കാനത്തിൽ ജമീല എം. എൽ. എ. ക്ക് സ്വീകരണം നൽകി

November 3rd, 2022

kanathil-jameela-basheer-thikkodi-peruma-payyoli-ePathram
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ കൊയിലാണ്ടി നിയോജക മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലക്ക്, പ്രവാസി സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. സ്വീകരണം നൽകി.

പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ പെരുമ പയ്യോളിയിലെ അംഗങ്ങള്‍ നാട്ടിലെയും പ്രവാസ മേഖല യിലെയും സുപ്രധാന വിഷയ ങ്ങളിൽ എം. എൽ. എ. യുമായി സംവദിച്ചു. പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ ഗൗരവ പൂർവ്വം കാണുന്നു എന്നും കൃത്യമായ ഇട പെടലുകള്‍ നടത്താൻ ശ്രമിക്കും എന്നും എം. എൽ. എ. വ്യക്തമാക്കി.

peruma-payyoli-gathering-with-quilandi-mla-ePathram
പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ഉപഹാരം സമ്മാനിച്ചു. ജോയിന്‍റ് സെക്രട്ടറി ഷഹനാസ് തിക്കോടി നിവേദനം കൈമാറി. ഇസ്മായിൽ മേലടി, അഡ്വ. മുഹമ്മദ് സാജിദ്, കരീം വടക്കയിൽ, ഷാജി ഇരിങ്ങൽ, ബിജു പണ്ടാര പറമ്പിൽ, ഫൈസൽ മേലടി, ഗഫൂർ ടി. കെ, ജ്യോതിഷ്, സുരേഷ്, വേണു, ശ്രീജേഷ്, മൊയ്തീൻ പട്ടായി, സതീശൻ പള്ളി ക്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കല അബുദാബി : പുതിയ ഭാരവാഹികൾ

November 1st, 2022

kala-abudhabi-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ കല അബുദാബി യുടെ ജനറല്‍ ബോഡിയില്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : അരുണ്‍ കുമാർ, ജനറൽ സെക്രട്ടറി : ബെന്നി ടോമിച്ചൻ, ട്രഷറർ : മഹേഷ് ശുക പുരം, ജനറൽ കണ്‍വീനർ : ഡോ. ഹസീന ബീഗം, കലാ വിഭാഗം സെക്രട്ടറി : ഷാജി മാസ്റ്റർ എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

kala-abudhabi-committee-2022-23-ePathram

വാർഷിക ജനറൽ ബോഡി യോഗത്തിൽ മുന്‍ പ്രസിഡണ്ട് ടോമിച്ചൻ അദ്ധ്യക്ഷത വഹിച്ചു. കല അബുദാബിയുടെ 17 വർഷത്തെ പ്രവർത്തനങ്ങളെ ക്കുറിച്ച് ടി. പി. ഗംഗാധരൻ വിശദീകരിച്ചു.

ജനറൽ സെക്രട്ടറി അശോകൻ വാർഷിക റിപ്പോർട്ട് വായിച്ചു. ട്രഷറർ ഗോപൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സുരേഷ് പയ്യന്നൂർ, വേണു ഗോപാൽ, ദിനേശ് ബാബു, മെഹബൂബ്, പ്രമോദ്, പ്രശാന്ത്, സായിദാ മെഹബൂബ്, രജനി പ്രശാന്ത്, വേണു ഗോപാൽ കാഞ്ഞങ്ങാട്, അഡ്വ. മുഹമ്മദ് റഫീഖ്, ദീപക് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പയസ്വിനി ഓണാഘോഷം : ഓണച്ചിന്തുകൾ അരങ്ങേറി

October 20th, 2022

payaswini-ona-chinthukal-dance-ePathram
അബുദാബി : പ്രവാസി കുടുംബ കൂട്ടായ്മ പയസ്വിനി അബുദാബിയുടെ ഓണാഘോഷം ‘ഓണച്ചിന്തുകൾ 2022’ എന്ന പേരില്‍ വൈവിധ്യമാർന്ന പരിപാടി കളോടെ ഇന്ത്യ സോഷ്യൽ സെന്‍ററില്‍ അരങ്ങേറി. ഐ. എസ്. സി പ്രസിഡണ്ട് ഡി. നടരാജൻ ഉദ്ഘാടനം ചെയ്തു. പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സാംസ്കാരിക സംഘടന സാരഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

onam-2022-payaswinikasargod-childrens-ePathram

താലപ്പൊലിയോടും ചെണ്ട മേളത്തോടും കൂടിയ ഘോഷ യാത്രയും മാവേലി എഴുന്നെള്ളത്തും ‘ഓണച്ചിന്തുകൾ-2022’ വര്‍ണ്ണാഭമാക്കി. പയസ്വിനി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി.

payaswini-onam-group-song-ePathram

വിഭവ സമ്യദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പയസ്വിനി സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളില്‍ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന പയസ്വിനി ഇന്ന് അബുദാബിയിലെ വളരെ സജീവമായ പ്രവാസി കുടുംബ കൂട്ടായ്മയാണ് എന്ന് സംഘാടകര്‍ അറിയിച്ചു.  Payaswini FB Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ രൂപീകരിച്ചു

October 17th, 2022

logo-malayalam-mission-of-kerala-government-ePathram
അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ ഉദ്ഘാടനം പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. പ്രവാസി കുട്ടികളുടെ മലയാള ഭാഷാ പഠനത്തിനായി പ്രവർത്തിക്കുന്ന മലയാളം മിഷൻ 2018 ജനുവരി മുതൽ യു. എ. ഇ. ചാപ്റ്ററിനു കീഴിൽ അജ്മാനിൽ ഒരു മേഖലയായി പ്രവർത്തിച്ചു വരികയായിരുന്നു.

murukan-kattakkada-inaugurate-malayalam-mission-ajman-chapter-ePathram

മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു

പുതിയ ചാപ്റ്ററായി അജ്മാൻ മേഖല മാറിയതോടെ പുതിയ ഭരണ സമിതി നിലവിൽ വന്നു. മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ ഷംസു സമാൻ, പ്രസിഡണ്ട് ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്‌, വൈസ്‌ പ്രസിഡണ്ട് പ്രജിത്ത്‌, ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ, ജനറൽ കൺ വീനർ ദീപ്തി ബിനു, ചാപ്റ്റർ കൺവീനർ അഞ്ചു ജോസ്‌ മറ്റ്‌ 13 ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവർ അടങ്ങിയ താണു പുതിയ ഭരണ സമിതി.

അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന അമ്മ മലയാളം എന്ന ഈ പരിപാടിയിൽ വെച്ച്‌ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അജ്മാൻ ചാപ്റ്റർ അദ്ധ്യാപകര്‍ക്ക് ഐ. ഡി. കാര്‍ഡ്, കണിക്കൊന്ന പഠനോത്സവ ത്തിലെ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.

അജ്മാൻ ചാപ്റ്റർ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡണ്ട് ഫാമി ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യു. എ. ഇ. പ്രവർത്തനങ്ങളെ കുറിച്ച് കോഡിനേറ്റർ കെ. എൽ. ഗോപി വിശദമാക്കി.

വിവിധ സംഘടന പ്രതിനിധികൾ ആശംസകൾ നേര്‍ന്നു. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു നന്ദി പറഞ്ഞു. കുട്ടികളും അദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. മലയാളം മിഷൻ അജ്മാൻ ; ഫേയ്സ് ബുക്ക് പേജ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സംഗീത നിശ ‘മെഹ്‌ഫിൽ മേരെ സനം’ നവംബറിൽ

October 14th, 2022

logo-mehfil-dubai-nonprofit-organization-ePathramഷാർജ : കലാ – സാഹിത്യ – സാംസ്‌കാരിക കൂട്ടായ്‌മ മെഹ്‌ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന ‘മെഹ്‌ഫിൽ മേരെ സനം’ എന്ന സംഗീത നിശയും കലാ വിരുന്നും 2022 നവംബർ 19 ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ഇന്തോ – അറബ് വീഡിയോ ഫെസ്റ്റും വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും. കൂടാതെ, ഡോക്യു മെന്‍ററി പ്രദർശനവും സംഗീത കലാ – സാഹിത്യ പരിപാടികളും അരങ്ങേറും.

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം അക്ഷര തൂലിക കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
Next »Next Page » മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ രൂപീകരിച്ചു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine