അബുദാബി : അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി അബുദാബി ഘടകം അനുശോചനം രേഖപെടുത്തി. സമകാലീന
.മലയാള കവിതയിലെ ഒറ്റയാനായിരുന്നു അയ്യപ്പനെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അബുദാബി : അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി അബുദാബി ഘടകം അനുശോചനം രേഖപെടുത്തി. സമകാലീന
.മലയാള കവിതയിലെ ഒറ്റയാനായിരുന്നു അയ്യപ്പനെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
- ജെ.എസ്.
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം
ഷാര്‍ജ : ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ. എസ്. ഓ. സര്‍ട്ടിഫിക്കറ്റ് ലഭിച്ച പുസ്തക പ്രസാധകരായ ഡി. സി. ബുക്ക്സ് പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും നടത്തുന്നതാണ്.
ജ്ഞാനപീഠം ജേതാവും പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ. എന്‍. വി. കുറുപ്പ് രചിച്ച “ദിനാന്തം” എന്ന കാവ്യ പുസ്തകം നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് പ്രകാശനം ചെയ്യുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പതിനായിരാമത്തെ പുസ്തകമാണ് “ദിനാന്തം”. ചടങ്ങില്‍ ഓ. എന്‍. വി. മുഖ്യാതിഥി ആയിരിക്കും.
പാണ്ഡവപുരം ഉള്‍പ്പെടെയുള്ള നിരവധി നോവലുകളുടെ രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരനുമായ സേതു ഒക്ടോബര്‍ 29ന് വൈകുന്നേരം 5 മണിക്ക് പങ്കെടുക്കുന്നു. സേതുവിന്‍റെ പുതിയ നോവല്‍ “പെണ്ണകങ്ങള്‍” ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു.
ഒക്ടോബര്‍ 30ന് വൈകുന്നേരം 5 മണിക്ക് “നാറാണത്ത് ഭ്രാന്തനി” ലൂടെ ശ്രദ്ധേയനായ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്യും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന മുഖാമുഖവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 050 1669547, 055 8918292
- ജെ.എസ്.
വായിക്കുക: ഉത്സവം, കേരള സാംസ്കാരിക വ്യക്തിത്വം, പുസ്തകം, ഷാര്‍ജ, സാഹിത്യം
ദുബായ് : പ്രമുഖ കവി എ. അയ്യപ്പന്‍റെ ആകസ്മിക വേര്‍പാടില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന “കടന്നപ്പള്ളി പ്രവാസ വേദി” അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാളമില്ലാത്ത പാമ്പ് വെയിലില്‍ വീണു മരിച്ചെന്നും ആ മരണം കേരളത്തിലെ സാംസ്കാരിക ലോകത്തിന്റെയും സാധാരണ മനുഷ്യരുടെയും മനസ്സുകളില്‍ ആഴമേറിയ ദുഃഖമേല്‍പ്പിച്ചെന്നും പ്രസിഡണ്ട് പ്രകാശന്‍ കടന്നപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
- ജെ.എസ്.
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം
ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.
കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.
സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.
സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.
- ജെ.എസ്.
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സംഘടന
റിയാദ്: മലയാള കവിതയില്‍ പുരുഷാധിപത്യം ശക്തമാണെന്നും അതിനെതിരെ സ്ത്രീ മുന്നേറ്റത്തിന് സ്ത്രീ കവികളുടെ പടയണി ഉണ്ടാവണമെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രസ്താവിച്ചു. പ്രവാസി എഴുത്തുകാരി സബീന എം. സാലിയുടെ ‘ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
മറ്റെല്ലാ മേഖലയിലുമെന്ന പോലെ തന്നെ വല്ലാത്തൊരു പുരുഷ മേധാവിത്വമാണ് കവിതയിലും. എന്നാല്‍ സ്ത്രീ സ്വരം ശക്തമായി കേട്ടു തുടങ്ങിയ കാലമാണിത്. തമിഴിലെ അവ്വയാര്‍ എന്ന കവിയത്രിയെ പോലൊരു സ്ത്രീ ശബ്ദം നേരത്തെ അത്ര ശക്തമായി, പുരുഷനൊപ്പം നില്‍ക്കും വിധം മലയാളത്തിലുണ്ടായില്ല. ബാലാമണിയമ്മ, സുഗത കുമാരി, വിജയ ലക്ഷ്മി, ലളിതാ ലെനിന്‍, മ്യൂസ് മേരി, റോസ് മേരി എന്നിവരില്‍ തുടങ്ങി സ്കൂള്‍ വിദ്യാര്‍ഥിനിയായ അഭിരാമിയിലൂടെ ഒരു ശക്തമായ സ്ത്രീ സാന്നിദ്ധ്യത്തിന്റെ തുടര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്. എങ്കിലും പുരുഷ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ സംവരണത്തിന്റെ ഈ കാലത്തും കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. സാഹിത്യത്തിലും സ്ത്രീക്ക് ഇടം വേണം. അതു കൊണ്ടു തന്നെ പെണ്ണെഴുത്തു വേണം. ദളിത് സാഹിത്യം എന്ന പോലെ പെണ്ണഴുത്തു പ്രത്യേക വിഭാഗമായി തന്നെ ശക്തിപ്പെടണം. താന്‍ ദളിതയായ പുരുഷ മേല്‍ക്കോയ്മക്കെതിരെ കവിതയില്‍ സ്ത്രീകളുടെ മുന്നേറ്റമുണ്ടാവണം. അതിന് പടയണി ചേരണം. മലയാളത്തിലെ ആദ്യത്തെ താരാട്ടു പാട്ടുണ്ടാക്കിയത് നാമൊക്കെ പഠിച്ചു വെച്ചിരിക്കുന്നതു പോലെ ഇരയിമ്മന്‍ തമ്പിയല്ല. ഏതെങ്കിലും ഒരു കര്‍ഷക തൊഴിലാളി അമ്മയായിരിക്കും അത്. അവരുടെ കുട്ടിയെ ഉറക്കാന്‍ പാടിയുണ്ടാക്കി യതായിരിക്കുമത്. ‘വാവോ…വാവോ…’ എന്ന് തുടങ്ങുന്ന അത്തരമൊരു താരാട്ട് പാട്ടു കേട്ട ഓര്‍മ്മയുണ്ട്.
അധിനിവേശ ശക്തികള്‍ക്കെ തിരെയുള്ള ഏറ്റവും വലിയ വാക്കായുധമാണ് ‘ബാഗ്ദാദ്’ എന്ന് സബീനയുടെ കവിതാ സമാഹാരത്തിന്റെ പേര് സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ബാഗ്ദാദ് എന്ന വാക്ക് ഇന്ന് അധിനിവേശ ത്തിനെതിരെയുള്ള രോഷമാണ്. മഹത്തായ ഒരു സംസ്കാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ നാം കേട്ട് പഠിച്ച ആ വാക്ക് ഇന്ന് അധിനിവേശ ശക്തികള്‍ക്കെതിരെ നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും തീ പാറുന്ന ആയുധമാണ് – കവി പറഞ്ഞു.
ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബഥയിലെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. എ. പി. അഹമ്മദ്, ജോസഫ് അതിരുങ്കല്‍, റഫീഖ് പന്നിയങ്കര, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, രഘുനാഥ് ഷോര്‍ണൂര്‍, മൊയ്തീന്‍ കോയ, സിദ്ധാര്‍ഥനാശാന്‍, അബൂബക്കര്‍ പൊന്നാനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവിതയിലൂടെ മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠ പുരസ്കാരം എത്തിച്ച ഒ. എന്‍. വി. കുറുപ്പിനെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രമേയം സമീര്‍ അവതരിപ്പിച്ചു. ചിലിയിലെ ഖനി ദുരന്തം സംബന്ധിച്ച പ്രമേയം ഷാനവാസ് അവതരിപ്പിച്ചു. ഒ. എന്‍. വി. യെ അഭിനന്ദിച്ചു കൊണ്ട് എഴുതിയ സ്വന്തം കവിത ഷൈജു ചെമ്പൂര് ആലപിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ’ എന്ന കവിത ബിലാല്‍ എം. സാലിയും, സബീനയുടെ ‘ബാഗ്ദാദിലെ പനീനീര്‍പ്പൂക്കള്‍’ ഫാത്തിമ സക്കീറും അവതരിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിനെ സുബാഷ്, ഷാജിബ സക്കീര്‍, കൃപ കൃഷ്ണകുമാര്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കിയും ഷാള്‍ അണിയിച്ചും വേദിയിലേക്ക് സ്വീകരിച്ചു.
- ജെ.എസ്.
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, സ്ത്രീ, സൗദി അറേബ്യ