ഹസാരേയ്ക്ക് പിന്തുണ

April 8th, 2011

epathram-pachaദുബായ്‌ : അഴിമതിയ്ക്കെതിരെ ഗാന്ധിയന്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന അണ്ണാ ഹസാരേയ്ക്ക് e പത്രം പരിസ്ഥിതി ക്ലബ്‌ പിന്തുണ പ്രഖ്യാപിച്ചു. ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി അഴിമതി ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അന്നാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹം മൂന്നു നാള്‍ പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരോടൊപ്പം ഈ സമരത്തില്‍ പങ്കെടുക്കുകയാണ് എന്ന് e പത്രം പരിസ്ഥിതി സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ജനങ്ങള്‍ സ്വീകരിച്ച “വെളുത്ത വസ്ത്ര” കാമ്പെയിനില്‍ എല്ലാവരും പങ്കെടുത്ത് അണ്ണാ ഹസാരെയുടെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണം എന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി

April 5th, 2011

kb-murali-saratchandran-epathram

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗവും ശരത് ചന്ദ്രന്റെ സുഹൃത്തുക്കളും ചേര്‍ന്ന് കെ. എസ്. സി. യില്‍ വെച്ച് അനുസ്മരണവും ശരത് ചന്ദ്രന്റെ ‘ഒരു മഴുവിന്റെ ദൂരം മാത്രം” എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. അനുസ്മരണ യോഗം കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു, കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.

faisal-bava-on-sarat-chandran-epathram

അജി രാധാകൃഷണന്‍ സ്വാഗതവും, ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശരത് ചന്ദ്രന്‍ അനുസ്മരണം

April 1st, 2011

saratchandran-epathram

അബുദാബി : പരിസ്ഥിതി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ശരത് ചന്ദ്രന്‍ നമ്മെ വിട്ടു പോയിട്ട് ഒരു വര്ഷം തികയുന്നു. ഏറെ നഷ്ടം വരുത്തി വെച്ച ആ വിയോഗം ഇന്നും വേദനയോടെയാണ് സാംസ്കാരിക കേരളം ഓര്‍ക്കുന്നത്. കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗവും ശരത് ചന്ദ്രന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ശരത് ചന്ദ്രന്‍ അനുസ്മരണവും അദ്ദേഹത്തിന്റെ “ഒരു മഴുവിന്റെ ദൂരം മാത്രം” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഏപ്രില്‍ 3, ഞായറാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടത്തുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എര്‍ത്ത്‌ അവര്‍ : ദുബായില്‍ രണ്ടു ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭം

March 28th, 2011

burj-khalifa-earth-hour-2011-epathram

ദുബായ്‌ : മാര്‍ച്ച് 26നു ലോകമെമ്പാടും നടന്ന എര്‍ത്ത്‌ അവര്‍ ആചരണത്തിന്റെ ഫലമായി ദുബായില്‍ മാത്രം ലാഭിച്ചത്‌ രണ്ടു ലക്ഷത്തി നാലായിരം യൂണിറ്റ് വൈദ്യുതി ആണെന്ന് ദുബായ്‌ വൈദ്യുതി വകുപ്പ്‌ അറിയിച്ചു. ആഗോള താപനത്തിന്റെ ഭീഷണിയെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ എര്‍ത്ത്‌ അവര്‍ ആചരണത്തില്‍ ദുബായ്‌ നിവാസികളും വ്യാപാരി വ്യവസായി സമൂഹവും തങ്ങളുടെ പരിസ്ഥിതി പ്രതിബദ്ധത വെളിപ്പെടുത്തി കൊണ്ട് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെ വൈദ്യുതി വിളക്കുകള്‍ അണച്ചു പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പം ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയും വിലക്കുകള്‍ അണച്ച് കൊണ്ട് എര്‍ത്ത്‌ അവര്‍ ആചരണത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒട്ടകങ്ങള്‍ക്കായി ഒരു മരുഭൂമി യാത്ര

March 20th, 2011

desert-cleanup-drive-epathram
ദുബായ്‌ : “മരുഭൂമി പ്ലാസ്റ്റിക്‌ വിമുക്തമാക്കൂ ഒട്ടകങ്ങളെ സംരക്ഷിക്കൂ” എന്ന സന്ദേശവുമായി ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ ദുബായില്‍ നടത്തിയ മരുഭൂമി വൃത്തിയാക്കല്‍ യാത്ര ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

e പത്രം പരിസ്ഥിതി ക്ലബ്‌, ഇമാരാത്ത് 4×4 ഓഫ്റോഡ്‌ ക്ലബ്‌, ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌ എന്നീ കൂട്ടായ്മകളാണ് ദുബായ്‌ മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് ഈ മരുഭൂമി വൃത്തിയാക്കല്‍ പരിപാടി സംഘടിപ്പിച്ചത്. ദുബായ്‌ വൈദ്യുതി വകുപ്പ്‌, അലെക്, ദുബായ്‌ വോളന്റിയേഴ്സ് എന്നിവരും പരിപാടിയുമായി സഹകരിക്കുവാന്‍ മുന്നോട്ട് വന്നു. പരിപാടിയെ കുറിച്ച് ദുബായിലെ ഏറ്റവും ജനപ്രിയ എഫ്. എം. റേഡിയോ നിലയമായ ഹിറ്റ്‌ എഫ്. എം. 96.7 നേരത്തെ തന്നെ ശ്രോതാക്കളെ അറിയിച്ചതിനാല്‍ ഒട്ടേറെ പരിസ്ഥിതി സ്നേഹികള്‍ കുടുംബ സമേതം തന്നെ ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നു.

desert-cleanup-drive-2-epathram

രാവിലെ ഏഴു മണിക്ക് ഡ്രാഗണ്‍ മോള്‍ പാര്‍ക്കിങ്ങിലായിരുന്നു മരുഭൂമി യാത്രയുടെ തുടക്കം. റെജിസ്ട്രേഷന്‍ നടത്തിയ 4×4 വാഹനങ്ങള്‍ക്ക്‌ നമ്പരുകള്‍ നല്‍കി പത്തു വാഹനങ്ങള്‍ അടങ്ങിയ വാഹന വ്യൂഹങ്ങള്‍ ആക്കി തിരിച്ചു. ഓരോ വാഹനത്തിലേക്കും വേണ്ട വെള്ളവും ഭക്ഷണവും പ്രത്യേകം നല്‍കി. മരുഭൂമിയില്‍ വാഹനം ഓടിക്കുന്നതില്‍ ഏറെ പരിചയമുള്ള മാര്‍ഷലുകളുടെ വാഹനങ്ങള്‍ ഓരോ വ്യൂഹത്തിലും ഉള്‍പ്പെടുത്തുകയും ചെയ്തു.

വാഹനങ്ങളുടെ കാര്യക്ഷമതയും മരുഭൂമി യാത്രയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. മരുഭൂമിയില്‍ യാത്ര ചെയ്യുവാന്‍ ചക്രത്തിലെ കാറ്റ് അഴിച്ചു വിട്ട് കാറ്റിന്റെ മര്‍ദ്ദം കുറയ്ക്കേണ്ടതായിട്ടുണ്ട്. പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ഡയനട്രേഡ്‌ കമ്പനിയുടെ പ്രത്യേക വാഹനത്തിന്റെ സഹായത്തോടെ ഓരോ വാഹനത്തിന്റെയും ചക്രങ്ങളുടെ കാറ്റിന്റെ മര്‍ദ്ദം അളക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.

വാഹനങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അവ മരുഭൂമിയില്‍ സഞ്ചരിക്കാന്‍ സജ്ജമാണെന്ന് മാര്‍ഷലുകള്‍ ഉറപ്പു വരുത്തിയതിനു ശേഷം വാഹന വ്യൂഹങ്ങള്‍ മാര്‍ഷലുകളുടെ വാഹനങ്ങളുടെ നേതൃത്വത്തില്‍ തന്നെ മരുഭൂമിയിലേക്ക് തിരിച്ചു.

അവീര്‍ മരുഭൂമിയില്‍ പ്രവേശിച്ച സംഘം പ്ലാസ്റ്റിക്‌ സഞ്ചികള്‍, പ്ലാസ്റ്റിക്‌ കുപ്പികള്‍ എന്നിവ മരുഭൂമിയില്‍ നിന്നും പെറുക്കി എടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ ദുബായ്‌ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളില്‍ നിക്ഷേപിക്കുകയും ഇവ പിന്നീട് മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക്‌ എത്തിക്കുകയും ചെയ്തു.

desert-cleanup-drive-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ പരിസ്ഥിതി യാത്ര എന്ന് പ്രശസ്ത മനുഷ്യാവകാശ സ്ത്രീ വിമോചന പ്രവര്‍ത്തക റൂഷ് മെഹര്‍ e പത്രത്തോട് പറഞ്ഞു. അബുദാബിയില്‍ നിന്നും കുടുംബ സമേതമാണ് തങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇത്തരം പരിപാടികള്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാന്‍ ഏറെ സഹായകരമാണ്.എന്നും റൂഷ് മെഹര്‍ അഭിപ്രായപ്പെട്ടു.

പ്രതീക്ഷിച്ചതിലും അധികം മാലിന്യങ്ങളാണ് തങ്ങള്‍ക്ക് മരുഭൂമിയില്‍ കാണുവാന്‍ കഴിഞ്ഞത് എന്ന് പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫറും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ നിഷാദ്‌ കൈപ്പള്ളി e പത്രത്തോട് പറഞ്ഞു.  ഡെസേര്‍ട്ട് സഫാരി എന്നും പറഞ്ഞ് മരുഭൂമിയില്‍ വിനോദ യാത്ര പോകുന്നവര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളും ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കുപ്പികളും പ്ലാസ്റ്റിക്‌ ഗ്ലാസുകളും മറ്റുമാണ് മരുഭൂമിയില്‍ ഏറെയും കാണപ്പെട്ടത്‌. ഈ പ്ലാസ്റ്റിക്‌ സഞ്ചികളില്‍ ഭക്ഷണത്തിന്റെ മണം ഉള്ളതിനാല്‍ ഇവ ഒട്ടകങ്ങള്‍ ഭക്ഷിക്കും. പ്ലാസ്റ്റിക്‌ ദഹിക്കാതെ ഒട്ടകങ്ങളുടെ വയറ്റില്‍ അടിഞ്ഞു കൂടുകയും ക്രമേണ ഒട്ടകത്തിന് ഭക്ഷണം കഴിക്കാന്‍ ആവാതെ ഇവ വേദനാജനകമായ അന്ത്യം നേരിടുകയും ചെയ്യുന്നു.

ഈ ക്രൂരതയ്ക്കെതിരെ വലിയ തോതില്‍ തന്നെ ബോധ വല്‍ക്കരണം ആവശ്യമാണ്‌. കാരണം യു.എ.ഇ. യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ മരുഭൂമിയില്‍ ചത്ത്‌ വീഴുന്ന ഒട്ടകങ്ങളില്‍ അന്‍പത് ശതമാനത്തില്‍ ഏറെ ഒട്ടകങ്ങള്‍ ഇങ്ങനെ പ്ലാസ്റ്റിക്‌ അകത്തു ചെന്നാണ് ചാവുന്നത് എന്നാണ് എന്ന് e പത്രം പരിസ്ഥിതി സംഘത്തെ നയിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍ക്കാരിന്റെ പരിസ്ഥിതി പുരസ്കാര ജേതാവുമായ ഫൈസല്‍ ബാവ പറഞ്ഞു.

വിനോദ യാത്രയ്ക്ക് വരുന്നവര്‍ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയുന്നത് നിയമം മൂലം തടയേണ്ടത് അത്യാവശ്യമാണ് എന്നാണ് തങ്ങള്‍ ശേഖരിച്ച വന്‍ മാലിന്യ ശേഖരം വ്യക്തമാക്കുന്നത് എന്ന് എസ്. എന്‍. എം. കോളജ്‌ ആലുംനായ്‌ ഗ്ലോബല്‍ അസോസിയേഷന്‍ (സാഗ) ജനറല്‍ സെക്രട്ടറി അനൂപ്‌ പ്രതാപ്‌ ചൂണ്ടിക്കാട്ടി. വന്‍ തോതിലുള്ള  പിഴ ഏര്‍പ്പെടുത്തുകയാണ് ഇത് തടയാനുള്ള മാര്‍ഗ്ഗം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരുഭൂമിയില്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക്‌ വലിച്ചെറിയുന്നത് ഈ മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് ദുബായ്‌ ഇന്ത്യന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കാരോളിന്‍ സാവിയോ e പത്രത്തോട്‌ പറഞ്ഞു. അച്ഛനോടും അനിയത്തിയോടുമൊപ്പം മരുഭൂമി വൃത്തിയാക്കാന്‍ വന്നതായിരുന്നു കാരോളിന്‍.

സാധാരണ ഇത്തരം മരുഭൂമി വൃത്തിയാക്കല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ ഉപയോഗ ശൂന്യമായ കട്ടി കടലാസില്‍ നിന്നും നിര്‍മ്മിച്ച കടലാസു സഞ്ചികളായിരുന്നു മാലിന്യ ശേഖരണത്തിനായി ഉപയോഗിച്ചത്‌ എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രതിനിധിയും ഒട്ടേറെ പരിസ്ഥിതി പോരാട്ടങ്ങളില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സേതുമാധവന്‍ അറിയിച്ചു.

ഫോട്ടോ : കാരോളിന്‍, ആനന്ദ്‌, അനൂപ്‌

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

31 of 341020303132»|

« Previous Page« Previous « കാമ്പിശ്ശേരി നാടകോത്സവം
Next »Next Page » അലൈനില്‍ മ്യൂസിക്‌ നൈറ്റ്‌ »



  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine