
അൽ ഐൻ : അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച ഇഫ്താർ വിരുന്നിൽ വെച്ച് വിദ്യാഭ്യാസ പുരസ് കാര വിത രണവും നടന്നു.
ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥി കളിൽ ഉന്നത വിജയം നേടിയ കുട്ടി കൾക്ക് ഐ. എസ്. സി. സ്‌കോ ളസ്റ്റിക് അവാ ർഡു കൾ സമ്മാ നിച്ചു.വിദ്യാർത്ഥി കൾക്കു വേണ്ടി’ആഫ്റ്റർ സ്കൂൾ വാട്ട് നെക്സ്റ്റ്’എന്ന വിഷയ ത്തിൽ കരിയർ ഗൈഡൻസ് ക്ലാസും നടന്നു.
ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറി യേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടറും പ്രമുഖ മോട്ടി വേഷൻ സ്‌പീക്കറും ഐ. എസ്. ആർ. ഓ. യിലെ സയന്റിസ്റ്റു മായിരുന്ന ഡോക്ടർ. ടി. പി. ശശി കുമാർ പരിപാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സന്തോഷ് കുമാർ, റസൽ മുഹമ്മദ് സാലി, വിമൻസ് ഫോറം സെക്രട്ടറി സോണി ലാൽ, കവിത മോഹൻ എന്നിവർ ആശം സകൾ നേർന്നു സംസാരിച്ചു.
ഐ. എസ്. സി. പ്രസിഡണ്ട് ശശി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി മുഹമ്മദ് അൻസാർ നന്ദിയും പറഞ്ഞു.






അബുദാബി : മുസ്സഫ യിലെ അബു ദാബി മലയാളി സമാജം 2017- 18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം മെയ് 13 ശനിയാഴ്‌ച രാത്രി 8.30 നു നടക്കും. സമാജം മുഖ്യ രക്ഷാധി കാരിയും ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറ ക്‌ടറു മായ എം. എ. യൂസഫലി മുഖ്യ അതിഥി യായി ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 

























