ഉഷാ സുരേഷ് ബാലാജി യുടെ ലാസ്യാഞ്ജലി അബുദാബിയില്‍

September 11th, 2013

dancer-usha-suresh-balaji-ePathram
അബുദാബി : മലയാളീ സമാജത്തില്‍ ഓണാഘോഷങ്ങള്‍ ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ നര്‍ത്തകി ഉഷാ സുരേഷ് ബാലാജി അവതരി പ്പിക്കുന്ന നൃത്ത ശില്പമായ ‘ലാസ്യാഞ്ജലി’ അരങ്ങിലെത്തും.

സെപ്തംബര്‍ 12 വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിലാണ് ലാസ്യാഞ്ജലി അവതരിപ്പിക്കുക.

usha-suresh-balaji-mohiniyattam-performer-in-abudhabi-ePathram

ഉഷാ സുരേഷ് ബാലാജി

നൃത്തത്തിനും സംഗീത ത്തിനും അടക്കം കല കള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ല എങ്കിലും കാണികളുടെ ആസ്വാദന തലം ഉയര്‍ത്താനും മോഹിനിയാട്ടം പോലെ ഒരു ശാസ്ത്രീയ നൃത്ത രൂപം കൂടുതല്‍ ജനകീയമാക്കാനും വേണ്ടി യുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുക്കുന്ന തന്റെ ലോക പര്യടനത്തിന്റെ തുടക്കം അബുദാബി യിലെ ലാസ്യാഞ്ജലി യിലൂടെ ആയിരിക്കും എന്ന് ഇവിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സാമ്മേളന ത്തില്‍ ഉഷാ സുരേഷ് ബാലാജി പറഞ്ഞു.

തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന അന്തരിച്ച കെ. ബാലാജി യുടെ മരുമകള്‍ ആണ് ഉഷാ സുരേഷ് ബാലാജി.

ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷാ സുരേഷ് ബാലാജി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹിനിയാട്ടം വേദി യില്‍ അവതരി പ്പിക്കുന്നത്‌.

ലാസ്യാഞ്ജലി എന്ന നൃത്ത പരിപാടി യോടെയാണ് മലയാളീ സമാജ ത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്ക മാവുന്നത്. തുടർന്ന് സെപ്തംബര്‍ 13 വെള്ളിയാഴ്ച ഏഷ്യാനെറ്റ്‌ റേഡിയോ കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമിയിൽ അരങ്ങേറും.

lasyanjali-in-malayalee-samajam-press-meet-ePathram

സെപ്റ്റംബർ 20 വെള്ളിയാഴ്ച സമാജ ത്തിൽ വെച്ച് അഹല്യ ആശുപത്രി യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും 27 നു പൂക്കള മത്സരവും ഒക്ടോബർ നാലിന് ആയിരത്തി അഞ്ഞൂറ് പേർക്ക് സമാജം ഓണ സദ്യയും ഒരുക്കും എന്ന് പരിപാടികളെ കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡന്റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസ്‌, ട്രഷറര്‍ എം. യു. ഇർഷാദ്, വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിഖ്‌, മറ്റു സമാജം  ഭാരവാഹികളും നർത്തകി ഉഷാ സുരേഷ് ബാലാജി, കോഡിനേറ്റര്‍ ദേവദാസ്‌ നമ്പ്യാര്‍ എന്നിവരും  പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ക്ലാസിക്‌ ഡേ 2013 ശ്രദ്ധേയമായി

June 17th, 2013

rehen-keeppuram-at-classic-day-2013-ePathram
അബുദാബി : ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്ലാസിക്‌ ഡേ 2013, കുരുന്നു പ്രതിഭകളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി.

ചലച്ചിത്ര രംഗത്തെ പ്രവാസി സാന്നിധ്യമായ നിരഞ്ജന വിജയന്‍, നിവേദിത വിജയന്‍ എന്നീ ബാല താരങ്ങള്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

classic-day-2013-participants-ePathram

ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി യിലെ നൂറ്റി ഇരുപതോളം കുട്ടികള്‍ പങ്കെടുത്ത ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്‌, സിനി മാറ്റിക് തുടങ്ങിയ വര്‍ണ്ണാഭമായ നൃത്ത നൃത്യങ്ങളും ഉപകരണ സംഗീതം, വായ്പ്പാട്ട്, ഗാനമേള എന്നീ സംഗീത വിഭാഗ ങ്ങളിലെ കലാ പരിപാടി കളും അരങ്ങേറി.

അക്കാദമി യിലെ അദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ക്ലാസിക്ക് ഡേ യുടെ അവതാരകനായ വിനോദ്, ശാഹിധനി വാസു, ഷര്‍മിലി നാഷ്, വേണി മോഹന്‍ദാസ്‌ എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.

സംഘാടകരായ വാസു കുറുങ്ങോട്ട്, മോഹന്‍ദാസ്‌ ഗുരുവായൂര്‍, എസ്. എ. നാഷ് എന്നിവരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്ലാസിക്‌ ഡേ 2013 വെള്ളിയാഴ്ച

June 10th, 2013

classic-institute-annual-day-2013-ePatrham
അബുദാബി : ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങള്‍ ജൂണ്‍ 14 വെള്ളിയാഴ്ച വൈകുന്നേരം 6 30 നു അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

ക്ലാസിക്‌ ഡേ 2013 എന്ന പേരില്‍ സംഘടിപ്പിക്കുന്ന കലാ സന്ധ്യ യില്‍ ഉപകരണ സംഗീതം, വായ്പ്പാട്ട്, ഗാനമേള തുടങ്ങിയ കലാ പരിപാടികളും നൂറിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ശാസ്ത്രീയ നൃത്ത ങ്ങളും ഫോക്‌ ഡാന്‍സുകളും സിനിമാറ്റിക് ഡാന്‍സുകളും അരങ്ങേറും.

അബുദാബിയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ അബുദാബി യില്‍

May 31st, 2013

അബുദാബി : പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനായ കലാമണ്ഡലം ഗീതാനന്ദന്‍ അവതരിപ്പിക്കുന്ന ‘കല്യാണ സൗഗന്ധികം’ ഓട്ടന്‍തുള്ളല്‍ മെയ്‌ 31 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

കഴിഞ്ഞ നാല് പതിറ്റാണ്ടായി ലോകത്തെ വിവിധ അരങ്ങു കളില്‍ തുള്ളല്‍ അവതരിപ്പിച്ചു വരുന്ന ഗീതാനന്ദന്റെ അയ്യായിരാമത്തെ അരങ്ങ് ആയിരിക്കും അബുദാബി യില്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡസർട്ട് ഫാന്റസി 2013 : ഏപ്രിൽ 18 ന് ദോഹ യില്‍

April 17th, 2013

kairali-desert-fantasy-2013-at-doha-ePathram
ദോഹ : ഖത്തർ കൈരളിക്ക്‌ വേണ്ടി ഫ്രെയിം വണ്‍ മീഡിയ അവതരിപ്പിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് ‘ഡസർട്ട് ഫാന്റസി 2013’ സ്റ്റേജ് ഷോ ഏപ്രിൽ 18 വ്യാഴാഴ്ച ദോഹ യിലെ പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൌണ്ടിൽ ഒരുക്കിയ വേദി യില്‍ അരങ്ങേറും.

kairali-desert-fantasy-2013-ticket-ePathram

സംഗീതവും നൃത്തവും ഹാസ്യവും കോർത്തിണക്കി ക്കൊണ്ട് വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടി യിൽ പ്രശസ്ത സിനിമാ താരം കലാഭവൻ മണി, പിന്നണി ഗായക രായ അഫ്സൽ, ജോത്സ്ന,മേഘന, പട്ടുറുമാൽ ഫെയിം ഷമീർ, മനാഫ് എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു.

രമേശ്‌ പിഷാരടി, സാജൻ പള്ളുരുത്തി, ധർമ്മജൻ എന്നീ ടീമിന്റെ കോമഡി സ്കിറ്റുകളും വീണാ നായരുടെ നേതൃത്വ ത്തിൽ കലാ തരംഗിണി ഡാൻസ് സ്കൂൾ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടാകും.

ടിക്കറ്റ് നിരക്ക് : ഖത്തർ റിയാൽ 500(വി. ഐ. പി.) 250 (ഫാമിലി – 3 പേർക്ക്) 100, 50 എന്നിങ്ങനെ യാണ് .

ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങൾ : അൽസമാൻ എക്സ് ചേഞ്ച്, ആർഗണ്‍ ഗ്ലോബൽ, നീലിമ റെസ്റ്റോറന്റ്, പേർഷ്യൻ ട്രേഡ് സെന്റർ അൽഖോർ.

കൂടുതൽ വിവരങ്ങൾക്ക്: 444 38 537, 550 40 586, 557 11 415, 552 74 408

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട് , ദോഹ – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

15 of 1910141516»|

« Previous Page« Previous « യു. എ. ഇ. അടക്കം വിവിധ ഗള്‍ഫ്‌ രാജ്യ ങ്ങളില്‍ ഭൂചലനം
Next »Next Page » വിഷുക്കൈനീട്ടമായി പുസ്തകം നല്‍കി »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine