ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിന് കലാരത്ന പുരസ്കാരം

October 30th, 2013

kala-rathna-2013-award-for-yesudas-ePathram
അബുദാബി : കല അബുദാബിയുടെ ഈ വര്‍ഷത്തെ കലാ രത്ന പുരസ്കാരം ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന് മാധ്യമശ്രീ പുരസ്കാര വും സമ്മാനിക്കും. നവംബര്‍ 21 വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കലാഞ്ജലിയില്‍ വെച്ചാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.

ഇന്ത്യന്‍ സംഗീത രംഗത്ത്‌ ഡോക്ടര്‍. കെ. ജെ. യേശുദാസ്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കലാരത്ന പുരസ്കാരം നല്‍കുന്നത് എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കല ഭാരവാഹികള്‍ അറിയിച്ചു.

press-meet-kalanjali-2013-ePathram

രാത്രി 8 മണിക്ക് തുടങ്ങുന്ന കലാഞ്ജലിയില്‍ ഗന്ധര്‍വ്വ നാദം എന്ന പേരില്‍ യേശുദാസിന്റെ സംഗീത കച്ചേരിയും അരങ്ങേറും. ഒരു മണിക്കൂര്‍ ശാസ്ത്രീയ സംഗീത കച്ചേരി യെ തുടന്ന് പഴയ കാല സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗാനമേളയും അവതരിപ്പിക്കും. തുടര്‍ന്ന് അബുദാബി യിലെ എഴുപതോളം സംഗീത വിദ്യാര്‍ത്ഥി കള്‍ യേശുദാസിന് ഗുരു വന്ദനം അര്‍പ്പിക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് ജോയ്‌ തോമസ്‌ ജോണ്‍, കല പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി പ്രകാശ്‌ വര്‍ക്കല, ജൂറി ചെയര്‍മാന്‍ ടി. പി. ഗംഗാധരന്‍, വനിതാ വിഭാഗം പ്രസിഡന്റ് സായിദാ മെഹബൂബ്‌, പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ പ്രതിനിധി വിനോദ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗന്ധര്‍വ്വ നാദം പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. വിവരങ്ങള്‍ക്ക് : 050 570 21 40, 050 61 77 945.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രിസാല സ്റ്റഡി സര്‍ക്കിള്‍ ‘പള്ളിക്കൂടം’ കേരള പ്പിറവി ദിനത്തില്‍

October 30th, 2013

risala-study-circle-pallikkoodam-ePathram
അബുദാബി : മലയാള ഭാഷയും അക്ഷര ങ്ങളും പരിചയ പ്പെടുത്തു ന്നതിനും പഠിക്കുന്ന തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ കേരള പിറവി ദിന ത്തില്‍ ”പള്ളിക്കൂടം” എന്ന പേരില്‍ ബഹു ജന പഠന സംഗമ ങ്ങള്‍ ഒരുക്കുന്നു.

ഗള്‍ഫില്‍ 500 കേന്ദ്ര ങ്ങളില്‍ നടക്കുന്ന പള്ളിക്കൂട ങ്ങളില്‍ 100 കേന്ദ്രങ്ങള്‍ യു. എ. ഇ. യില്‍ സംഘടിപ്പിക്കും.

”ശ്രേഷ്ഠം മലയാളം” എന്ന തല വാചക ത്തില്‍ സംഘടിപ്പിക്കുന്ന മാതൃ ഭാഷാ പഠന കാല ത്തിന്റെ ഉത്ഘാടന മാണ് പള്ളിക്കൂട ങ്ങളിലൂടെ നടത്തുന്നത്. പ്രദേശത്തെ ബഹുജന ങ്ങള്‍ സംഗമിക്കുന്ന പള്ളിക്കൂട ത്തിനു അധ്യാപകര്‍, സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.

മാതൃ ഭാഷാ പഠന കാലത്ത്‌ പഠന കളരികള്‍, കളികൂട്ടം, കവിയരങ്ങ്, ബ്ലോഗര്‍മാരുടെ കൂട്ടായ്മ, സോഷ്യല്‍ മീഡിയ മീറ്റ്‌, ഭാഷാ സമ്മേളനം, ചിന്താ ശിബിരം, വിചാര സദസ്സു കള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനം, പുസ്തക പ്രസാധനം, പ്രശ്നോത്തരി, തുടങ്ങിയ പരിപാടി കള്‍ സംഘടിപ്പിക്കും.

പ്രധാന ഗള്‍ഫ്‌ നഗര ങ്ങളില്‍ ‘ശ്രേഷ്ഠം മലയാളം’ പഠന കാലത്തിന്റെ ഭാഗമായി പൊതുജന വായന ശാല കളും ഒരുക്കും. 2014 ജൂണ്‍ 30 നു പഠന കാലം സമാപിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാധാരണ തൊഴിലാളികള്‍ക്കായി പ്രവാസി സുരക്ഷാ യോജന

October 30th, 2013

vayalar-ravi-ma-yusuf-ali-with-ambassador-ePathram
ദുബായ് : കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി പെന്‍ഷന്‍ പദ്ധതിയായ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന യില്‍ ചേരാനുള്ള കേന്ദ്രം ദുബായില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. പ്രവാസി പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കുന്ന ആദ്യത്തെ വിദേശ രാജ്യമാണ് യു. എ. ഇ.

എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള താഴ്ന്ന വരുമാന ക്കാരായ പ്രവാസി കള്‍ക്കാണ് പെന്‍ഷന്‍ പദ്ധതി ഉപകാരപ്പെടുക. എസ്. ബി. ടി., ബാങ്ക് ഓഫ് ബറോഡ എന്നിവ വഴി യാണ് പദ്ധതി നടപ്പാക്കുന്നത്. 18-നും 50നും ഇടയ്ക്കു പ്രായമുള്ള വര്‍ക്കു പദ്ധതി യില്‍ ചേരാനാകും എന്ന് പ്രവാസി കാര്യ മന്ത്രാ ലയം അറിയിച്ചു.

യു. എ. ഇ. യിലെ 20 ലക്ഷത്തോളം ഇന്ത്യ ക്കാരില്‍ 65 ശതമാന ത്തിനും പദ്ധതി ഉപകാര പ്പെടുമെന്നാണ് കണക്കുകൂട്ടല്‍. പ്രവാസി പെന്‍ഷന്‍ പദ്ധതി യില്‍ ചേരുന്ന വര്‍ക്ക് രണ്ടു വ്യത്യസ്ത ആനുകൂല്യ ങ്ങളുള്ള പദ്ധതി കളാണു ലഭിക്കുക. പ്രവാസം അവസാനിച്ചു മടങ്ങുമ്പോള്‍ പുനരധി വാസ ത്തിന് ഒരു തുക, 60 വയസു കഴിഞ്ഞാല്‍ പ്രതിമാസം പെന്‍ഷന്‍ എന്നിവ. ഇതിനു പുറമേ പ്രവാസി യായിരിക്കുന്ന കാലത്ത് ഒരു ലക്ഷം രൂപ യുടെ സൌജന്യ ലൈഫ് ഇന്‍ഷുറന്‍സും ലഭിക്കും.

ഇ. സി. എന്‍. ആര്‍.(എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുണ്ട് ) എന്ന വിഭാഗ ത്തില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ പദ്ധതി യില്‍ ചേരാന്‍ അര്‍ഹത. ഇതിനായി ബാങ്ക് അക്കൌണ്ട് തുറക്കണം. പ്രതിവര്‍ഷം കുറഞ്ഞത് 4000 രൂപ യെങ്കിലും ഈ പദ്ധതി യിലേക്ക് അയക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം 2000 രൂപ സര്‍ക്കാര്‍ വിഹിതമായി അടയ്ക്കും. വനിതാ പ്രവാസി കള്‍ക്ക് ഇതു പ്രതി വര്‍ഷം 3000 രൂപയായിരിക്കും. അഞ്ചു വര്‍ഷ ത്തേയ്ക്ക് അല്ലെങ്കില്‍ പ്രവാസികള്‍ മടങ്ങുന്നതു വരെ (ഏതാണോ ആദ്യം) ആയിരിക്കും ഇത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി

October 21st, 2013

അബുദാബി: അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട ‘സബ്പ്രൈം’ പ്രതി സന്ധിയും യൂറോപ്പില്‍ വീശിയടിച്ച ‘സോവറിന്‍ ടെബ്റ്റ്’ പ്രതി സന്ധിയും ഇന്‍ഡ്യന്‍ രൂപ യുടെ മൂല്യ ശോഷണ വുമെല്ലാം ലോക മുതലാളിത്ത ചങ്ങല യുടെ വിവിധ കണ്ണി കളില്‍ പ്രത്യക്ഷ പ്പെടുന്ന പ്രതി സന്ധികളാണ് എന്നു ഡോ. വി. വേണു ഗോപാല്‍ അഭിപ്രായപ്പെട്ടു.

പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി : എന്ത്? എന്തു കൊണ്ട്? എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ടു സംസാരിക്കുക യാരുന്നു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണു ഗോപാല്‍.

ആഗോള സാമ്പത്തിക പ്രതിസന്ധി അടിസ്ഥാന പരമായി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി യാണ്. ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും പ്രദാനം ചെയ്യാന്‍ ശേഷി യില്ലാത്ത വ്യവസ്ഥയായി കൊടിയ മത്സര ത്തില്‍ അധിഷ്ടിതമായ മുതലാളിത്ത്വം മാറി യിരിക്കുന്നു. മുതലാളിത്ത ത്തിന്റെ ഈ ആന്തരിക പ്രതിസന്ധി കമ്പോള വികസന ത്തിനുള്ള ശക്തി ക്ഷയിപ്പിച്ചിരിക്കുന്ന തിനാല്‍ സാധാരണ ക്കാരായ ജനങ്ങളെ കൂടുതല്‍ ദുരിത ത്തിലാഴ്ത്താനും സാമൂഹിക സുരക്ഷാ നടപടി കള്‍പോലും കവര്‍ന്നെടുക്കാനും സര്ക്കാരുകളെ പ്രേരിപ്പിക്കുക യാണ് ഡോ. വി. വേണുഗോപാല്‍ തുടര്‍ന്നു പറഞ്ഞു.

ഫൈസല്‍ ബാവ അദ്ധ്യക്ഷനായ സെമിനാര്‍ വി. ടി. വി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ റ്റി. പി. ഗംഗാധരന്‍, എം. സുനീര്‍, കെ. വി. ധനേഷ് കുമാർ, ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട്, ജോഷി ഒഡേസ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നള ചരിതം ആട്ടക്കഥ ഒക്ടോബര്‍ 22 മുതല്‍ 25 വരെ

October 20th, 2013

അബുദാബി : മലയാള ത്തിന്റെ അശ്വര കാവ്യം ഉണ്ണായി വാര്യരുടെ നള ചരിതം ആട്ടക്കഥ അബുദാബി യിലെ കഥകളി പ്രേമികള്‍ക്കായി ഒക്ടോബര്‍ 22 ചൊവ്വാഴ്ച മുതല്‍ 25 വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി നാലു ദിവസ ങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിക്കും.

ശക്തി തിയറ്റേഴ്സ്, മണിരംഗ് അബുദാബി യുമായി സഹകരിച്ചാണ് ‘നൈഷധം’എന്ന പേരില്‍ നള ചരിതം അരങ്ങിലെത്തിക്കുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപി ആശാ നോടൊപ്പം മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം ബാജിയോ, ചിനോഷ്‌ ബാലന്‍ തുടങ്ങിയവര്‍ വേഷമിടും.

കഥകളി സംഗീത ത്തിലെ സമുന്നത ഗായകരായ പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരാണ് പിന്നണിയില്‍.

പരിപാടി കളെ കുറിച്ചു വിശദീ കരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കലാമണ്ഡലം ഗോപി ആശാന്‍, മാര്‍ഗി വിജയകുമാര്‍, എ. കെ. ബീരാന്‍കുട്ടി, ഡോ. പി. വേണു ഗോപാലന്‍, ഡോക്ടര്‍ കെ. എസ്. രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വടകര എന്‍. ആര്‍. ഐ. ഫോറം ഈദ്‌ ആഘോഷം ശ്രദ്ധേയമായി
Next »Next Page » ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine