അബുദാബി : ഭാരതീയ നൃത്ത കല കളുടെ സമ്മോഹന സംഗമം കാണികള്‍ക്ക് വിസ്മയ ക്കാഴ്ചയായി. ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചും തിരുവനന്ത പുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയും ചേര്‍ന്ന്ഒരുക്കിയ ‘നൃത്തോത്സവം’ ഒക്ടോബര്‍ 12 വെള്ളിയാഴ്ച അബുബാദി ഇന്ത്യന്‍ സ്‌കൂളിലും ഒക്ടോബര്‍ 13 ശനിയാഴ്ച ദുബായ് ഇന്ത്യന്‍ സ്കൂളിലെ റാഷിദ് ഓഡിറ്റോറിയ ത്തിലും വന്‍ ജനാവലിയെ ആകര്‍ഷിച്ചു കൊണ്ടാണ് നടന്നത്.
നൃത്തവും സംഗീതവും ഉള്ചേര്‍ന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ടം കലാകാരി സുനന്ദ നായര്‍, അനന്യ, ഒഡീസ്സി നര്‍ത്തകരായ ശിബാംഗി, ഇഷാ എന്നിവര്‍ പങ്കെടുത്തു.
ശ്രീലങ്കന്‍ അംബാസഡര്‍ ശരത് വിക്രമ സിംഗെ ഉള്‍പ്പെടെ വിവിധ സ്ഥാനപതി കാര്യാലയ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അടക്കം നല്ലൊരു ആസ്വാദക സമൂഹം പങ്കെടുത്ത ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി, സൂര്യാ കൃഷ്ണ മൂര്‍ത്തിക്കും നര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.