50 കോടി യുടെ പുനരധി വാസ പദ്ധതി മെട്രോ മാൻ ശ്രീധരൻ നയിക്കും : ഡോ. ഷംസീർ വയലിൽ

August 23rd, 2018

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : പ്രളയക്കെടുതിയില്‍ ദുരിതം അനു ഭവി ക്കുന്ന കേരള ത്തിന്റെ പുനർ നിർ മ്മാണ ത്തിനും പുന രധി വാസ പദ്ധതി കള്‍ ക്കുമായി അബുദാബി യിലെ പ്രമുഖ വ്യവ സായി യും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവു മായ വി. പി. എസ്. ഹെൽത്ത് കെയർ മാനേ ജിംഗ് ഡയ റക് ടര്‍ ഡോ. ഷംസീർ വയലിൽ 50 കോടി രൂപ യുടെ സഹായം പ്രഖ്യാ പിച്ചു.

കേരള ത്തിന്റെ മെട്രോ മാൻ ഇ. ശ്രീധരൻ ആയി രിക്കും കേരള ത്തിന്റെ പുനർ നിർ മ്മാ ണത്തി നും പുനരധി വാസ പദ്ധതി കള്‍ ക്കും നേതൃത്വം കൊടുക്കുക എന്നും ഡോ. ഷംസീർ വയ ലിൽ അറിയിച്ചു. ആരോഗ്യം, വീട്, വിദ്യാ ഭ്യാസം എന്നീ മേഖല കളിലെ വിദഗ്ധ രുടെ സഹായ ത്തോടെയാണു പദ്ധതി ഒരു ക്കുക.

ദുരിത ബാധിതർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടി വെള്ളം എന്നിവ തുടർന്നും ലഭ്യ മാക്കും. തദ്ദേശ സ്ഥാപന ങ്ങ ങ്ങളു മായി സഹകരിച്ച് പുനരധി വാസ ത്തിനു വേണ്ട തായ സഹായ ങ്ങൾ നൽകും എന്നും ഡോ. ഷംസീർ വയലിൽ വ്യക്തമാക്കി. 

മെട്രോ മാൻ ശ്രീധരന്റെ ഉൾ ക്കാഴ്ചയും അനു ഭവ പരി ചയവും നവ കേരള ത്തിന്റെ നിർമ്മാ ണ ത്തിന് വില മതിക്കാൻ സാധി ക്കാത്ത താണ്. ഏറെ തിരക്കിനിട യിലും തങ്ങളുടെ ക്ഷണം സ്വീകരി ച്ചതിന് നന്ദി അറി യിക്കു ന്നതായും ഡോ. ഷംസീർ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ വേനൽ മഴ

July 25th, 2018

rain-in-dubai-ePathram
അബുദാബി : യു. എ. ഇ. യുടെ വടക്കന്‍ എമി റേറ്റുക ളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്തു. കഴിഞ്ഞ കുറെ ദിവസ ങ്ങളായി തുടരുന്ന ശക്തമായ ചൂടിന് ഈ മഴ യോടെ താല്‍കാലിക ശമനം ഉണ്ടാവുകയും ചെയ്തു.

അജ്മാൻ, ഫുജൈറ, റാസൽ ഖൈമ, ഖോർ ഫക്കാൻ, ഹത്ത, എന്നിവിട ങ്ങളിലാണ് മഴ കിട്ടി യത് എന്ന് ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസവും  ഷാര്‍ജ യുടെ ചില ഭാഗങ്ങള്‍, അജ്മാനി ലെ അൽ മനാമ, റാസൽ ഖൈമ യിലെ ഖദ്ര, ഫുജൈറ യിലെ സിജി എന്നി വിട ങ്ങളിൽ നല്ല രീതി യിൽ മഴ പെയ്തിരുന്നു. ഇതോടെ അന്തരീക്ഷ ഊഷ്മാവ് താഴു കയും ചൂടിന്റെ കാഠിന്യം കുറഞ്ഞ് താപ നില 30 ഡിഗ്രി സെല്‍ഷ്യസ് ആവുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി

July 5th, 2018

nipah-virus-uae-lifts-ban-on-fruits-and-vegetables-from-kerala-ePathram
ദുബായ് : കേരളത്തിൽ നിന്നുള്ള പഴ ങ്ങൾക്കും പച്ച ക്ക റി കൾക്കും യു. എ. ഇ. ഏർപ്പെടു ത്തിയി രുന്ന നിരോ ധനം പിൻവലിച്ചു.

കേരള ത്തിൽ നിപ്പാ വൈറസ് പടരുന്നു എന്നുള്ള ലോകാ രോഗ്യ സംഘടന യുടെ റിപ്പോർട്ടി നെ തുടര്‍ ന്നായി രുന്നു യു. എ. ഇ. കാലാവസ്ഥാ മാറ്റം – പരി സ്ഥിതി മന്ത്രാലയം പഴം – പച്ചക്കറി കളുടെ ഇറക്കു മതിക്ക് നിരോധനം ഏര്‍ പ്പെടു ത്തി യിരുന്നത്.

എന്നാൽ കേരള ത്തിൽ നിന്നും വരുന്ന പഴം പച്ച ക്കറി കളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യ പത്രം നിർബ്ബ ന്ധ മാണ്. സാമൂഹിക മാധ്യമ ങ്ങൾ  വഴി യാണ് യു. എ. ഇ. കാലാ വസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാ ലയം വിലക്ക് നീക്കിയ വിവരം അറിയിച്ചത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വീണ്ടും ഉപ യോഗി ക്കാവുന്ന ഷോപ്പിംഗ് ബാഗു കളു മായി ലുലു

June 9th, 2018

re-usable-shopping-bags-of-lulu-group-ePathram
അബുദാബി : പരമാവധി പ്ലാസ്റ്റിക് നിർ മ്മാർജ്ജനം എന്ന ലക്ഷ്യവുമായി ലുലു ഗ്രൂപ്പ് പുതിയ തര ത്തിലുള്ള ഷോപ്പിംഗ് ബാഗു കള്‍ പുറ ത്തി റക്കി.

ലോക പരി സ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ഇറക്കിയ പ്ലാസ്റ്റിക് രഹിത ഷോപ്പിംഗ് ബാഗു കള്‍ രണ്ടര ദിർഹം വില നല്‍കി ഒരി ക്കല്‍ സ്വന്ത മാക്കി യാല്‍ ലുലു വില്‍ പ്രത്യേകം ഒരുക്കിയ കൗണ്ടറില്‍ നിന്നും ഏതു സമയത്തും പഴയതു നല്‍കി പുതിയത് സ്വന്തമാക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. സ്ഥിരമായി ഈ ബാഗ് ഉപ യോഗി ക്കുന്ന വർക്ക് പ്രത്യേക ആനു കൂല്യ ങ്ങളും നൽകും.

അബുദാബി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസ്സിഡര്‍ നവ്ദീപ് സിംഗ് സൂരി പദ്ധതി യുടെ ഉദ്ഘാടനം നിർവ്വ ഹിച്ചു. ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ച ലുലു ഗ്രൂപ്പിനെ അംബാസ്സിഡര്‍ അഭി നന്ദിച്ചു. മുഴു വൻ ഉപ ഭോക്താക്കളും ഈ ബാഗ് വാങ്ങി മഹത്തായ സംരംഭ ത്തിന്റെ ഭാഗമാവണം എന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരത യുടെയും പരി സ്ഥിതി സംരക്ഷണ ത്തി ന്റെയും പ്രചാരണ ത്തിന്നായി വലിയ സംഭാവന കളാണ് ലുലു ഗ്രൂപ്പ് നൽകി വരുന്നത് എന്ന് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസർ വി. നന്ദ കുമാർ പറഞ്ഞു.

അബുദാബി മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ് മെന്റ് വിഭാഗ മായ തദ് – വീര്‍ മേധാവി ഫാത്തിമ അല്‍ ഹര്‍മൂദി, ലുലു റീജ്യണല്‍ ഡയറക്ടര്‍ ടി. പി. അബു ബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ

May 13th, 2018

blangad-river-nammude-mathikkaayal-cleaning-ePathram
അബുദാബി : തൃശൂർ ജില്ലയിലെ ചാവക്കാട് – ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി സംഗമം അബുദാബി കെ. എഫ്. സി. പാർക്കിൽ സംഘടിപ്പിച്ചു.

blangad-uae-pravasi-koottayma-getogether-ePathram

കനോലി കനാലി ന്റെ കൈവഴി യായി ബ്ലാങ്ങാട് – പൂന്തി രുത്തി – മാട്ടു മ്മൽ ഭാഗ ത്തു കൂടി ഒഴുകി യിരു ന്നതും ഇപ്പോൾ ചില ഭാഗ ങ്ങളില്‍ നികന്നു വരുന്നതു മായ മത്തി ക്കായലിനെ പുനരുജ്ജീവി പ്പിക്കു വാനായി നടക്കുന്ന മത്തി ക്കായൽ ശുചീ കരണ പ്രവർത്തന ങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വേണ്ട തായ സഹായ സഹ കരണ ങ്ങൾ വാഗ്ദാനം ചെയ്തുമാണ് ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി’ സംഗമം അബു ദാബി യിൽ ഒരുക്കി യത്.

blangad-uae-pravasi-koottayma-members-ePathram

വിവിധ എമിറേറ്റുക ളിൽ നിന്നു മായി അറുപതിൽ പരം ബ്ലാങ്ങാട് – പൂന്തിരുത്തി നിവാസികൾ ഒത്തു ചേർന്നു.

mathikkaayal-re-construction-ePathram

 

മത്തിക്കായൽ ശുചീകരണ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം പകരുവാൻ സർക്കാർ തല ങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ആവശ്യപ്പെട്ട് ബ്ലാങ്ങാട് നിവാസിയും ഗുരുവാ യൂർ എം. എൽ. എ. യുമായ കെ. വി. അബ്ദുൽ ഖാദറി ന് നിവേദനം സമർപ്പിക്കു വാൻ മത്തിക്കായൽ സംരക്ഷണ സമിതി ക്കു രൂപം നൽകിയ സനിൽ സലിം ആവശ്യ പ്പെട്ടു.

mathikkaayal-cleaning-and-re-construction-ePathram

പ്രഭു, പി. സി. അബ്ദുൽ ഖാദർ, ജഹാൻഗീർ, എം. എം. ഷഹീർ, പി. എം. ഇജാസ്, ചിഞ്ചു തുട ങ്ങിയ വരു ടെ നേതൃത്വ ത്തിൽ കോഡിനേഷൻ കമ്മിറ്റികൾ രൂപ വൽ ക്കരിച്ചു.

blangad-poonthiruthi-mathikkaayal-cleaning-ePathram

കായലിന്റെ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ നടത്തു വാന്‍ മുന്‍ കൈ എടുത്ത ‘മത്തി ക്കായൽ സംര ക്ഷണ സമിതി’ യേയും ഇത്തരം ഒരു കൂട്ടായ്മ യു. എ. ഇ. യില്‍ രൂപീ കരി ച്ചതി നേയും ഖത്തര്‍ ബ്ലാങ്ങാട് പ്രവാസി കള്‍ അഭിനന്ദിച്ചു.

blangad-mathikkaayal-re-construction-ePathram

ഈ കൂട്ടായ്മ യുടെ സഹകരിക്കുവാൻ താൽപ്പര്യമുള്ള ബ്ലാങ്ങാട് നിവാസി കൾ ഈ വാട്സ് ആപ്പ് നമ്പറു കളിൽ ബന്ധപ്പെടുക. 91- 960 555 2228 (സനിൽ സലിം), 971 – 56 399 5055 (മുഹ്‌സിൻ മുസ്തഫ), 971- 52 346 5456 (അസീബ് സഹീര്‍ബാബു).

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
Next »Next Page » റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine