ദുബായ് : മാവേലിക്കര ബിഷപ് മൂര് കോളേജ് അലുംനായ് അസോസിയേഷന്റെ ദശ വാര്ഷിക ത്തോടനുബന്ധിച്ച് “ചായങ്ങള്” എന്ന പേരില് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ജൂണ് 11 വെള്ളിയാഴ്ച വൈകീട്ട് 5:30 നു ഖിസൈസ് മില്ലേനിയം ഹൈസ്ക്കൂള് ഓഡിറ്റോറിയത്തിലാണ് “ചായങ്ങള്” നടക്കുന്നത്. പ്രശസ്ത ഗായകരായ സുദീപ് കുമാര്‍, സിസിലി, അനൂപ്, അനുപമ എന്നിവര്‍ ഗാന സന്ധ്യയ്ക്കും, മനോജ് ഗിന്നസ്, പ്രശാന്ത് എന്നിവര്‍ ഹാസ്യ വിരുന്നിനും നേതൃത്വം നല്കും.
പ്രസിഡണ്ട് മോന്സി ജോണിന്റെ അദ്ധ്യക്ഷതയില് കോളേജ് പ്രിന്സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂര്വ വിദ്യാര്ത്ഥിയും മാവേലിക്കര എം. എല്‍. എ. യുമായ എം. മുരളി, മുന് വൈസ് പ്രിന്സിപ്പല് പ്രൊഫ. വി. സി. ജോണ് എന്നിവര്‍ മുഖ്യാതിഥികള് ആയിരിക്കും. “ചായങ്ങള്” എന്ന സ്മരണികയുടെ പ്രകാശനവും നടക്കും.

കണ്ട്രി ക്ലബ് ബി. എം. സി. ട്രോഫിക്ക് വേണ്ടി നടത്തിയ ട്വന്റി – ട്വന്റി ക്രിക്കറ്റ് ടൂര്ണ്ണമെന്റിലെ വിജയികള്ക്കുള്ള പുരസ്കാരങ്ങള് ചടങ്ങില് വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്വീനര് പോള് ജോര്ജ് പൂവത്തേരില്, കോര്ഡിനേറ്റര് കാര്ത്തികേയന് നായര് എന്നിവര്‍ അറിയിച്ചു. കൂടുതല് വിവരങ്ങള്‍ക്ക് 050 5457397 എന്ന നമ്പറില് ബന്ധപ്പെടുക.



ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില് ജൂണ് പതിനെട്ട് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ദുബായ് ഗുസൈസിലുള്ള അല് ഹസന് ഓഡിറ്റോറിയത്തില് (പഴയ സായദ് യൂനിവേഴ്സിറ്റി ക്യാമ്പസ്) വെച്ച് വിവിധ കലാ – കായിക പരിപാടികളോടെ വാര്ഷിക ആഘോഷ പരിപാടികള് (പൊന് ഫെസ്റ്റ് 2010) സംഘടിപ്പിക്കുന്നു.
ദുബായ് : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ് കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത് ഫുഡ് കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
അബുദാബി: അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ ‘ഹൃദയ സ്വരങ്ങള്‍’ അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറി. പ്രക്ഷേപണ കലയിലൂടെ ശ്രോതാക്കളുടെ ഹൃദയം കവര്‍ന്ന ഏഷ്യാനെറ്റ് റേഡിയോ കലാ കാരന്‍മാര്‍ അവതരിപ്പിച്ച ഹൃദയ സ്വരങ്ങള്‍ എന്ന സ്റ്റേജ് ഷോ, വിവിധ എമിറേറ്റുകളിലെ വിജയകരമായ അവതരണങ്ങള്‍ക്ക് ശേഷമാണ് അബുദാബിയില്‍ അരങ്ങേറിയത്.
സാഹിത്യ പ്രേമികള്‍ക്കും കവിത ആസ്വാദകര്‍ക്കും നാടന്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വര്‍ക്കുമായി ഒരു സാംസ്കാരിക സായാഹ്നം, അബു ദാബി യുവ കലാ സാഹിതി ഒരുക്കുന്നു. മെയ് 22 ശനിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ‘കാവ്യ ദര്‍ശന ത്തിന്‍റെ കൈരളി പ്പൂക്കള്‍’ എന്ന പരിപാടിയില്‍ യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും, പ്രശസ്ത കവിയും, ഗാന രചയിതാവു മായ പി. കെ. ഗോപിയും, നാടന്‍ പാട്ടു കലാകാരന്‍ ബാലചന്ദ്രന്‍ കൊട്ടോടിയും, പ്രശസ്ത പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്‍സനും പങ്കെടുക്കുന്നു.

























