സുധീര്‍കുമാര്‍ ഷെട്ടിക്ക് അക്ഷയ ഗ്ലോബല്‍ പുരസ്കാരം

December 5th, 2011

akshya-award-to-sudheer-shetty-ePathram
അബുദാബി : അക്ഷയ ഗ്ലോബല്‍ പുരസ്കാരം വൈ. സുധീര്‍കുമാര്‍ ഷെട്ടിക്ക് സാമൂഹ്യ ക്ഷേമ – പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ. മുനീര്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ബാവഹാജി, രമേഷ് പണിക്കര്‍, കെ. ബി. മുരളി, കെ. എച്ച്. താഹിര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ബി. യേശുശീലന്‍, വി. ടി. വി. ദാമോദരന്‍, കെ. കെ. മൊയ്തീന്‍ കോയ, നളിനി ബേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ദേശീയദിന ആഘോഷം

December 2nd, 2011

gvr-nri-national-day-salute-uae-ePathram
ദുബായ് : ഗള്‍ഫിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മ ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. യുടെ ദേശീയദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന സല്യൂട്ട് യു. എ. ഇ. 2011 എന്ന പരിപാടിയില്‍ ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍ പേഴ്സനും ഗുരുവായൂര്‍ നിവാസിയും നാട്ടിക എം. എല്‍. എ. യുമായ ഗീതാ ഗോപി, ചലച്ചിത്ര സംവിധായകന്‍ സിദ്ധീഖ്‌, പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍, പ്രമുഖ വ്യവസായി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഗുരുവായൂര്‍ ചേംബര്‍ പ്രസിഡന്‍റ് മുഹമ്മദ്‌ യാസീന്‍, ഡോ. കെ. പി. ഹുസൈന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

ദുബായിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. പ്രശസ്ത പിന്നണി ഗായകന്‍ ബെന്നി ദയാല്‍, വിവേക്‌, രഞ്ജിത്ത് ഉണ്ണി എന്നിവര്‍ നയിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 57 40 808, 050 80 60 821

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തില്‍ മലയാളി കലാകാരന്മാരുടെ ചിത്ര സമ്മാനം

December 1st, 2011

suveeran-at-ksc-artista-national-day-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും കേരളാ സോഷ്യല്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ചിത്ര കലാ ക്യാമ്പ്, പ്രശസ്ത നാടക – സിനിമാ സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനം ചെയ്തു.

mulakkuzha-artista-art-group-ePathram

ചിത്രകാരന്മാരായ ശശിന്‍സാ, രാജീവ്‌ മുളക്കുഴ, അജിത്‌, റോയി മാത്യു, രാജേഷ്‌ ബാബു, ജോഷി ഒഡേസ, ഷാബു എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.

shabu-artista-art-group-ePathram

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. സൈനുദ്ധീന്‍ അന്‍സാരി, കലാ വിഭാഗം സെക്രട്ടറി മോഹന്‍ദാസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ. എസ്. സി. പ്രവര്‍ത്തകരും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായിരുന്നു.

roy-mathew-artista-art-group-ePathram

കെ. കെ. കൃഷ്ണ കുമാര്‍, ഫൈസല്‍ ബാവ, സുഭാഷ്‌ ചന്ദ്ര എന്നിവര്‍ ക്യാമ്പിനു നേതൃത്വം വഹിച്ചു.

- pma

വായിക്കുക: ,

1 അഭിപ്രായം »

‌സഹൃദയ അവാര്‍ഡ് : എന്‍ട്രികള്‍ ക്ഷണിക്കുന്നു

November 27th, 2011

ദുബായ് : കേരളാ റീഡേഴ്‌സ് ആന്‍റ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം), സലഫി ടൈംസ് ഫ്രീ ജേര്‍ണല്‍ എന്നിവര്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തി യിട്ടുള്ള സഹൃദയ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. നാലു പതിറ്റാണ്ടായി വിവിധ ജനസേവന കര്‍മ്മ രംഗങ്ങളില്‍ അര്‍ഹരായ, തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് നാട്ടിലും മറുനാട്ടിലും സമ്മാനിക്കുന്നതാണ് സഹൃദയ അവാര്‍ഡ്.

സാഹിത്യ സാംസ്കാരിക മണ്ഡല ത്തിലെ പ്രമുഖരായവര്‍ ഉള്‍ക്കൊള്ളുന്ന അവാര്‍ഡ്‌ നിര്‍ണ്ണയ ഉപദേശക സമിതിയും സലഫി ടൈംസ് ഓണ്‍ലൈന്‍ വഴി ജനകീയാംഗീകാര ത്തോടെ യുമാണ് സഹൃദയ അവാര്‍ഡ്‌ ജേതാക്കളെ കണ്ടെത്തുന്നത്. എന്‍ട്രികള്‍ ഡിസംബര്‍ 15 ന് മുന്‍പേ അയയ്ക്കണം

അയക്കേണ്ടതായ വിലാസം :
കോര്‍ഡിനേറ്റര്‍, സഹൃദയ അവാര്‍ഡ് കമ്മിറ്റി, 43/656, ആനന്ദ് ഭവന്‍, കൊച്ചിന്‍. 18. ഇ-മെയില്‍ : vayanadubai at gmail dot com

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ ഈദ് സംഗമം

November 17th, 2011

dubai-blangad-mahallu-ePathram
അബുദാബി : യു. എ. ഇ. യിലെ ചേര്‍ക്കല്‍ ബ്ലാങ്ങാട് നിവാസി കളുടെ കൂട്ടായ്മ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ ദുബായ് – ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച ‘ഈദ്‌ സംഗമം’ ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാനും മഹല്ല് അസ്സോസ്സിയേഷന്‍ രക്ഷാധികാരി യുമായ കെ. വി. ഷംസുദ്ധീന്‍ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് കെ. വി. അഹമദ്‌ കബീര്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം. വി. അബ്ദുല്‍ റഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിലെ വിദ്യാഭ്യാസ രംഗത്തെ പുരോ ഗതിക്കും ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളിലും ജാതി മത ഭേതമന്യേ മഹല്ല് അസ്സോസ്സിയേഷന്‍ കൂടുതല്‍ സജീവമായി ഇടപെടണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

dubai-blangad-mahallu-eid-meet-ePathram

വൈസ്‌ പ്രസിഡന്‍റ് പി. എം. അസ്‌ലം സ്വാഗതവും ട്രഷറര്‍ പി. പി. ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു. ഈദ്‌ സംഗമ ത്തില്‍ അംഗ ങ്ങളുടെയും കുട്ടികളു ടെയും കായിക മല്‍സര ങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം
Next »Next Page » ഈജിപ്ഷ്യന്‍ കവിക്ക് മലയാളികളുടെ ആദരം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine