വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബ സംഗമം : കാവ്യാ മാധവന്‍ മുഖ്യാഥിതി

February 26th, 2015

actress-kavya-madhavan-ePathram
അല്‍ഐന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഐന്‍ പ്രോവിന്‍ സിന്റെ കുടുംബ സംഗമ ത്തില്‍ പ്രമുഖ ചലച്ചിത്ര താരം കാവ്യാ മാധവന്‍ മുഖ്യാഥിതി ആയി സംബന്ധിക്കും.

ഫെബ്രുവരി 26 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് അല്‍ ഐന്‍ റൊട്ടാന ഹോട്ടല്‍ ബാള്‍റൂമില്‍ പരിപാടി കള്‍ക്ക് തുടക്കമാകും.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമര ശ്ശേരിക്കും അല്‍ ഐന്‍ മലയാളി സമൂഹ ത്തില്‍ നിന്നുള്ള മറ്റു നാലു പേര്‍ക്കും സാമൂഹിക സേവന പുരസ്‌കാരം നല്‍കും.

വിനോദ് കോവൂര്‍, സുരഭി എന്നിവര്‍ നയിക്കുന്ന ഹാസ്യ പരിപാടിയും മറ്റു കലാ പരിപാടി കളും അരങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബ സംഗമം : കാവ്യാ മാധവന്‍ മുഖ്യാഥിതി

ബ്ലൂസ്റ്റാർ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

February 26th, 2015

അല്‍ഐന്‍ : പ്രവാസി കൂട്ടായമ യായ ബ്ലൂസ്റ്റാര്‍ അല്‍ ഐന്‍ വനിതാ വിഭാഗം ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ചെയര്‍ലേഡി യായി ബെറ്റി സ്റ്റീഫൻ, ജനറല്‍ സെക്രട്ടറി : സഫിയ അന്‍വര്‍, ട്രഷറർ : മീനു സാം, വൈസ് ചെയര്‍ ലേഡി : സ്മിത രാജേഷ്, ജോയന്റ് സെക്രട്ടറി : ലൈല ഉണ്ണീന്‍, അസിസ്റ്റന്റ് ട്രഷറർ : ഫെമിദ നസീര്‍ തുടങ്ങീ 12 അംഗ കമ്മിറ്റിക്ക് രൂപം നല്കി.

കൂടാതെ വിവിധ വിഭാഗ ങ്ങളുടെ സബ് കമ്മിറ്റികളും ഇതിന്റെ സെക്രട്ടറി മാരായി പത്മിനി ശശി ധരന്‍, സവിത നായിക്, രാജി രാധാകൃഷ്ണന്‍ എന്നിവരെയും പൊതു യോഗ ത്തില്‍ തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ബ്ലൂസ്റ്റാർ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

സോഷ്യല്‍ ഫോറം കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

February 22nd, 2015

അബുദാബി : സോഷ്യല്‍ ഫോറം അബുദാബി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. ഫോറ ത്തിന്റെ വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗ മായി സംഘടി പ്പിക്കുന്ന ‘ദൃശ്യം 2015’ കലാ സന്ധ്യയുടെ പ്രവേശന പാസിന്റെ വിതരണോദ്ഘാടനം നടന്നു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍ പ്രവാസി കള്‍ച്ചറല്‍ ഫോറം യു. എ. ഇ. കോ-ഓര്‍ഡിനേറ്റര്‍ ബാബു ചക്കാല യ്ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

എം. ബാലകൃഷ്ണന്‍, അനൂപ് നമ്പ്യാര്‍, മുജീബ് അബ്ദുല്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി, നിയാസ്, ഹാറൂണ്‍, സുരേഷ് കാന, രാജീവ് വത്സന്‍, സഗീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ടി. വി. സുരേഷ് കായംകുളം സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സോഷ്യല്‍ ഫോറം കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു

February 18th, 2015

minister-chennithala-release-logo-of-drishyam-2015-ePathram
അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ ഒരു വ്യാഴ വട്ട ക്കാലമായി നിറ സാന്നിധ്യമായ സോഷ്യല്‍ ഫോറം അബുദാബി യുടെ പന്ത്രണ്ടാമത് വാര്‍ഷിക ആഘോഷ മായ ‘ദൃശ്യം 2015’-ന്റെ ലോഗോ പ്രകാശനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, അബ്ദുള്‍ അസീസ് മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, സന്തോഷ്, മുജീബ് അബ്ദുള്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2015’ എന്ന കലാ സന്ധ്യയില്‍ സാംസ്കാരിക സമ്മേളനവും പരിപാടി യില്‍ വെച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കുകയും പ്രശസ്ത സാഹിത്യ കാരനും ചലച്ചിത്ര പ്രവര്‍ത്ത കനുമായ പി. പത്മ രാജന്റെ പേരിലുള്ള പുരസ്‌കാരവും സമ്മാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു

ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

February 15th, 2015

poet-inchakkad-balachandran-ePathram
ഷാര്‍ജ : സോഷ്യൽ മീഡിയ യിലെ സജീവ സാന്നിദ്ധ്യമായ മലയാള നാട് കൂട്ടായ്മയുടെ യു. എ. ഇ. ഘടക ത്തിന്റെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ‘ഗ്രാമിക’ എന്ന പേരില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടി കള്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘ഹരിത ദര്‍ശനം എന്ത് എന്തിന്’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാറില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കെ. പോക്കര്‍, ഫൈസല്‍ ബാവ, മിഥിലാജ്, സലിം ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന പൊതു പ്രവര്‍ത്തകര്‍ ക്കായി മലയാള നാട് യു. എ. ഇ. ചാപ്റ്റര്‍ ഏര്‍പ്പെടു ത്തി യിരിക്കുന്ന ‘ഗ്രാമിക പുരസ്കാരം’ ടി. എന്‍. സന്തോഷിന് സമ്മാനിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ്പ് സമര ത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു ടി. എൻ. സന്തോഷ്‌.

ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറിക്കായി മലയാള നാട് സംഭാവന നല്‍കിയ ഇരുനൂറോളം പുസ്തകങ്ങള്‍ സമ്മേളന ത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാല കൃഷ്ണന്‍, സെക്രട്ടറി അഡ്വ. വൈ. എ. റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.

കൂടാതെ ടാന്‍സാനിയ യിലെ കിച്ചന്കാനി ഗ്രാമ ത്തില്‍ പൊതുജന സഹായ ത്തോടെ നിര്‍മിക്കുന്ന ലൈബ്രറി ക്കായി നൂറോളം പുസ്തക ങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തു.

പരിപാടിയുടെ ഭാഗ മായി വിവിധ കലാ പരിപാടികളും സംഘടി പ്പിച്ചിരുന്നു. അഡ്വ. ജെയിംസ് വിന്‍സെന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുനില്‍ രാജ് സ്വാഗതവും നസീര്‍ ഉസ്മാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു


« Previous Page« Previous « അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍
Next »Next Page » സമാജം ഏകാങ്ക നാടക മത്സരം മാര്‍ച്ചില്‍ »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine