള്‍ മയക്കു മരുന്ന് കടത്തു സംഘത്തെ വലയിലാക്കാനായി എന്ന് ആന്റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്‌ടറേറ്റ് ജനറൽ അറിയിച്ചു.