അബുദാബി റോ‍ഡു കളിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു

February 6th, 2018

traffic-police-installed-infra-red-camera-ePathram
അബുദാബി : യു. എ. ഇ. യുടെ തലസ്ഥാനമായ അബു ദാബി യിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു. യു. എ. ഇ. പ്രസി ഡണ്ടും അബു ദാബി ഭരണാ ധി കാരി യുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബ ന്ധിച്ച നിയമം പ്രഖ്യാപിച്ചു. ഗതാഗത തിരക്ക് കുറക്കു വാന്‍ ലക്ഷ്യ മിട്ടു കൊണ്ടാണ് ടോൾ ഗേയ്റ്റുകള്‍ നിർമ്മി ക്കുന്നത്.

ടോൾ ഗേയ്റ്റുകള്‍ സ്ഥാപിക്കേണ്ട പ്രദേശ ങ്ങൾ, പ്രാവർ ത്തിക മാക്കുന്ന സമയം, ടോള്‍ നിരക്ക് എന്നിവ നിശ്ച യി ക്കുന്ന തിനുള്ള ഉത്തര വാദിത്വം ഗതാഗത വകുപ്പിന്ന് ആയിരിക്കും. വകുപ്പിന്റെ നിർദ്ദേശ ങ്ങൾ എക്സി ക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന് സമർ പ്പിച്ച് അനുമതി തേടണം.

toll-gate-in-abudhabi-to-control-traffic-block-ePathram

ഗതാഗത തിരക്ക് : ഉദാഹരണ ചിത്രം

ടോൾ ഗേയ്റ്റു കള്‍ വഴി പോകുന്ന വാഹനങ്ങളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതലയും ഗതാഗത വകുപ്പി ന്ന് ആയിരിക്കും.

ടോള്‍ നിരക്ക് നല്‍കാതിരിക്കുവാന്‍ വാഹന ത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു വെച്ച് റോഡിലൂടെ സഞ്ചരി ക്കുന്നത് ശിക്ഷാർഹ മായി രിക്കും. ടോള്‍ ഗേയ്റ്റ് വഴി കടന്നു പോകുന്ന വരില്‍ നികുതി അടക്കാ ത്തവർ 10,000 ദിർഹ ത്തിൽ കവി യാത്ത പിഴ അടക്കേണ്ടി വരും എന്നും നിയമം അനുശാസിക്കുന്നു.

എന്നാല്‍ ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ, മോട്ടോർ സൈക്കിളു കൾ, പൊലീസ് – സായുധ സേനാ വാഹന ങ്ങൾ, സിവിൽ ഡിഫൻസ് വാഹന ങ്ങൾ എന്നിവ യെ ടോൾ നിരക്ക് ഈടാ ക്കുന്നതിൽ നിന്നും ഒഴി വാക്കി യിട്ടുണ്ട്.

വാഹന ഗതാഗത ത്തിലെ ടോൾ നിരക്ക് (സാലിക്) ആദ്യ മായി യു. എ. ഇ. യിൽ ആരംഭിച്ചത് 2007 ജൂലായില്‍ ദുബായില്‍ ആയിരുന്നു. പ്രധാന റോഡുകളിലെ തിരക്ക് കുറക്കു വാനായി തുടങ്ങിയ സാലിക് സംവി ധാനം ഏറെ വിജയ കര മായതിന്റെ പശ്ചാ ത്തല ത്തിലാണ് അബു ദാബി യിലും ഈ സം വിധാനം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ ശക്ത മായ കാറ്റിന്നു സാദ്ധ്യത എന്ന് മുന്നറിയിപ്പ്

January 29th, 2018

sand-wind-in-abudhabi-29-oct-2012-ePathram

അബുദാബി : ശക്ത മായ കാറ്റിനും മേഘാ വൃതമായ അന്ത രീക്ഷ ത്തിനും സാദ്ധ്യത എന്ന് യു. എ. ഇ. യിലെ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

അടുത്ത രണ്ടു ദിവസ ങ്ങളില്‍ ശക്ത മായ കാറ്റു വീശു കയും തുടർന്ന് അന്തരീക്ഷ ത്തില്‍ പൊടി പടല ങ്ങൾ ഉയരു വാനും റോഡു കളിലെ കാഴ്ച കുറയാനും സാദ്ധ്യത ഉണ്ടെന്നും കടല്‍ തിര മാലകൾ 8 മുതല്‍ 12 അടി വരെ ഉയര ത്തിൽ വീശും എന്നതിനാല്‍ കടലില്‍ ഇറങ്ങു ന്നവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറി യിപ്പില്‍ പറയുന്നു.

വടക്കു പടിഞ്ഞാറൻ കാറ്റ് മണി ക്കൂറിൽ 25 –35 കിലോ മീറ്റർ വേഗ ത്തിലും 45 – 60 കിലോ മീറ്റർ വേഗ ത്തിലും വീശുവാന്‍ സാദ്ധ്യത ഉണ്ടെന്നും കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പിൽ വ്യക്ത മാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദിനു സ്മാരകം : ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ അബു ദാബി കോര്‍ണീഷില്‍

January 22nd, 2018

shaikh-zayed-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ സ്മാരകം ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’  അബു ദാബി കോര്‍ണീഷില്‍ ജനുവരി 22 തിങ്കളാഴ്ച രാഷ്ട്ര ത്തിന്നു സമര്‍ പ്പിക്കും.

ശൈഖ് സായിദി ന്റെ നൂറാം ജന്മ വാര്‍ഷികം പ്രമാണിച്ച് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷാ ചരണ ത്തി ന്റെ ഭാഗ മായി ട്ടാണ് ‘ദി ഫൗണ്ടേ ഴ്‌സ് മെമ്മോറിയൽ’ ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിറ്റാമിന്‍ – ഡി ഇനി കുപ്പി വെള്ള ത്തില്‍

January 18th, 2018

injection-medicine-vitamin-D- ePathram
അബുദാബി : വിറ്റാമിന്‍ – ഡി അടങ്ങിയ കുപ്പി വെള്ളം യു. എ. ഇ. യിലെ വിപണിയി ലേക്ക് എത്തിയ തായി നിര്‍മ്മാ താക്കളായ അഗതിയ ഗ്രൂപ്പ് അറിയിച്ചു.

രണ്ടു ദിര്‍ഹം വിലയുള്ള 500 മില്ലീ ലിറ്റര്‍ ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ വെള്ള ക്കുപ്പിക്ക് ഓറഞ്ചു നിറ ത്തി ലുള്ള ലേബൽ പതിച്ചതാണ്.

എന്നാല്‍ വെള്ളത്തിനു നിറമോ, പ്രത്യേക സുഗന്ധമോ ഇല്ല. മാത്രമല്ല പ്രിസര്‍ വേറ്റര്‍ ചേര്‍ക്കാത്ത സാധാരണ വെള്ളം തന്നെ യാണ് ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ എന്ന് അഗതിയ ഗ്രൂപ്പ് മേധാവി കള്‍ വ്യക്ത മാക്കി.

രാജ്യത്തെ 78 ശതമാനം ആളുക ളിലും വിറ്റാ മിന്‍ – ഡി യുടെ കുറവു മൂലമുള്ള രോഗ ങ്ങള്‍ കണ്ടു വരുന്ന സാഹ ചര്യ ത്തിലാണ് ഇത്തരം ഒരു ആശയം പ്രാവര്‍ ത്തിക മാക്കിയത് എന്നും അഗതിയ ഗ്രൂപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല

November 13th, 2017

burj-khalifa-earth-hour-2013-epathram
ദുബായ് : ഇന്നലെ രാത്രി യില്‍ ഇറാഖ് – ഇറാൻ അതിർ ത്തി യില്‍ ഉണ്ടായ ഭൂചലനം യു. എ. ഇ. യെ ബാധിച്ചി ട്ടില്ല എന്ന് ദുബായ് മുനിസി പ്പാലിറ്റി.

ദുബായിൽ നിന്ന് 1,378 കിലോ മീറ്റർ അകലെ യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം.  റിക്ടർ സ്കെയിൽ 7.3 തീവ്രത യിൽ ഉണ്ടായ ഭൂചലനം നിരവധി പേരുടെ മരണ ത്തിനും വൻ നാശ നഷ്ട ത്തിനും ഇട യാക്കി.

ദുബായിലെ ഏതാനും ബഹുനില കെട്ടിടങ്ങളിൽ താമസി ച്ചിരുന്ന വർക്ക് ഭൂചലന ത്തിന്റെ പ്രകമ്പനം അനു ഭവ പ്പെട്ടു. ഇതു പ്രകാരം സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രച രിച്ച ചില വാര്‍ത്തകള്‍ ജനങ്ങളെ പരി ഭ്രാന്തി യില്‍ ആക്കിയിരുന്നു.

ഭൂചലനം ഉണ്ടാകു മ്പോൾ നിരീക്ഷി ക്കുവാ നായി ഉയർന്ന നില കളുള്ള കെട്ടിട ങ്ങളിൽ ദുബായ് മുനി സിപ്പാ ലിറ്റി സ്മാർട്ട് സിസ്റ്റം ആരംഭി ച്ചിരുന്നു.

ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്തു വാനുള്ള പദ്ധതിയും ഒരുക്കി യിട്ടുണ്ട്. അതു കൊണ്ട് തന്നെ കെട്ടിട ങ്ങളിൽ നിന്നും പുറത്ത് ഇറങ്ങു വാനു ള്ള മുന്നറിയിപ്പും ഇന്നലെ രാത്രി നല്‍കി യിരു ന്നില്ല എന്നും അധികൃതർ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 32910112030»|

« Previous Page« Previous « അബുദാബി പോലീസ് പുതിയ യൂണി ഫോമില്‍
Next »Next Page » മാ​ർ​ത്തോ​മ്മാ ഇ​ട​ വ​ക ​യു​ടെ ‘വി​ള​വെ​ടു​പ്പു​ത്സ​വം’ വെ​ള്ളി ​യാ​ഴ്ച »



  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി
  • നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം
  • 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്
  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine