സമകാല മലയാള കവിത – സംവാദം

May 11th, 2011

samvaadam-with-poet-KGS-eoathram

ഷാര്‍ജ : അയുക്തികമായും സര്‍ഗാത്മകതയെ താമസ്കരിച്ചും മഹത്തായ ഭാരതീയ സംസ്കാരത്തെ വാണിഭമാക്കിയ സമകാല ദുരന്തമാണ് അക്ഷയ തൃതീയ ദിനത്തിലെ സ്വര്‍ണ കച്ചവടത്തിലൂടെ നാം കണ്ടതെന്ന് കെ. ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു

സത്യസന്ധനായ മനുഷ്യനെ നിരന്തരം അസത്യത്തിലേക്കും ചതിയിലേക്കും ആപത്തുകളിലേക്കും നാടു കടത്തുകയാണ് സമകാല ജീവിതത്തില്‍ സംഭവിക്കുന്നത്. ഇത്തരം മൂല്യച്യുതികള്‍ക്കെതിരെ  സര്‍ഗാത്മക നൈതികതയാല്‍ ചെറുത്തു നില്‍പ്പുകള്‍ സംഘടിക്കപ്പെടുകയും പ്രതിരോധം സൃഷ്ടിക്കപ്പെടുകയും വേണം. അതു കൊണ്ടാണ് അഞ്ഞൂറ് കോടിയുടെ പ്രലോഭനത്തില്‍ വീഴാതെ “ടു ജി സ്പെക്ട്രം” അഴിമതി പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍ മാധ്യമ നൈതികതയുടെയും സര്‍ഗാത്മകതയുടെയും പ്രതീകമായി തീരുന്നത് – അദ്ദേഹം പറഞ്ഞു.

എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യത്തിലാണ്  സര്‍ഗാത്മകതയുടെ സൌന്ദര്യ ദര്‍ശനം കാണേണ്ടത് .സമകാല മലയാള കവിത സ്വാതന്ത്ര്യത്തിന്റെയും ചെറുത്തു നില്പിന്റെയും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഒപ്പം സ്ത്രീ സര്‍ഗാത്മകതയുടെ വസന്ത കാലം വറ്റാത്ത സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീക്ഷകളായി മലയാള കവിതയില്‍ പെയ്തിറങ്ങുന്നുമുണ്ട് .

മാസ് ഷാര്‍ജ സംഘടിപ്പിച്ച കവിതാ സംവാദത്തില്‍ സമകാല മലയാള കവിതയെ ആസ്പദമാക്കി  സംസാരി ക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിനു മുന്‍പേ കവിതാ ലോകത്തെ പുത്തന്‍ പ്രതീക്ഷകളായ ഇസ്മയില്‍ മേലടി, അനൂപ്‌ ചന്ദ്രന്‍, ഹണി ഭാസ്കരന്‍, പ്രകാശന്‍ കടന്നപ്പള്ളി  എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രഭാഷണവും സംവാദവും സമകാല സാഹിത്യത്തെ ആഴത്തില്‍ സ്പര്‍ശിച്ചു കൊണ്ട്, പുതിയ സാഹിത്യ സരണിയിലെ പ്രതീക്ഷകളും ആശങ്കകളും പങ്കു വച്ചു.

മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന  അധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് യുവ കവികളെ സദസ്സിനു പരിചയപ്പെടുത്തി. സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും അഫ്സല്‍ നന്ദിയും രേഖപ്പെടുത്തി.

(അയച്ചു തന്നത് : ശ്രീപ്രകാശ്‌)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേര യുവ ശാസ്ത്ര പ്രതിഭാ പുരസ്കാരം

May 10th, 2011

dr-rvg-menon-epathram

ദുബായ്‌ : കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineering Alumni – KERA) സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള ശാസ്ത്ര പ്രദര്‍ശന മല്‍സരം ദുബായ്‌ അക്കാദമിക്‌ സിറ്റിയിലെ ബിറ്റ്സ് പിലാനി ക്യാമ്പസില്‍ നടന്നു. “ഗോ ഗ്രീന്‍” എന്ന വിഷയത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ കുട്ടികള്‍ വൈദ്യുതി ലാഭിക്കുവാനും, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനും, പരിസര മലിനീകരണം തടയുവാനും, ആഗോള താപനം നിയന്ത്രിക്കുവാനും, പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയ മറ്റ് പുതിയ ആശയങ്ങളും പ്രോജക്റ്റുകളായും, പ്രവര്‍ത്തിക്കുന്ന മോഡലുകളായും അവതരിപ്പിച്ചു.

kera-young-science-talent-search-award-2011-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക്‌ ക്ലിക്ക് ചെയ്യുക

പ്രമുഖ ശാസ്ത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ആര്‍. വി. ജി. മേനോന്‍, ഗ്രീന്‍ ഓസ്കാര്‍ പുരസ്കാര ജേതാവും പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും ഊര്‍ജ്ജ സംരക്ഷണത്തിലും അന്താരാഷ്‌ട്ര ഊര്‍ജ്ജ നയങ്ങള്‍ രൂപീകരിക്കുന്ന റീപ് (Renewable Energy & Energy Efficiency Partnership – REEEP) ന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ബിനു പാര്‍ത്ഥന്‍, പരിസ്ഥിതി, ഊര്‍ജ്ജ രംഗങ്ങളില്‍ സാങ്കേതിക ഉപദേഷ്ടാവായ സൌഗത നന്തി എന്നിവരാണ് കുട്ടികള്‍ അവതരിപ്പിച്ച പ്രോജക്റ്റുകള്‍ വിശദമായി പരിശോധിച്ച് മൂല്യ നിര്‍ണ്ണയം ചെയ്തത്.

അവര്‍ ഓണ്‍ ഹൈസ്ക്കൂള്‍ അല്‍ വാര്ഖ യിലെ അനുരൂപ് ആര്‍., സുനാല്‍ പി., ഉദിത് സിന്‍ഹ എന്നിവരുടെ ടീമിനാണ് സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഇവര്‍ രൂപകല്‍പന ചെയ്ത ഗ്ലോബല്‍ പ്രഷര്‍ ലൈറ്റിംഗ് സിസ്റ്റം – GPLS – Global Pressure Lighting System – ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം വൈദ്യുത വിളക്കുകള്‍ തെളിയിച്ചു കൊണ്ട് വന്‍ തോതില്‍ വൈദ്യുതി ചിലവ് കുറയ്ക്കുന്നു. വളരെ ചെലവ് കുറഞ്ഞ സാധനങ്ങള്‍ കൊണ്ടാണ് ഇവര്‍ ഇത് വികസിപ്പിച്ചെടുത്തത് എന്നതാണ് ഈ പ്രൊജക്റ്റിനെ ഇത് പോലുള്ള മറ്റ് വ്യാവസായിക സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വില കുറഞ്ഞ ചൈനീസ്‌ ഫോം പ്രതലത്തിനടിയില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ട കാര്‍ബണ്‍ ബ്രഷുകള്‍ ഘടിപ്പിച്ചാണ് ഇവര്‍ ഇത് നിര്‍മ്മിച്ചത്‌. ഓഫീസുകളിലും മറ്റുമുള്ള ഇടനാഴികളില്‍ ഇത് വിന്യസിക്കാം. ആളുകള്‍ ഇതിനു മുകളില്‍ കൂടി നടക്കുമ്പോള്‍ ഉണ്ടാവുന്ന മര്‍ദ്ദം മൂലം കാര്‍ബണ്‍ ബ്രഷുകളിലൂടെ ഉള്ള വൈദ്യുതി ബന്ധം പൂര്‍ണ്ണമാവുകയും ആ ഭാഗത്തുള്ള വൈദ്യുത വിളക്കുകള്‍ തെളിയുകയും ചെയ്യുന്നു. ആള്‍ നടന്നു നീങ്ങുന്നതോടെ വിളക്ക് അണയുകയും ചെയ്യും. ഇങ്ങനെ ഉപയോഗം ഇല്ലാത്ത സ്ഥലങ്ങളിലെ വിളക്കുകള്‍ അണച്ചു കൊണ്ട് വന്‍ തോതിലുള്ള വൈദ്യുതി പാഴ് ചെലവ് ഒഴിവാക്കാം എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഒന്നാം സമ്മാനമായി ഇവര്‍ക്ക്‌ പതിനായിരം രൂപയുടെ ചെക്കാണ് ലഭിച്ചത്. ഈ തുക കൂടുതലായി ഇത്തരം കാര്യങ്ങളില്‍ ഗവേഷണം നടത്താന്‍ തങ്ങള്‍ വിനിയോഗിക്കും എന്ന് ടീം അംഗങ്ങള്‍ e പത്രത്തോട് പറഞ്ഞു.

സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത് ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ദുബായിലെ വിനീത് എസ്. വിജയകുമാറിനാണ്. ജൂനിയര്‍ വിഭാഗത്തില്‍ അവര്‍ ഓണ്‍ ഇംഗ്ലീഷ്‌ ഹൈസ്ക്കൂള്‍ ദുബായിലെ ആഫ്ര ഇര്‍ഫാന് ഒന്നാം സമ്മാനവും ദുബായ്‌ മോഡേണ്‍ ഹൈസ്ക്കൂളിലെ ഇഷിക സക്സേന, രുചിത സിന്‍ഹ എന്നിവര്‍ക്ക്‌ രണ്ടാം സമ്മാനവും ലഭിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാങ്കേതിക സെമിനാറില്‍ ഡോ. ആര്‍. വി. ജി. മേനോന്‍ വിദ്യാലയങ്ങളില്‍ ശാസ്ത്രം പഠിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. പാരിസ്ഥിതിക മേഖലകളിലെ തൊഴില്‍ സാദ്ധ്യതകളെ പറ്റി സൌഗത നന്തിയും, മലിനീകരണ വിമുക്ത ഊര്‍ജ്ജത്തെ കുറിച്ച് ഡോ. ബിനു പാര്‍ത്ഥനും സംസാരിച്ചു. സജിത്ത് രാജ മോഡറേറ്റര്‍ ആയിരുന്നു.

ദുബായിലെ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ്മ മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ കേര പ്രസിഡണ്ട് അഫ്സല്‍ യൂനുസ്‌ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ സ്വാഗതവും, കേര ജനറല്‍ സെക്രട്ടറി ബിജി എം. തോമസ്‌ നന്ദിയും പറഞ്ഞു. ബിറ്റ്സ് പിലാനി ഡയറക്ടര്‍ പ്രൊഫ. ആര്‍. കെ. മിത്തല്‍ ആശംസ അറിയിച്ചു. ജയസൂര്യ, സതീഷ്‌, രഘു എന്നിവര്‍ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഡോ. ആര്‍. വി. ജി മേനോന്‍, ഡോ. ബിനു പാര്‍ത്ഥന്‍, സൌഗത നന്തി, ടെന്നി ഐസക്‌, വിനില്‍ കെ. എസ്. അജയകുമാര്‍ എം. എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷവും സാഹിത്യ ക്യാ​മ്പും

May 1st, 2011

dala-logo-epathram
ദുബായ് : ദല സംഘടിപ്പിക്കുന്ന ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷവും സാഹിത്യ ക്യാമ്പും മേയ് 6 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കും.

പ്രമുഖ കവി കെ. ജി. ശങ്കരപ്പിള്ള, പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘മലയാള കവിത യിലെ ചങ്ങമ്പുഴ സ്വാധീനം’ എന്ന വിഷയം കെ. ജി. ശങ്കരപ്പിള്ള അവതരിപ്പിക്കും.

സാഹിത്യ ക്യാമ്പി ന്റെ ഭാഗ മായി സി. വി. ശ്രീരാമന്റെ വാസ്തുഹാര എന്ന കഥ ബൈജു മടത്തറ അവതരിപ്പിക്കും. ‘വാസ്തുഹാര യിലൂടെ കഥാ ചരിത്ര ത്തിലേക്ക് ഒരു യാത്ര’ എന്ന വിഷയം വൈശാഖന്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചങ്ങമ്പുഴ കവിത കളുടെ ആലാപനവും രംഗാവിഷ്കരണവും ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ബന്ധപ്പെടുക : 055 – 27 22 729, 050 – 65 79 581

(അയച്ചു തന്നത് : സജീവന്‍ കെ. വി.)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : അബുദാബിയില്‍ പ്രതീകാത്മക ഒപ്പു ശേഖരണം

April 24th, 2011

td-ramakrishnan-endosulfan-epathram

അബുദാബി : ഭൌമ ദിനത്തോട് അനുബന്ധിച്ച് കേരള സോഷ്യല്‍ സെന്ററില്‍ എന്‍. പി. സി. സി. യുടെ കേരള കള്‍ച്ചര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുട്ടികള്‍ക്കായുള്ള ചിത്ര രചനാ മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

രാജ്യ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപെട്ടു പ്രതീകാത്മകമായി വലിയ ക്യാന്‍വാസില്‍ നിരവധി പേര്‍ ഒപ്പു വെച്ചു. ആദ്യ ഒപ്പ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
painting-competition-epathram
അഷ്‌റഫ്‌ ചെമ്പാട്, ഗോമസ്, അനില്‍കുമാര്‍, മുസ്തഫ, മുഹമ്മദ്‌ കുഞ്ഞി, അജി രാധാകൃഷ്ണന്‍, രാജീവ്‌ മുളക്കുഴ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചിത്ര രചനാ മത്സര വിജയികള്‍ക്ക് കൈരളി കള്‍ച്ചര്‍ ഫോറത്തിന്റെ പത്താം വാര്‍ഷികമായ ഏപ്രില്‍ 28നു കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ഭാരതീയം ഷോയില്‍ വെച്ച് സമ്മാന ദാനം നിര്‍വഹിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അശോകന്‍ കതിരൂരിന്റെ മരണത്തില്‍ നാടക സൗഹൃദം അനുശോചനം രേഖപ്പെടുത്തി

March 30th, 2011

ashokan-kathirur-epathram

അബുദാബി : മലയാള നാടക രംഗത്ത് കരുത്തുറ്റ രചനകളാല്‍ നാടക പ്രേമികളുടെ ആരാധനാ പാത്രമായി മാറിയ അശോകന്‍ കതിരൂരിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ അബുദാബി നാടക സൌഹൃദം അനുശോചനം രേഖപ്പെടുത്തി. മലയാള നാടക വേദിക്ക് നികത്താനാവാത്ത നഷ്ടമാണ് അശോകന്‍ കതിരൂരിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാടക സൌഹൃദം പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷരീഫ് മാന്നാര്‍ പറഞ്ഞു.

നാടക രംഗത്തേക്ക് വരുന്നവര്‍ക്ക് നാടകാഭിനയത്തെ പറ്റി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും പ്രോത്സാഹി പ്പിക്കുവാനും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന അദ്ദേഹം യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സഹരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ പറ്റിയൂള്ള വാര്‍ത്ത ഗള്‍ഫിലെ നാടക പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത് എന്നും, ഈ നഷ്ടം നികത്താനാ വാത്തതാണ് എന്നും നാടക സൌഹൃദം പ്രസിഡന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. മലയാള നാടക വേദിക്ക് പ്രതീക്ഷയായിരുന്ന ഒരു സംവിധായകനെയാണ് നഷ്ടമായത് എന്ന് സിനിമാ – നാടക പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 of 221014151620»|

« Previous Page« Previous « അനുശോചന യോഗം
Next »Next Page » മത വിജ്ഞാന ക്ലാസ്സ് സാല്മിയയില്‍ »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine