നവംബര്‍ 11ന് ‘ലൂവ്റെ അബുദാബി’ തുറക്കുന്നു

September 7th, 2017

jean-nouvel’s-spectacular-louvre-abu-dhabi-ePathram
അബുദാബി : സാദിയാത്ത് ഐലന്‍ഡിലെ ‘ലൂവ്റെ അബു ദാബി’ മ്യൂസിയം 2017 നവംബര്‍ 11 ന് പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുക്കും.

ഇവിടെ സന്ദർശി ക്കുന്ന 13 വയസ്സി ല്‍ താഴെ യുള്ള കുട്ടി കള്‍ക്ക് പ്രവേശനം സൗജന്യ മാണ്. മുതിര്‍ന്നവര്‍ 60 ദിര്‍ഹം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടു ത്തിയി ട്ടുണ്ട്.

ഫ്രഞ്ച് വാസ്തു ശില്‍പി യായ ജീന്‍ നൂവൽ രൂപ കല്‍പന ചെയ്തിരി ക്കുന്ന ‘ലൂവ്റെ അബുദാബി’ മ്യൂസിയം, യു. എ. ഇ. യുടെ പരി സ്ഥിതി ക്കു അനു യോജ്യ മായ വിധ ത്തിലാണ് ഒരുക്കി യിരി ക്കുന്നത്.

വല യുടെ മാതൃക യിലുള്ള ഇതിന്‍െറ താഴിക ക്കുടം വെയിലിനെ തട യുകയും അതോ ടൊപ്പം പ്രകാ ശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂവ്റെ അബു ദാബി യിലെ ഈ വെളിച്ച വിതാ നത്തെ വിശേ ഷി പ്പിക്കുന്നത്.

പിക്കാസോ യുടെ പോര്‍ ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗി ന്‍െറ ചില്‍ഡ്രന്‍ റെസ്ലിംഗ്‌, പിയറ്റ് മോന്‍ഡ്രി യനിന്‍െറ പെയിന്റിംഗ് തുടങ്ങീ അറു നൂറോളം ഇന ങ്ങളാണ് മ്യൂസിയ ത്തില്‍ പ്രദര്‍ശി പ്പിക്കുക.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബറാഖ ആണവ നി​ല​യ ​ത്തി​​ന്​ നി​ർണ്ണാ​യ​ക​ മു​ന്നേ​റ്റ​ങ്ങ​ൾ

August 15th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : ബറാഖ ആണവോർജ്ജ നിലയ ത്തിലെ നാലാ മത്തെ യൂണിറ്റിൽ നീരാവി ജനറേറ്റ റുകൾ സ്ഥാപി ക്കുകയും റിയാക്ടർ വെസ്സൽ ഘടിപ്പിക്കുക യും ചെയ്ത തോടെ നാലാം യൂണിറ്റി ന്റെ നിർമ്മാണം 52 ശത മാനം പൂർത്തി യായ തായി അധി കൃതര്‍.

ആണവ നിലയം മൊത്ത ത്തിൽ 82 ശത മാനം പൂർത്തീ കരിച്ചിട്ടുണ്ട്. നാല് യൂണിറ്റു കളുടേ യും നിര്‍മ്മാണം പൂർത്തി യാകുന്ന തോടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീ കരണം ഒഴിവാക്കു വാന്‍ കഴിയും.

എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പ റേഷൻ (എനക്), കൊറിയ ഇലക്‌ട്രിക് പവ്വർ കോർപ്പ റേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട പ്രതിനിധി സംഘ ത്തിന്റെ സാന്നിദ്ധ്യ ത്തില്‍ നാലു യൂണിറ്റു കളിലും സന്ദർശനം നടത്തി പ്രവര്‍ത്ത നങ്ങള്‍ വിലയി രുത്തി.

അന്താ രാഷ്ട്ര മാന ദണ്ഡ ങ്ങൾ പൂര്‍ണ്ണ മായും പാലിച്ചു കൊണ്ട് നിർമ്മി ക്കുന്ന ബറാഖ പദ്ധതി യുടെ ഓരോ ഘട്ടവും മികവിന്റെ മാതൃക യാണ് എന്നും പ്രതിനിധി സംഘം അറിയിച്ചു.

-W A M 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ കനത്ത മഴ

July 18th, 2017

rain-in-alain-on-august-ePathram
അല്‍ ഐന്‍ : ശക്തമായ ചൂടില്‍ കുളിരായി ഹരിത നഗരി യില്‍ ഇന്നലെ മഴ പെയ്തു. തിങ്കളാഴ്ച വൈകു ന്നേരം നാലു മണി യോടെ ആരംഭിച്ച മഴ രണ്ടു മണി ക്കൂറോളം നീണ്ടു നിന്നു. ശക്ത മായ മഴയില്‍ റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാര്‍ക്കിംഗു കളിലും വെള്ള ക്കെട്ടു നിറഞ്ഞു. അല്‍ ഐന്‍ നഗര ത്തിലും അല്‍ ഹിലി, അല്‍ മുവൈജി തുടങ്ങിയ ഇടങ്ങ ളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥ യുമായിരുന്നു.

വരും ദിവസ ങ്ങളിൽ മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു

May 14th, 2017

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ഖോര്‍ഫക്കാന്‍ : യു. എ. ഇ. യുടെ കിഴക്കന്‍ മേഖല കളില്‍ ശനി യാഴ്ച ശക്ത മായ മഴ പെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഫുജൈറ യിലും റാസല്‍ ഖൈമ യിലും ശക്ത മായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. 40 ഡിഗ്രിക്ക് മുകളി ലുണ്ടായിരുന്ന താപനില ഇതോടെ പകുതി യായി. വരണ്ടു ണങ്ങി കിടന്നി രുന്ന വാദി കളിലും നീരൊഴുക്ക് ഉണ്ടായി.

ഖോര്‍ഫക്കാന്‍, കല്‍ബ, മസാഫി, ഹത്ത എന്നിവിട ങ്ങളി ലും ശനി യാഴ്ച വൈകു ന്നേരം കനത്ത മഴ പെയ്തു.

റോഡുകളും റൗണ്ട് എബൗട്ടു കളും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാ ഗത തടസ്സം അനുഭവ പ്പെട്ടു. വെള്ളക്കെട്ടുള്ള റോഡു കളില്‍ ഗതാ ഗതം നിയന്ത്രി ക്കുവാ നായി കൂടുതല്‍ ഉദ്യോഗസ്ഥരും രംഗത്ത് എത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറി യിപ്പ് നല്‍കി യിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചു : യു. എ. ഇ. യിൽ ചൂടും മഴയും വർദ്ധിക്കും

March 28th, 2017

climate-change-will-hit-uae-sectors-ePathram
അബുദാബി : എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊൈസറ്റി (EWS) യും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (WWF) എന്നിവര്‍ സംയു ക്ത മായി തയ്യാറാ ക്കിയ യു. എ. ഇ. കാലാ വസ്ഥാ വ്യതി യാന റിപ്പോർട്ട് അനു സരിച്ച് യു. എ. ഇ. യിൽ മണൽ ക്കാറ്റോടു കൂടിയ അത്യുഷ്ണമുള്ള വേനലിനും വെള്ള പ്പൊക്കം ഉണ്ടാ യേക്കാവുന്ന ശക്ത മായ മഴക്കും വർദ്ധിച്ച ഇൗർപ്പത്തിനും സാദ്ധ്യത എന്ന് കണ്ടെത്തി.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ടു ചെയ്ത താണു ഇക്കാര്യം.

ഉയർന്ന അന്തരീക്ഷ ഉൗഷ്മാവും ഇൗർപ്പ നിലയും തൊഴി ലാളി കളുടെ അദ്ധ്വാന ഫലം കുറക്കു കയും ജന ങ്ങളുടെ ആരോഗ്യ ത്തിന് ദോഷ കര മാവു കയും ചെയ്യും. ഇതു കാരണം സമ്പദ് വ്യവ സ്ഥയിൽ പ്രതി വർഷം 735 കോടി ദിർഹ ത്തിെൻറ നഷ്ടം ഉണ്ടായേക്കാം എന്നു റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

എയർ കണ്ടീഷൻ സംവി ധാന ങ്ങളുടെ ആവശ്യ കത വർദ്ധി ക്കുന്ന തിനാൽ ഉൗർജ്ജ സ്രോതസ്സു കൾക്ക് വലിയ ആഘാതം ആയി രിക്കും. 2050ഒാടെ വേനൽ ക്കാല മാസ ങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപ നിലയും പത്ത് ശതമാനം ഇൗർപ്പ നിലയും വർദ്ധി ക്കും എന്നും റിപ്പോർട്ട് വ്യക്ത മാക്കുന്നു.

വെള്ള പ്പൊക്കം ഉണ്ടാവും വിധത്തില്‍ ശൈത്യ കാലത്ത് മഴ വർദ്ധിക്കും. കാലാ വസ്ഥാ വ്യതി യാനം കാരണ മായുള്ള ഭീഷണി കൾ വില യിരുത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യ മാണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 321011122030»|

« Previous Page« Previous « ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി
Next »Next Page » പ്രീമിയം ഉപ ഭോക്താ ക്കൾക്കായി യു. എ. ഇ. എക്സ് ചേഞ്ചിൽ പുതിയ സ്യൂട്ട് »



  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine