ദുബായ് : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിന’ ആചരണം പൂര്‍വ്വാധികം വിപുലമായി ദുബായില്‍ സംഘടിപ്പിക്കുന്നു.
ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാത്രി 9 മണിക്ക് ദുബായ് ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തിലാണ് സംഗമം.
“നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും” എന്ന വിഷയത്തില്‍ കെ. എം. അബ്ബാസ്, ജലീല്‍ പട്ടാമ്പി, ഇസ്മയില്‍ മേലടി, നാസര്‍ ബേപ്പൂര്‍, റീന സലീം, ജിഷി സാമുവല്‍, സ്വര്‍ണ്ണം സുരേന്ദ്രന്‍, ഇ. സാദിഖലി, വി. എം. സതീഷ്, ഒ. എസ്. എ. റഷീദ്, കെ. കെ. മൊയ്തീന്‍ കോയ, റാം മോഹന്‍ പാലിയത്ത് എന്നിവര്‍ പങ്കെടുക്കുന്ന സിമ്പോസിയത്തില്‍ അഡ്വ. ജയരാജ് തോമസ് മോഡറേറ്റര്‍ ആയിരിക്കും.
ഇതോടനുബന്ധിച്ച് “സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക” യുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒരു വര്‍ഷമായി നടന്നു വരുന്ന “ലോക വായനാ വര്‍ഷം” ആഘോഷങ്ങളുടെ സമാപനവും നടക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8287390 എന്ന നമ്പറില്‍ ബന്ധപ്പെടുക.