ഉത്സവങ്ങളുടെ ഉത്സവമായി കേരോല്‍സവം

January 16th, 2011

kera_kerolsavam_2011_epathram

ദുബായ്‌ : കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു. എ. ഇ. യിലെ സംഘടനയായ കേര (KERA – Kerala Engineering Alumni) സംഘടിപ്പിച്ച കേരോല്‍സവം വന്‍ വിജയമായി.

കേരളത്തിലെ ഒരു ഉത്സവം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പുതിയ തലമുറയിലെ പ്രവാസി കള്‍ക്ക്‌ ഒരു ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അഭൂതപൂര്‍വമായ അവസരമായി മാറി കേരയുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ നടത്തിയ കേരോല്‍സവം. കേര പ്രസിഡണ്ട് അഫ്സല്‍ യൂനസ്‌ കൊടിയേറ്റം നടത്തി ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ജോസ്‌ കെ. സ്വാഗതം പറഞ്ഞു. കേര ജനറല്‍ സെക്രട്ടറി ബിജി തോമസ്‌ നന്ദി പ്രകാശിപ്പിച്ചു. കേര ട്രഷറര്‍ ടെന്നി ഐസക്‌, ജോയന്റ് സെക്രട്ടറി വിനില്‍, വൈസ്‌ പ്രസിഡണ്ട് അജയ്‌ കുമാര്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ അനുരൂപ് ശിവദാസ്‌ എന്നിവരും സന്നിഹിതരായിരുന്നു.

kera kerolsavam inauguration

കൊടിയേറ്റം മുതല്‍ വെടിക്കെട്ട്‌ വരെ നീണ്ട ഉത്സവ പരിപാടികളില്‍ ആനയെ എഴുന്നള്ളിച്ചത് യു.എ.ഇ. യിലെ ജനത്തിന് ഏറെ കൌതുകകരമായി. ആനയുടെ പൂര്‍ണ്ണകായ പ്രതിമയാണ് എഴുന്നെള്ളിപ്പിന് കൊണ്ട് വന്നത്. ചക്രമുള്ള വാഹനത്തില്‍ ആനയെ എഴുന്നെള്ളിച്ച്, വെളിച്ചപ്പാട്‌, തെയ്യം, ചെണ്ടമേള വാദ്യ ഘോഷങ്ങള്‍ എന്നിവയോടെ അംഗങ്ങളുടെ മുഴുവന്‍ പങ്കാളിത്തത്തോടെ നടത്തിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. ഉത്സവപ്പറമ്പില്‍ ഒരുക്കിയ തുറന്ന സ്റ്റേജില്‍ കഥാ പ്രസംഗം, അക്ഷര ശ്ലോകം, ഒപ്പന, കേരള നടനം എന്നിങ്ങനെ ഒട്ടേറെ പരമ്പരാഗത കലാ രൂപങ്ങള്‍ അരങ്ങേറി.

kerala-nadanam-epathram

കേരളനടനം - ബിന്ദു മോഹന്‍

ഉത്സവപ്പറമ്പില്‍ ഒരുക്കിയിരുന്ന തട്ടുകടകളില്‍ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമായിരുന്നു. പോക്കറ്റടിക്കാരെ സൂക്ഷിക്കുക എന്ന് ഇടയ്ക്കിടെ ഉത്സവ കമ്മിറ്റി ഓഫീസില്‍ നിന്നും ഉച്ചഭാഷിണി യിലൂടെ ഉറക്കെ വിളിച്ചു പറയുന്നതിനിടയില്‍ ട്രൌസറും കൂമന്‍ തോപ്പിയുമണിഞ്ഞ കേരളാ പോലീസ് ഉത്സവപ്പറമ്പില്‍ എത്തിയത് രസകരമായി.

ഉത്സവ പറമ്പിന്റെ മധ്യ ഭാഗത്തായി നടന്ന സൈക്കിള്‍ യജ്ഞവും, റെക്കാഡ്‌ ഡാന്‍സും കാണികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തി.

(ഗായത്രി‌, വിനോദ് എന്നിവര്‍ അവതരിപ്പിച്ച റെക്കാഡ്‌ ഡാന്‍സ്‌)

കേരയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച് തനതായ ഒരു സ്വതന്ത്ര അസ്തിത്വം കണ്ടെടുത്ത ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌ തങ്ങളുടെ സ്വന്തമായ ഒരു സ്റ്റുഡിയോ ഉത്സവ പറമ്പില്‍ ഒരുക്കിയിരുന്നു. അംഗങ്ങള്‍ക്ക്‌ കുടുംബ ഫോട്ടോ എടുക്കുവാനും അറബി വേഷങ്ങളില്‍ ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യം ഇവിടെ ലഭ്യമായിരുന്നു.

shutterbugs in action

ഷട്ടര്‍ ബഗ്സ് സ്റ്റുഡിയോയില്‍ നിന്ന് ഒരു രംഗം

ഷട്ടര്‍ ബഗ്സിന്റെ പ്രവര്‍ത്തകരാണ് ഉത്സവത്തിന്റെ മുഴുവന്‍ ഫോട്ടോ കവറേജും ഏറ്റെടുത്ത്‌ നടത്തിയത്‌. ഫോട്ടോ ആവശ്യമുള്ളവര്‍ shutterbugsuae at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

kera-record-dance-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രേരണ സ്വാഗത സംഘ രൂപീകരണം

January 6th, 2011

prerana-logo-epathram

ഷാര്‍ജ: പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യ സമ്മേളന പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കുവാന്‍ ജനുവരി 7ന് (വെള്ളിയാഴ്ച) 4 മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗം ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. നടത്തുന്ന സാഹിത്യ സമ്മേളനത്തില്‍ കവി പി. എന്‍. ഗോപീകൃഷ്ണന്‍ പങ്കെടുക്കും. കാര്യ പരിപാടികളുടെ ഭാഗമായി സമകാലീന സാഹിത്യ രാഷ്ട്രീയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളും അദ്ദേഹത്തെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളും ഉള്‍പ്പെടുത്തി അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങും, കവി അയ്യപ്പന്‍, ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് എന്നിവരെ കുറിച്ചുള്ള ഡോക്യൂമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രേരണ സാഹിത്യ സമ്മേളനം

January 4th, 2011

prerana-logo-epathram

ഷാര്‍ജ : സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. സാഹിത്യ സമ്മേളനം നടത്തുമെന്നു പ്രേരണ യു. എ. ഇ. അദ്ധ്യക്ഷന്‍ ഡോ. അബ്ദുള്‍ ഖാദര്‍, സെക്രട്ടറി പ്രദോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. കവി പി. എന്‍. ഗോപീകൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുക്കുകയും “സമകാലീന സാഹിത്യത്തിന്റെ ദര്‍ശനം” എന്ന വിഷയത്തില്‍ സംസാരി ക്കുകായും ചെയ്യും. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍”, “അരാജക വാദത്തിന്റെ ബയോ കെമിക്കല്‍ അവസ്ഥയും രാഷ്ട്രീയവും” എന്നീ വിഷയങ്ങളിലും സെമിനാര്‍ ഉണ്ടാകും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളുടെയും അദ്ദേഹത്തിനെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളുടെ ചൊല്ലലിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമുള്ള ഒരു സെഷനും ഉണ്ടായിരിക്കും. മൂന്നാമത്തെ സെഷനില്‍ കവി അയ്യപ്പനെ കുറിച്ചുള്ള ഡോക്യൂമെന്ററിയും പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് നെ കുറിച്ചുള്ള ഡോക്യൂമെന്ററിയും ഉണ്ടാവും.

ജനുവരി 7ന് 4മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ് ചന്ദ്രന്‍ (050 5595790), രാജീവ് ചേലനാട്ട് (050 5980849) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര

December 22nd, 2010

ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര 2011 ജനുവരി 9 ഞായര്‍ രാവിലെ 6 മണിക്ക് റാന്നിയില്‍ നിന്നും ആരംഭിക്കും.

തിരുവിതാംകൂറിന്റെ സര്‍വ്വോന്മുഖ വികസനത്തിന്‌ സ്വജീവിതം സമര്‍പ്പിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ്‌ അന്ത്യ വിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ പുഷ്പാര്ച്ചനയ്ക്ക് ശേഷം അനന്തപുരിയിലെ കൊട്ടാരങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് 4 മണിക്ക് കൃഷ്ണ വിലാസം കൊട്ടാരത്തില്‍ നടക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠന സമ്മേളനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്‌ ഉദ്ഘാടനം ചെയ്യും.

chithira-thirunal-balarama-varma-epathram

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ

തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡണ്ട് എബ്രഹാം പി. സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ആര്‍. പി. രാജ, ഡോ. ശശി ഭൂഷണ്‍, ഡോ. എബ്രഹാം ജോസഫ്‌, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജന. സെക്രട്ടറി ഡയസ് ഇടിക്കുള, കമാന്‍ഡര്‍ ടി. ഓ. ഏലിയാസ്‌, റജി താഴമണ്‍, ബ്ലസന്‍ ഈട്ടിക്കാലായില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ കുതിര മാളിക കൊട്ടാരത്തില്‍ നടക്കുന്ന സ്വാതി തിരുനാള്‍ സംഗീത കച്ചേരിയില്‍ പങ്കെടുത്ത് പഠന യാത്ര അവസാനിക്കും.

kuthiramalika-epathram

കുതിരമാളിക (പുത്തന്‍മാളിക) കൊട്ടാരം

ചരിത്ര പഠന യാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ബെന്നി പുത്തന്‍പറമ്പില്‍, സോമശേഖരന്‍ നായര്‍, അലിച്ചന്‍ അറൊന്നില്‍, വി. കെ. രാജഗോപാല്‍, ഭദ്രന്‍ കല്ലയ്ക്കല്‍, തോമസ്‌ മാമ്മന്‍, ജാന്‍സി പീറ്റര്‍, ദിലീപ്‌ ചെറിയാന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഠന യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഡിസംബര്‍ 31ന് മുമ്പ്‌ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.tmcgulf.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിന്തയുടെ ജഡത്വമാണ് യഥാര്‍ത്ഥ വാര്‍ദ്ധക്യം : സാമൂഹ്യ സാംസ്കാരിക കൂട്ടായ്മ

December 15th, 2010

prasakthi-artista-meeting-epathram

അബുദാബി : പ്രായം ഏറി വരിക എന്നത് ഒരു സ്വാഭാവിക ജൈവാവസ്ഥ മാത്രമാണ് എന്നും യഥാര്‍ത്ഥ വാര്‍ദ്ധക്യം ചിന്തയുടെ ജഡത്വം ആണെന്നും അബുദാബി യില്‍ നടന്ന  സാംസ്കാരിക  സംഗമം  അഭിപ്രായ പ്പെട്ടു.  ‘അനാഥമാകുന്ന വാര്‍ദ്ധക്യം : സാമൂഹ്യ – സാംസ്‌കാരിക കൂട്ടായ്മ’ എന്ന പേരില്‍   പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും ചേര്‍ന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ഒരുക്കിയ സാംസ്കാരിക സംഗമ ത്തില്‍ ചിത്രകാരന്‍മാര്‍, ശില്പികള്‍, സാഹിത്യ കാരന്‍മാര്‍, സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍  പങ്കെടുത്തു. 
 

prasakthi-artista-epathram

രാവിലെ 10 മണിയ്ക്ക് കെ. എസ്. സി പ്രസിഡന്‍റ് കെ. ബി. മുരളി സംഗമം ഉദ്ഘാടനം ചെയ്തു.  പ്രസക്തി കോര്‍ഡിനേറ്റര്‍ വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളന ത്തില്‍ കവി അസ്‌മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, കെ. എസ്. സി കലാവിഭാഗം സിക്രട്ടറി ടി. കെ. ജലീല്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

prasakthi-artista-drawings-epathram

തുടര്‍ന്ന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ നേതൃത്വ ത്തില്‍ സംഘ ചിത്ര രചനയും ശില്പ നിര്‍മാണവും നടന്നു. ഇ. ജെ. റോയിച്ചന്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റ, ഹരീഷ് തച്ചോടി, രാജീവ് മൂളക്കുഴ, രഞ്ജിത്ത്, അനില്‍കുമാര്‍, പ്രിയ ദിലീപ്കുമാര്‍, അനില്‍ കാരൂര്‍, ഷാഹുല്‍ ഹമീദ്, ജോഷി ഒഡേസ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് 3 മണി മുതല്‍ സാഹിത്യ കൂട്ടായ്മയും ചിത്ര പരിചയവും നടന്നു.

praskthi-artista-children-drawing-epathramഇന്തോ – അറബ് സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സി മുഖ്യാതിഥി യായ കൂട്ടായ്മ കവി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കമറുദ്ദീന്‍ ആമയം, ദേവസേന, ഫാസില്‍, ടി. എ. ശശി, അഷ്‌റഫ് പനങ്ങാട്ടയില്‍, അസ്‌മോ പുത്തന്‍ചിറ എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. e പത്രം കോളമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ മോഡറേറ്റര്‍ ആയിരുന്നു. 
 
prasakthi-artista-anil-karoor-epathram

പ്രവാസ മയൂരം ചിത്രകലാ പ്രതിഭാ പുരസ്‌കാര ജേതാവ് അനില്‍ കരൂരിന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ ഉപഹാരം,  കെ. എസ്. സി സെക്രട്ടറി ബക്കര്‍ കണ്ണപുരം  സമ്മാനിച്ചു. 

വേണു ഗോപാല്‍, സുഭാഷ് ചന്ദ്ര, അലി തിരൂര്‍, ദീപു. വി,  ദീപു ജയന്‍,  മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പരിപാടി കള്‍ക്ക്‌ നേതൃത്വം നല്‍കി.

അയച്ചു തന്നത് : അജി രാധാകൃഷ്ണന്‍. ചിത്രങ്ങള്‍ : സുധീഷ്‌ റാം

- pma

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « നാടകോത്സവ ത്തില്‍ ‘ആത്മാവിന്‍റെ ഇടനാഴി’
Next »Next Page » വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കി വോട്ട് പിടിത്തം »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine