യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

May 13th, 2018

sand-storm-2014-in-abudhabi-ePathram
അബുദാബി : ഇന്നു പുലർച്ചെ മുതൽ യു. എ. ഇ. യില്‍ ശക്ത മായ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കു ന്നവര്‍ ജാഗ്രത പാലി ക്കണം എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി യിട്ടുണ്ട്.

പല സ്ഥല ങ്ങളിലും വാഹന അപ കടങ്ങളും ചെറിയ നാശ നഷ്ട ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര മേഖല കളിൽ കാറ്റ് കൂടുതൽ ശക്തമാണ്. കടൽ പ്രക്ഷുബ്ധ മായ തിനാൽ കടലിൽ ഇറങ്ങരുത് എന്നും അധി കൃതര്‍ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

മൂടിക്കെട്ടിയ കാലാവസ്ഥ ആണെങ്കിലും അന്തരീക്ഷ താപ നില ഉയരുവാന്‍ സാദ്ധ്യതയുണ്ട്. പൊടിക്കാറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകും എന്നതിനാല്‍ അലർജി യു ള്ളവർ പുറത്തിറ ങ്ങുമ്പോള്‍ മുന്‍ കരുതലു കള്‍ എടു ക്കണം എന്നും ആരോഗ്യ വിദഗ്ധ രുടെ പ്രത്യേക നിഷ്കർഷയുണ്ട്.

*  W A M 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത

April 16th, 2018

rain-in-dubai-ePathram

അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നേരിയ മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം തുട ങ്ങി യ ചാറ്റല്‍ മഴ ഇന്നും തുടരു ന്നതായും ചാറ്റല്‍ മഴ കൂടുതല്‍ ശക്ത മായേക്കും എന്നും ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം (എൻ. സി. എം.) അറിയിച്ചു.

പൊടിക്കാറ്റിന്നു സാദ്ധ്യത ഉള്ള തിനാല്‍ വാഹനം ഓടി ക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദൂരക്കാഴ്ച കുറയുന്ന തിനാല്‍ അപകട ങ്ങള്‍ വരാതെ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ഭൗമ മണിക്കൂർ ആചരിച്ചു

March 25th, 2018

logo-earth-hour-march-31-2012-ePathram
ദുബായ് : ആഗോള താപനത്തിന് എതിരെ യുള്ള സന്ദേശ വു മായി യു. എ. ഇ. ഭൗമ മണിക്കൂർ ആച രിച്ചു. മാര്‍ച്ച് 24 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ സ്വദേശി കളും വിദേശി കളും അവശ്യ മേഖല കളില്‍ ഒഴികെ യുള്ള ലൈറ്റു കള്‍ അണച്ചു കൊണ്ടും വൈദ്യുത ഉപകരണ ങ്ങള്‍ ഓഫ് ചെയ്തു കൊണ്ടു മാണ് ഭൗമ മണിക്കൂർ ആചരിച്ചത്.

burj-khalifa-earth-hour-2013-epathram

ഭൗമ മണി ക്കൂറിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാ പിച്ചു കൊണ്ട് ബുർജ് ഖലീഫ, ബുർജ് അൽ അറബ് തുടങ്ങിയ ദുബായിലെ പ്രമുഖ കെട്ടിട ങ്ങൾ വിളക്കു കൾ അണച്ച് ആചരണ ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ മുന്നറി യിപ്പ് ഫോണി ലൂടെ ജന ങ്ങളില്‍ എത്തിക്കു വാന്‍ സംവിധാനം

March 11th, 2018

samsung-galaxy-note-7-smart-phone-ePathram
അബുദാബി : കാലാവസ്ഥാ മുന്നറിയിപ്പ് മൊബൈല്‍ ഫോണി ലൂടെയും സാമൂഹിക മാധ്യമ ങ്ങളി ലൂടെ യും ജന ങ്ങളിലേക്ക് നേരിട്ട് എത്തിക്കു വാനുള്ള സംവി ധാനം യു. എ. ഇ. യിൽ ഒരുങ്ങുന്നു. ദേശീയ അത്യാഹിത ദുരന്ത നിവാരണ വകുപ്പ് തുടക്കം കുറിച്ച ഈ സംവി ധാനം വഴി കാലാവസ്ഥാ വ്യതി യാനത്തെ കുറി ച്ചുള്ള മുന്നറി യി പ്പു കള്‍ മൊബൈല്‍ ഫോണില്‍ സന്ദേശ ങ്ങ ളാ യി എത്തും.

അപകട ങ്ങള്‍ മുന്‍ കൂട്ടി മനസ്സി ലാക്കി വേണ്ട തായ നടപടി കള്‍ കൈക്കൊ ള്ളു വാൻ ആളു കളെ സഹാ യിക്കും.  വിവിധ തരത്തിലുള്ള ഫോണു കളിൽ ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്ന തരത്തിലും ആപ്പിൾ , ഗൂഗിൾ പ്‌ളേ സ്റ്റോറിലും ഇവ ലഭ്യമാണ്.

അറബ് രാജ്യത്ത് ഇത്തരം സംവി ധാനം നടപ്പാക്കുന്ന ആദ്യ രാഷ്ട്ര മാണ് യു. എ. ഇ. എന്നും കാലാ വസ്ഥാ വിവര ങ്ങള്‍ എളു പ്പ ത്തില്‍ പൊതു ജന ങ്ങളി ലേക്ക് എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര സംവി ധാനം ആണിത് എന്നും വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ജമാല്‍ മുഹമ്മദ് അല്‍ ഹുസ്നി അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

February 28th, 2018

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.

വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു. ഷാർജ, അജ്മാൻ, ഖോര്‍ ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് റോഡു കളില്‍ വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു. ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള്‍ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

മേഘാവൃതമായ അന്തരീക്ഷവും മഴയും തണു ത്ത കാലാ വസ്ഥയും വെള്ളി യാഴ്ച്ച വരെ തുടരും എന്നും ദേശീയ കാലാ വസ്ഥാ കേന്ദ്രം അറി യിച്ചിട്ടുണ്ട്.

കാറ്റിനു ശക്തി കൂടുന്ന തിനാല്‍ എട്ട് അടി മുതല്‍ പത്ത് അടി വരെ ഉയര ത്തില്‍ തിര മാലകള്‍ ഉയരു ന്നതി നാല്‍ കടല്‍ തീര ങ്ങളില്‍ വിനോദ ങ്ങളില്‍ എര്‍പ്പെ ടുന്ന വര്‍ ജാഗ്രത പാലിക്കണം എന്നും നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍. സി. എം.) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

കനത്ത പൊടിക്കാറ്റു മൂലം കാഴ്ചയുടെ പരിധി കുറയു ന്നതിനാല്‍ വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഷ്‌റഫ് താമരശ്ശേരിക്ക് ഇത് ചരിത്ര നിയോഗം : ശ്രീദേവിയുടെ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു
Next »Next Page » സര്‍ക്കാര്‍ സേവന ങ്ങളുടെ ഫീസ് മൂന്നു വര്‍ഷ ത്തേക്ക് വര്‍ദ്ധിപ്പിക്കില്ല »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine