സാധാരണ തൊഴിലാളികള്‍ക്കായി പ്രവാസി സുരക്ഷാ യോജന

October 30th, 2013

vayalar-ravi-ma-yusuf-ali-with-ambassador-ePathram
ദുബായ് : കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി പെന്‍ഷന്‍ പദ്ധതിയായ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന യില്‍ ചേരാനുള്ള കേന്ദ്രം ദുബായില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. പ്രവാസി പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കുന്ന ആദ്യത്തെ വിദേശ രാജ്യമാണ് യു. എ. ഇ.

എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള താഴ്ന്ന വരുമാന ക്കാരായ പ്രവാസി കള്‍ക്കാണ് പെന്‍ഷന്‍ പദ്ധതി ഉപകാരപ്പെടുക. എസ്. ബി. ടി., ബാങ്ക് ഓഫ് ബറോഡ എന്നിവ വഴി യാണ് പദ്ധതി നടപ്പാക്കുന്നത്. 18-നും 50നും ഇടയ്ക്കു പ്രായമുള്ള വര്‍ക്കു പദ്ധതി യില്‍ ചേരാനാകും എന്ന് പ്രവാസി കാര്യ മന്ത്രാ ലയം അറിയിച്ചു.

യു. എ. ഇ. യിലെ 20 ലക്ഷത്തോളം ഇന്ത്യ ക്കാരില്‍ 65 ശതമാന ത്തിനും പദ്ധതി ഉപകാര പ്പെടുമെന്നാണ് കണക്കുകൂട്ടല്‍. പ്രവാസി പെന്‍ഷന്‍ പദ്ധതി യില്‍ ചേരുന്ന വര്‍ക്ക് രണ്ടു വ്യത്യസ്ത ആനുകൂല്യ ങ്ങളുള്ള പദ്ധതി കളാണു ലഭിക്കുക. പ്രവാസം അവസാനിച്ചു മടങ്ങുമ്പോള്‍ പുനരധി വാസ ത്തിന് ഒരു തുക, 60 വയസു കഴിഞ്ഞാല്‍ പ്രതിമാസം പെന്‍ഷന്‍ എന്നിവ. ഇതിനു പുറമേ പ്രവാസി യായിരിക്കുന്ന കാലത്ത് ഒരു ലക്ഷം രൂപ യുടെ സൌജന്യ ലൈഫ് ഇന്‍ഷുറന്‍സും ലഭിക്കും.

ഇ. സി. എന്‍. ആര്‍.(എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുണ്ട് ) എന്ന വിഭാഗ ത്തില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ പദ്ധതി യില്‍ ചേരാന്‍ അര്‍ഹത. ഇതിനായി ബാങ്ക് അക്കൌണ്ട് തുറക്കണം. പ്രതിവര്‍ഷം കുറഞ്ഞത് 4000 രൂപ യെങ്കിലും ഈ പദ്ധതി യിലേക്ക് അയക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം 2000 രൂപ സര്‍ക്കാര്‍ വിഹിതമായി അടയ്ക്കും. വനിതാ പ്രവാസി കള്‍ക്ക് ഇതു പ്രതി വര്‍ഷം 3000 രൂപയായിരിക്കും. അഞ്ചു വര്‍ഷ ത്തേയ്ക്ക് അല്ലെങ്കില്‍ പ്രവാസികള്‍ മടങ്ങുന്നതു വരെ (ഏതാണോ ആദ്യം) ആയിരിക്കും ഇത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി

October 21st, 2013

അബുദാബി: അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട ‘സബ്പ്രൈം’ പ്രതി സന്ധിയും യൂറോപ്പില്‍ വീശിയടിച്ച ‘സോവറിന്‍ ടെബ്റ്റ്’ പ്രതി സന്ധിയും ഇന്‍ഡ്യന്‍ രൂപ യുടെ മൂല്യ ശോഷണ വുമെല്ലാം ലോക മുതലാളിത്ത ചങ്ങല യുടെ വിവിധ കണ്ണി കളില്‍ പ്രത്യക്ഷ പ്പെടുന്ന പ്രതി സന്ധികളാണ് എന്നു ഡോ. വി. വേണു ഗോപാല്‍ അഭിപ്രായപ്പെട്ടു.

പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി : എന്ത്? എന്തു കൊണ്ട്? എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ടു സംസാരിക്കുക യാരുന്നു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണു ഗോപാല്‍.

ആഗോള സാമ്പത്തിക പ്രതിസന്ധി അടിസ്ഥാന പരമായി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി യാണ്. ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും പ്രദാനം ചെയ്യാന്‍ ശേഷി യില്ലാത്ത വ്യവസ്ഥയായി കൊടിയ മത്സര ത്തില്‍ അധിഷ്ടിതമായ മുതലാളിത്ത്വം മാറി യിരിക്കുന്നു. മുതലാളിത്ത ത്തിന്റെ ഈ ആന്തരിക പ്രതിസന്ധി കമ്പോള വികസന ത്തിനുള്ള ശക്തി ക്ഷയിപ്പിച്ചിരിക്കുന്ന തിനാല്‍ സാധാരണ ക്കാരായ ജനങ്ങളെ കൂടുതല്‍ ദുരിത ത്തിലാഴ്ത്താനും സാമൂഹിക സുരക്ഷാ നടപടി കള്‍പോലും കവര്‍ന്നെടുക്കാനും സര്ക്കാരുകളെ പ്രേരിപ്പിക്കുക യാണ് ഡോ. വി. വേണുഗോപാല്‍ തുടര്‍ന്നു പറഞ്ഞു.

ഫൈസല്‍ ബാവ അദ്ധ്യക്ഷനായ സെമിനാര്‍ വി. ടി. വി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ റ്റി. പി. ഗംഗാധരന്‍, എം. സുനീര്‍, കെ. വി. ധനേഷ് കുമാർ, ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട്, ജോഷി ഒഡേസ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നള ചരിതം ആട്ടക്കഥ ഒക്ടോബര്‍ 22 മുതല്‍ 25 വരെ

October 20th, 2013

അബുദാബി : മലയാള ത്തിന്റെ അശ്വര കാവ്യം ഉണ്ണായി വാര്യരുടെ നള ചരിതം ആട്ടക്കഥ അബുദാബി യിലെ കഥകളി പ്രേമികള്‍ക്കായി ഒക്ടോബര്‍ 22 ചൊവ്വാഴ്ച മുതല്‍ 25 വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി നാലു ദിവസ ങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിക്കും.

ശക്തി തിയറ്റേഴ്സ്, മണിരംഗ് അബുദാബി യുമായി സഹകരിച്ചാണ് ‘നൈഷധം’എന്ന പേരില്‍ നള ചരിതം അരങ്ങിലെത്തിക്കുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപി ആശാ നോടൊപ്പം മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം ബാജിയോ, ചിനോഷ്‌ ബാലന്‍ തുടങ്ങിയവര്‍ വേഷമിടും.

കഥകളി സംഗീത ത്തിലെ സമുന്നത ഗായകരായ പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരാണ് പിന്നണിയില്‍.

പരിപാടി കളെ കുറിച്ചു വിശദീ കരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കലാമണ്ഡലം ഗോപി ആശാന്‍, മാര്‍ഗി വിജയകുമാര്‍, എ. കെ. ബീരാന്‍കുട്ടി, ഡോ. പി. വേണു ഗോപാലന്‍, ഡോക്ടര്‍ കെ. എസ്. രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആഗോള സാമ്പത്തിക പ്രതിസന്ധി : സെമിനാര്‍ അബുദാബി യില്‍

October 11th, 2013

അബുദാബി : പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് ‘ആഗോള സാമ്പത്തിക പ്രതിസന്ധി : എന്ത്? എന്തു കൊണ്ട്?’ എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന സംവാദ ത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി യുടെ ജനറല്‍ സെക്രട്ടറി ഡോ. വി. വേണു ഗോപാല്‍ സെമിനാറില്‍ വിഷയം അവതരിപ്പിക്കും. ഫൈസല്‍ ബാവ അധ്യക്ഷത വഹിക്കും. എ. കെ. ബീരാന്‍കുട്ടി, ടി. പി. ഗംഗാധരന്‍, എം. സുനീര്‍, കെ. വി. മണി കണ്ഠന്‍, ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട് എന്നിവരും സെമിനാറില്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര അഹിംസാ ​ ​ദിനാഘോഷം വെള്ളിയാഴ്ച

October 3rd, 2013

international-day-of-non-violence-gandhi-jayanthi-ePathram
അബുദാബി​ ​: ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ​ ​ത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു വരെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിവിധ പരിപാടി കളോടെ രാജ്യാന്തര അഹിംസാ ദിനം ആചരിക്കും.

യു. എ. ഇ. യുവജന സാമൂഹിക കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ രാവിലെ 10. 30 ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പുതിയ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും.

ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യ വേദി എന്നിവ യുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന പരിപാടി യില്‍ കേരള നിയഭ സഭാ സ്പീക്കര്‍ ജി. കാര്‍ത്തി കേയന്‍, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിലെ സാമൂഹിക ക്ഷേമ വിഭാഗം കൗണ്‍സിലര്‍ ആനന്ദ് ബര്‍ദന്‍ എന്നിവര്‍ സംബന്ധിക്കും. ​ ​

തുടര്‍ന്ന് നൂറിലേറെ രാജ്യങ്ങളില്‍ പുറത്തിറക്കിയ ഗാന്ധിജി യുടെ വൈവിധ്യമാര്‍ന്ന സ്റ്റാമ്പ് ഉള്‍പ്പെടെ ഇന്ത്യന്‍ സ്വാതന്ത്യ സമരവും ഗാന്ധിജി യുടെ ജീവിത വുമായി ബന്ധപ്പെട്ട ചിത്ര ങ്ങളുടെ പ്രദര്‍ശനവും നടക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ക്കായി മൂന്നു ഗ്രൂപ്പു കളിലായി ചിത്ര രചനാ പെയിന്റിംഗ് മല്‍സര ങ്ങള്‍ നടക്കും.

വൈകീട്ട് മൂന്നര മുതല്‍ യു. ​എ​. ​ഇ. തല​ ​ത്തിലുള്ള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സരം നടക്കും.

വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തി കേയന്‍ ഉദ്ഘാടനം ചെയ്യും. ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സര വിജയി കളാവുന്ന സ്‌കൂളുക ള്‍ക്ക് ഷീല്‍ഡും വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും പെയിന്റിങ് മല്‍സര വിജയി കള്‍ക്ക് ക്യാഷ് അവാര്‍ഡും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെയും ഇന്ത്യന്‍ മീഡയ യുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വിജയി കള്‍ക്കും പങ്കെടുക്കുന്ന വര്‍ക്കും സമ്മാനിക്കും. ​

ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി. ​എ.​ ​അബ്ദുല്‍ സമദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ​ബാവ​ ​ഹാജി,​ ​ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ​ടി​. ​വി​.​ ദാമോദരന്‍, യൂണിവേഴ്‌സല്‍ ആശുപത്രി എം​.​ ഡി.​ ഡോ. ഷെബീര്‍ നെല്ലിക്കോട്, ​മൈഫുഡ് റസ്‌റ്റോറന്റ് എം​. ​ഡി.​ ഷിബു വര്‍ഗീസ് എന്നിവര്‍ സമ്മാന ദാനം നിര്‍വഹിക്കും.

വിവിധ ഇന്ത്യന്‍ സ്‌കൂളു കളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ഭാരതീയ ദേശ ഭക്തിയും ഗാന്ധി സ്മരണകളും പകരുന്ന വര്‍ണാഭമായ കലാ സംസ്കാരിക പരിപാടികളും ഗാന്ധി സാഹിത്യ വേദി യുടെ ‘മഹാത്മാ’ എന്ന ലഘു നാടകവും അവതരിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ശ്രദ്ധേയമായി
Next »Next Page » കേരളത്തിന്റെ വികസനം മറച്ചു വെക്കാന്‍ ശ്രമം : മഞ്ഞളാം കുഴി അലി »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine