ഡെലിവറി വാഹന ങ്ങൾക്ക്​ നിയ​ന്ത്രണ ങ്ങൾ വരുന്നു

March 20th, 2017

endorsing-conditions-for-delivery-motor-bikes-in-dubai-ePathram
ദുബായ് : വാഹന അപകട നിരക്കി ലെ വര്‍ദ്ധ നവും അപകട ങ്ങളിൽ പ്പെ ടുന്നത് അധികവും ഇരു ചക്ര വാഹന ങ്ങള്‍ ആയതു കൊണ്ടും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍ സ്പോര്‍ട്ട് അഥോ റിറ്റി (ആർ. ടി. എ.) ഡെലിവറി വാഹന ങ്ങൾക്ക് നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കുന്നു.

2017 ജൂൺ 6 മുതലാണ് ചട്ടങ്ങൾ നിലവിൽ വരുക. അന്നേ ദിവസം മുതല്‍ നിയമം നടപ്പില്‍ ആവുമെങ്കിലും 2018 മാർച്ച് 6 വരെ ഇതി നായി സമയം അനുവദിക്കും എന്ന് ആർ. ടി. എ. ലൈസൻസിംഗ് സി. ഇ. ഒ. അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ അറിയിച്ചു.

ദുബായ് പൊലീസ്, ദുബായ് നഗര സഭ, സാമ്പത്തിക വികസന വിഭാഗം (ഡി. ഇ. ഡി) എന്നിവ യുടെ സഹകര ണത്തോടെ യാണ്‍ പുതിയ നിയന്ത്രണ ങ്ങള്‍ കൊണ്ടു വരുന്നത്. പുതിയ നിയമം അനു സരിച്ച് വാഹന ങ്ങളില്‍ സാധന ങ്ങൾ സൂക്ഷി ക്കുവാ നായി സ്ഥാപി ക്കുന്ന പെട്ടി കളുടെ വലിപ്പ ത്തിലും രൂപ ത്തിലും മാറ്റം വേണ്ടി വരും.

ഡെലിവറി വാഹന ങ്ങളില്‍ ഘടി പ്പിക്കുന്ന പെട്ടി കളുടെ വലുപ്പ ത്തിലും ഘടന യിലും പ്രത്യേക നിഷ്കര്‍ഷ കളുണ്ട്. ഇവ വാഹന ത്തിൽ വെൽഡു ചെയ്ത് ഘടി പ്പി ക്കുന്ന തിനു പകരം ആണി അടിച്ച് ഉറപ്പി ച്ചിരി ക്കണം. അറ്റം കൂർത്തു നിൽക്കരുത്. പുറം ഭാഗം പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച പെട്ടി കളിൽ എല്ലാ വശ ങ്ങളിലും റിഫ്ല ക്ടറു കളും ലൈറ്റു കളും വേണം. 20 മീറ്റർ അകലെ നിന്ന് വായി ക്കാവുന്ന വിധം വ്യക്ത മായി സ്ഥാപന ത്തിന്റെ പേരും മറ്റു വിവര ങ്ങളും രേഖ പ്പെടു ത്തിയി രിക്കണം.

നിബന്ധനകൾ നടപ്പിൽ വരുത്തുന്ന ചുമതല ദുബായ് പൊലീസ് നിർവ്വഹിക്കും. പെട്ടികളുടെ ഘടനയും അവയിൽ വിതരണം ചെയ്യാവുന്ന വസ്തു ക്കളും സംബ ന്ധിച്ച കാര്യ ങ്ങൾ നഗര സഭ തീരു മാനിക്കും, സ്ഥാപന ങ്ങളെ ഇക്കാര്യ ങ്ങൾ അറി യിക്കു കയും നിഷ്കർഷിക്കുകയും ചെയ്യുന്ന ചുമതല സാമ്പ ത്തിക വികസന വിഭാഗം (ഡി. ഇ. ഡി.) ഏറ്റെടു ത്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്

March 14th, 2017

flumox-medicine-not-allowed-in-uae-ePathram
ദുബായ് : ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്. ഇനി മുതൽ ഈ മരുന്ന് രാജ്യത്ത് അനുവദനീയം അല്ല എന്നും ലഭ്യ മാവുക യില്ലാ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫ്‌ളു മോക്‌സ് യു. എ. ഇ. യിൽ റജിസ്‌റ്റർ ചെയ്‌തിട്ടില്ല എന്നും മരുന്നു കളെ കുറിച്ചും ആരോഗ്യ സംബന്ധ മായ വിഷയ ങ്ങളെ കുറിച്ചും പ്രതി പാദി ക്കുന്ന വീഡിയോ കൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കരുത് എന്നും അധികൃ തർ ഓർമ്മി പ്പിച്ചു.

ഈജിപ്‌തിലെ ഒരു പ്രമുഖ കമ്പനി നിർമ്മി ക്കുന്ന ഈ മരുന്നു മായി യു. എ. ഇ. യി ലേക്ക് വരരുത് എന്നും യാത്ര ക്കാർക്കു മുന്നറി യിപ്പു നൽകി യിട്ടുണ്ട്.

-Image Credit : WAM

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാര്‍ച്ച് മാസം വായനാ മാസം

March 5th, 2017

uae-president-issues-national-law-of-reading-ePathram
ദുബായ് : യു. എ. ഇ. യിൽ മാര്‍ച്ച് മാസം വായനാ മാസം ആയി ആചരിക്കും എന്ന് യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.  ഭാവി യെ നയിക്കേണ്ടുന്ന തല മുറയെ സ്ഥാപി ക്കു വാനുള്ള അടി സ്ഥാന ശില യാണ് വായന എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പതിനഞ്ച് അറബ് രാജ്യ ങ്ങളി ലായി നട ക്കുന്ന അറബ് റീഡിംഗ് ചാലഞ്ച് മല്‍സര ത്തിന്റെ മാർച്ച് വരെ യുള്ള ഫല വും പ്രഖ്യാ പിച്ചു. 4,00,000 സ്കൂ ളു കളിൽ നിന്നും പങ്കെടു ക്കുന്ന വിദ്യാര്‍ ത്ഥി കളുടെ എണ്ണം 60 ലക്ഷം ആയി വര്‍ദ്ധി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

March 5th, 2017

reflections-on-happiness-and-positivity-book-of-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ അൽ മക്തൂം രചിച്ച പുതിയ അറബിക് പുസ്തകം ‘താ മുലാത് ഫി അസആദ വൽ ഇജാബിയ’ (Reflections on Happiness and Positivity – സന്തോഷ ത്തി ന്റെയും ശുഭാപ്തി വിശ്വാസ ത്തിന്‍റെയും ചിന്ത കൾ) പ്രസിദ്ധീ കരിച്ചു.

‘അറബ് ജനതയിൽ ശുഭ പ്രതീക്ഷ കൾ നില നിർത്തു വാനുള്ള സൂത്ര വാക്യ ങ്ങ ളാണ് ഇൗ പുസ്തകം. ഉയർന്ന കാഴ്ച പ്പാടുള്ള ഒരു നേതാവ് തന്റെ കണ്ണുകൾ അടച്ച് ഭാവി യെക്കുറിച്ച് സങ്കൽപ്പി ക്കുകയും നേട്ട ങ്ങൾ മുന്നിൽക്കാണുകയും ചെയ്യുന്ന വരാണ്…’ ഭരണ ത്തിലും വികസന പ്രവർത്തന ങ്ങളിലും സാംസ്കാ രിക മേഖല യിലും സന്തോഷവും ശുഭാപ്തി വിശ്വാസവും എത്ര മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് ഈ പുസ്തകം വിശദീ കരി ക്കുന്നു.

2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ച ‘ഫ്ലാഷസ് ഓഫ് തോട്ട് ‘എന്ന പുസ്തകം ‘എന്റെ ദര്‍ശനം: മികവി നായുള്ള മത്സര ത്തിലെ വെല്ലു വിളികള്‍’ എന്ന പേരിൽ മലയാള ത്തിലേക്ക് വിവർ ത്തനം ചെയ്തു പ്രസിദ്ധീ കരിച്ചിരുന്നു. കൂടാതെ മൈ വിഷൻ എന്ന പുസ്തക വും ഇംഗ്ലീഷ്, മലയാളം ഭാഷ കളി ലേക്ക് വിവർ ത്തനം ചെയ്തി രുന്നു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മേജർ ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി ദുബായ് പൊലീസ് മേധാവി

March 2nd, 2017

dubai-police-chief-major-general-abdullah-al-marri-ePathram
ദുബായ് : മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മർറിയെ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ആയി യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

ബ്രിഗേഡിയർ ആയി രുന്ന അൽ മർറി ക്ക് മേജർ ജനറൽ ആയി സ്‌ഥാന ക്കയറ്റം നൽകി യതിനു പിന്നാലെ യാണ് ഈ സുപ്രധാന പ്രഖ്യാ പനം.

ലഫ്. ജനറൽ ഖാമിസ് മത്തർ അൽ മസീന യുടെ നിര്യാണ ത്തെ തുടർ ന്നുള്ള ഒഴിവി ലാണ് നിയമനം. അസാമാന്യ നേതൃ പാടവ വും സുരക്ഷാ മേഖല യില്‍ മികച്ച അനു ഭവ ജ്ഞാനവു മുള്ള വ്യക്തിത്വ മാണ് അല്‍ മർറി യുടെത് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

അർപ്പണ ബോധ മുള്ള ഉദ്യോ ഗസ്‌ഥ നായ അൽ മർറി യുടെ നിയ മനം രാജ്യ ത്തിനും ജന ങ്ങൾക്കും നേട്ട മാകും എന്ന് പൊലീസ്, ജനറൽ സെക്യൂരിറ്റി ഡപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമിം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബു ദാബി കോർണിഷിൽ നാവിക വ്യോമാഭ്യാസ പ്രകടനം
Next »Next Page » യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേക്ക് അഞ്ചു വര്‍ഷത്തെ വിസ ഏപ്രില്‍ മുതല്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine