
അബുദാബി : സൂര്യ കൃഷ്ണ മൂര്‍ത്തി യുടെ സംവിധാന ത്തില്‍ സൂര്യ ഇന്റര്‍നാഷണല്‍ ഒരുക്കിയ യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി ‘നൃത്തോ ത്സവം’ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി.
ഭരത നാട്യം കലാകാരി ശ്രീലത വിനോദ്, കഥക് നര്‍ത്ത കന്‍ രാജേന്ദ്ര ഗംഗാനി, ഒഡീസി നര്‍ത്തക ത്രയം സോണാലി മഹാ പത്ര, രാഹുല്‍ ആചാര്യ, ഗായത്രി രണ്‍ ബീര്‍ എന്നിവരാണ് പങ്കെടുത്തത്.
യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി കലാ കാരന്മാര്‍ക്ക് പുരസ്കാരങ്ങൾ നല്‍കി ആദരിച്ചു.



അബുദാബി : കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ജൂണ്‍12 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘കേരളീയം 2015’ എന്ന പേരിൽ നടക്കുന്ന പരിപാടി യിൽ ചാക്യാര്‍ കൂത്ത് അരങ്ങേറും. ചാക്യാർ കൂത്തിലെ പ്രമുഖ കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുമായി അരങ്ങില്‍ എത്തും.



























