ഷാര്‍ജ : ചങ്ങനാശ്ശേരി എസ്. ബി. ആന്‍ഡ് അസംപ്ഷന്‍ കോളേജ് അലുംനെ യു. എ. ഇ. ചാപ്റ്റര്‍ മുപ്പതാം വാര്‍ഷിക കുടുംബ സംഗമം മാര്‍ച്ച് 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഹാളില്‍ വെച്ച് നടക്കും.
എസ്. ബി. കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ടോമി പടിഞ്ഞാറേ വീട്ടില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കളും ചലച്ചിത്ര സംവിധായ കരു മായ ജിത്തു ജോസഫ്, മാര്ട്ടിന് പ്രക്കാട്ട് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.
യു. എ. ഇ. യിലെ ആദ്യത്തെ കോളേജ് അലുംനെ യാണ് ഈ കൂട്ടായ്മ. ഈ വാര്‍ഷിക കുടുംബ സംഗമ ത്തില്‍ പ്രമുഖ മ്യൂസിക് ബാന്‍ഡ് ‘ബുള്ളറ്റ്’ അവതരി പ്പിക്കുന്ന സംഗീത വിരുന്നും അംഗ ങ്ങളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറും.
വിശദ വിവരങ്ങള്‍ക്ക് : 050 587 9002, 050 552 0085