മലയാളി എന്‍ജിനിയര്‍ക്ക് അറബ് പത്രത്തിന്റെ ബഹുമതി

January 16th, 2011

jinoy-viswan-epathram

ദുബായ്‌ : പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. പ്ലാസ്റ്റിക്‌ മലിനീകരണം രൂക്ഷമായ ഈ കാലത്ത്‌ ഈ കാഴ്ച ഒരു അപൂര്‍വതയല്ല. എന്നാല്‍ ഇത് ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ജിനോയ്‌ വിശ്വന്‍ മുതിര്‍ന്നപ്പോള്‍ കാര്യം ഗൌരവമേറിയതായി. അപകടം തിരിച്ചറിയാതെ പ്ലാസ്റ്റിക്‌ അകത്താക്കുന്ന ഒട്ടകത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പരിസ്ഥിതി സ്നേഹിയായ ഈ ചെറുപ്പക്കാരന്റെ മനസ്സൊന്ന് പിടഞ്ഞു. ഒരു പതിവ്‌ ബ്ലോഗറായ അദ്ദേഹം അന്ന് രാത്രി തന്നെ താന്‍ എടുത്ത ചിത്രം ഒരു കുറിപ്പോട് കൂടി ഒരു പ്രമുഖ അറബ് പത്രത്തിന് അയച്ചു കൊടുത്തു. പത്രം ഇത് ഏറെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

മരുഭൂമികള്‍ മലിനീകരണ വിമുക്തമാക്കേണ്ട ആവശ്യകതയെ എടുത്തു കാണിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായ ജിനോയ്‌ മലിനീകരണം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഈ സാധു മൃഗങ്ങള്‍ മാരകമായ വസ്തുവാണെന്ന് അറിയാതെയാണ് പ്ലാസ്റ്റിക്‌ സഞ്ചികള്‍ ഭക്ഷിക്കുന്നത് എന്ന് ജിനോയ്‌ ചൂണ്ടിക്കാണിക്കുന്നു. ഇവരെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിയുന്നത് മൂലം ഈ മൃഗങ്ങളുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികള്‍ ആവുകയാണ് എന്നും ഇദ്ദേഹം തന്റെ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ മാസം വായനക്കാര്‍ അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി അതില്‍ മികച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനോയ്‌ എഴുതിയ ലേഖനം ഒന്നാമതായി. ഈ ബഹുമതി പത്രം തന്നെ വിളിച്ചറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ജിനോയ്‌ പറഞ്ഞു.

തന്റെ ലേഖനം വായിച്ച ഏതെങ്കിലും ഒരു വായനക്കാരനെങ്കിലും പരിസര മലിനീകരണത്തെ കുറിച്ച് ബോധവാനായി എന്നുണ്ടെങ്കില്‍ തന്റെ ഉദ്യമം സഫലമായി എന്നാണ് പരിസ്ഥിതി നിയമത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടാന്‍ തയ്യാറെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

ഫോട്ടോഗ്രാഫി യില്‍ ഏറെ താല്‍പര്യമുള്ള ഏതാനും പേരോടൊപ്പം ഷട്ടര്‍ ബഗ്സ് എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമാണ് എന്ന് ജിനോയ്‌ വെളിപ്പെടുത്തി. അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന വേള ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല സമയമാണ്. എപ്പോഴാണ് ഒരു ഫോട്ടോയ്ക്ക് പറ്റിയ സന്ദര്‍ഭം ഒത്തു കിട്ടുക എന്ന നോട്ടത്തിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴും ഒരു ക്യാമറ കയ്യില്‍ കരുതുകയും പരിസരം ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശീലമാണ്. ഇതാണ് തന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാന്‍ കാരണമായത്‌.

ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആര്‍ക്കും ഷട്ടര്‍ ബഗ്സില്‍ അംഗമാകാം. ഫോട്ടോഗ്രാഫിയുടെ ബാല പാഠങ്ങള്‍ മുതല്‍ മികവുറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്റെ രഹസ്യങ്ങള്‍ വരെ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ മേല്‍ നോട്ടത്തില്‍ ഷട്ടര്‍ ബഗ്സ് നടത്തുന്ന പഠന ശിബിരങ്ങളില്‍ പങ്കെടുത്ത് പഠിക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു. കേവലം ഒരു നേരമ്പോക്ക് എന്നതിനുമപ്പുറം ഫോട്ടോഗ്രാഫിക്ക് സാമൂഹ്യ പ്രസക്തിയുണ്ട് എന്ന് തനിക്ക്‌ ലഭിച്ച ബഹുമതി തന്നെ ബോദ്ധ്യപ്പെടുത്തിയതായി ജിനോയ്‌ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈലന്റ് വാലി സമര വിജയ വാര്‍ഷികം

December 22nd, 2010

prerana-silent-valley-epathram

ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിരേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിച്ചു.

സൈലന്റ് വാലി പദ്ധതി പ്രഖ്യാപിക്ക പ്പെട്ടതിന്റെ ആദ്യ നാളുകളില്‍ തന്നെ സൈലന്റ് വാലി സംരക്ഷി ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവുമായി സഞ്ചരിച്ച ഷംസുദീന്‍ മൂസ തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു. അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് നടന്ന സെമിനാറില്‍ വേണു മൊഴൂരിനും (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌), ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയും അതിനെ തുടര്‍ന്ന് സദസില്‍ നിന്നുമുള്ള പൊതു ചര്‍ച്ചയും ഉണ്ടായി.

ശാസ്ത്രം പരിസ്ഥിതി പ്രശ്നം പരിഹരിക്കും എന്നത് തെറ്റായ ധാരണയാണ്. എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു കീടനാശിനി ഇറങ്ങി കുറച്ച് സമയത്തിനുള്ളില്‍ ആ കീടം പ്രതിരോധ ശേഷി ഉള്ളതായി മാറും. അപ്പോള്‍ മറ്റോരു കീടനാശിനി ഉണ്ടാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ വഴി. അത് അതിനേക്കാള്‍ മാരക പ്രശ്നങ്ങളുണ്ടാക്കും. അതു കൊണ്ട് തന്നെ ഇതൊരു പൊളിറ്റിക്കല്‍ വിഷയമാണ് എന്ന് ഡോ. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. പക്ഷേ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം എന്‍. ജി. ഒ. കളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ റൊമാന്റിസിസ ത്തിന്റെ തലത്തിലാണ് എന്നത് ദുഖകരമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പരിസ്ഥിതി പ്രശ്നം വികസന പരിപ്രേക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമാണ് എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

യോഗത്തില്‍ സുരേഷ് സ്വാഗതം പറഞ്ഞു. രാജീവ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈലന്റ് വാലി സമര വിജയം ആഘോഷിക്കുന്നു

December 16th, 2010

john-c-jacob-epathram

ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിറേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച വൈകീട്ട് 5മണിക്ക് ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരു ആഗോള പ്രതിഭാസ മാവുകയും ആഗോള താപനം പ്രപഞ്ചത്തിന്റെ നിലനില്‍‌പ്പിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യ ത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്വന്തം ലാഭ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രപഞ്ചത്തെ ഏതറ്റം വരെയും ചൂഷണം ചെയ്യുന്ന മുതലാളിത്ത വികസന നയങ്ങള്‍ക്കെതിരെ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെ ലഘൂകരിക്കുന്ന ഒരു ബദല്‍ വികസന നയം തന്നെ വികസിപ്പിച്ച് കൊണ്ടു വരേണ്ടതുണ്ട് എന്ന് പ്രേരണ കാണുന്നു.

silent-valley-struggle-epathram

അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ സെമിനാറും ശ്രീ. സി. ശരത്ചന്ദ്രന്റെ സൈലന്റ് വാലി സമരത്തെ കുറിച്ചുള്ള “Only One Axe Away” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.

പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ശ്രീ വേണു മൊഴൂരിനും (KSSP) ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കും. സൈലന്റ് വാലി സമരത്തിന്റെ തുടക്ക കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം, താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ സമര പ്രചരണത്തില്‍ ഏര്‍പ്പെട്ട ശ്രീ. ഷംസുദ്ദീന്‍ മൂസ തന്റെ സമരാനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതായിരിക്കും. തുടര്‍ന്ന് പ്രബന്ധങ്ങളെ കേന്ദ്രീകരിച്ച് പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ക്ലീന്‍ അപ് ദി വേള്‍ഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു

November 1st, 2010

clean-up-the-world-epathram

ദുബായ്‌ : ശുചിത്വവും പാരിസ്ഥിതിക അവബോധവും ഉയര്‍ത്തി പ്പിടിച്ച്‌ ലോക വ്യാപകമായി നടക്കുന്ന ക്ലീന്‍ അപ്‌ ദി വേള്‍ഡ്‌ കാമ്പയിന്റെ ഭാഗമായി ദുബായ്‌ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ദുബായിലെ ജദ്ദാഫില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ്‌ സോണിലെ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കാളികളായി. പ്രവര്‍ത്തങ്ങള്‍ക്ക്‌ മുനിസിപ്പാലിറ്റി ഏരിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ്‌ ഹബീബ്‌ അല്‍ സജുവാനി, മുഹമ്മദ്‌ സഅദി കൊച്ചി, എന്‍ജിനീയര്‍ ശമീം, നജീം തിരുവനന്തപുരം, നാസര്‍ തൂണേരി, മുഹമ്മദലി പരപ്പന്‍പൊയില്‍, ഇ. കെ. മുസ്തഫ, സലീം ആര്‍. ഇ. സി., മന്‍സൂര്‍ ചേരാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 5നു മംസര്‍ അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ നടക്കുന്ന ആര്‍. എസ്‌. സി. സോണ്‍ സാഹിത്യോ ത്സവിനോട നുബന്ധിച്ച്‌ പരിസ്ഥിതി മലിനീകരണ ത്തിനെതിരെ സമൂഹ ചിത്ര രചനയും സംഘടിപ്പിക്കുന്നുണ്ട്‌. പരിസ്ഥിതി പ്രവര്‍ത്തകരും ചിത്രകാരന്മാരും, മത – സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതിയും വികസനവും: സെമിനാര്‍

July 29th, 2010

kala-abudhabi-logo-epathramഅബുദാബി : ‘പരിസ്ഥിതിയും വികസനവും’ എന്ന വിഷയ ത്തില്‍ കല അബുദാബി സെമിനാര്‍ സംഘടിപ്പി ക്കുന്നു.   പ്രമുഖ പരിസ്ഥിതി പ്രവര്‍ത്ത കനും,  മാടായി പരിസ്ഥിതി പരിരക്ഷണ സമിതി ചെയര്‍മാനു മായ പി. പി. കൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ജൂലായ്  29  വ്യാഴാഴ്ച വൈകീട്ട് 8:30 ന് അബുദാബി മലയാളി സമാജത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്ത കരും പങ്കെടുക്കും. വിവര ങ്ങള്‍ക്ക്‌ വിളിക്കുക: 050 27 37 406

- pma

വായിക്കുക: , ,

1 അഭിപ്രായം »

32 of 331020313233

« Previous Page« Previous « മാധ്യമ സെമിനാര്‍ ദുബായില്‍
Next »Next Page » പുതിയ അനുഭവമായി ‘പ്രേമലേഖനം’ »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine