
ദുബായ് : കേരളം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുന്ന ഏപ്രില്‍ 25ന് തിങ്കളാഴ്ച ദല വേദിയൊരുക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഒത്തുചേരും. വൈകുന്നേരം 08:30ന് ദല ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ കെ. ടി. ജലീല്‍ (എം. എല്‍. എ.) മുഖ്യ അതിഥിയായി പങ്കെടുക്കും. താല്പര്യമുള്ള ആര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന് സംഘാടകര്‍ അറിയിച്ചു.
അയച്ചു തന്നത് : സജീവന്‍ കെ. വി. (ദല ജനറല്‍ സെക്രട്ടറി)




ദുബായ് : അഴിമതിയ്ക്കെതിരെ ഗാന്ധിയന്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന അണ്ണാ ഹസാരേയ്ക്ക് e പത്രം പരിസ്ഥിതി ക്ലബ് പിന്തുണ പ്രഖ്യാപിച്ചു. ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി അഴിമതി ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അന്നാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹം മൂന്നു നാള്‍ പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരോടൊപ്പം ഈ സമരത്തില്‍ പങ്കെടുക്കുകയാണ് എന്ന് e പത്രം പരിസ്ഥിതി സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ജനങ്ങള്‍ സ്വീകരിച്ച “വെളുത്ത വസ്ത്ര” കാമ്പെയിനില്‍ എല്ലാവരും പങ്കെടുത്ത് അണ്ണാ ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണം എന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.




























