കൊവിഡ് പരിശോധന ഫലം : സമയ പരിധി നീട്ടി നല്‍കി 

July 26th, 2020

covid-19-test-result-for-uae-entry-ePathram

ദുബായ് : യു. എ. ഇ. യിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് നിര്‍ബ്ബന്ധമാക്കിയ കൊവിഡ് പരിശോധന ഫലത്തിന്റെ സമയ പരിധി നീട്ടി നല്‍കി.

പുതിയ നിര്‍ദ്ദേശം അനുസരിച്ച് കൊവിഡ്-19 പരിശോധനാ ഫലം കിട്ടി 96 മണിക്കൂറിന്ന് ഉളളില്‍ യു. എ. ഇ. യില്‍ എത്തി യിരിക്കണം.

ആഗസ്റ്റ് 1 മുതല്‍ ഈ നിയമം പ്രാബല്യ ത്തില്‍ വരും. ഐ. സി. എ. നിഷ്‌കര്‍ഷി ച്ചിട്ടുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നു ള്ള പി. സി. ആര്‍. നെഗറ്റീവ് ഫല മാണ് കരുതേണ്ടത്.

ഈ സംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രി കര്‍ അതതു രാജ്യങ്ങ ളിലെ സര്‍ക്കാര്‍ അംഗീകൃത ലാബു കളില്‍ നിന്നുള്ള 96 മണിക്കൂര്‍ കാലാവധി യുള്ള കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാൽനടക്കാരെ അവഗണിച്ചു : 15,588 ഡ്രൈവർമാർക്ക് പിഴ

July 26th, 2020

zebra-crosing-in-abudhabi-ePathram

അബുദാബി : കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി അനു വദിച്ച സീബ്രാ ക്രോസിൽ വഴി കൊടുക്കാതെ വാഹനം ഓടിച്ച 15,588 ഡ്രൈവർ മാർക്ക് അബുദാബി പോലീസ് പിഴ ചുമത്തി. 2020 ജനുവരി ഒന്നു മുതൽ ജൂൺ വരെ നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാര്‍ക്ക് പിഴ ചുമത്തിയ കണക്കാണിത്.

കാൽനട യാത്രികരെ അവഗണിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റും ശിക്ഷയായി നല്‍കി വരുന്നു. നിരത്തു കളിൽ നല്‍കിയ ഗതാഗത മുന്നറിയിപ്പുകൾ കര്‍ശ്ശനമായി പാലിക്കണം എന്ന് പോലീസ്  മുന്നറിയിപ്പ് നൽകി.

കാൽനട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന നല്‍കണം എന്ന് ഡ്രൈവർമാരോട് നിര്‍ദ്ദേശിച്ചു കൊണ്ട് മലയാളം അടക്കം നിരവധി ഭാഷകളില്‍ അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ നിരവധി തവണ ആവശ്യ പ്പെട്ടിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം

July 10th, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : എയർ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസി ന്റെ പ്രവര്‍ത്ത നങ്ങള്‍ ഐ. എസ്. സി. മെയിന്‍ ഹാളില്‍ വെച്ച് നടക്കും.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പു വരുത്തി ക്കൊണ്ടുള്ള ഇരിപ്പിട ങ്ങളും ഐ. എസ്. സി. യില്‍ ഒരുക്കിയിട്ടുണ്ട്.

ഖാലിദിയ യിലെ എക്സ് പ്രസ്സ് ഓഫീസിൽ ജനങ്ങൾ തടിച്ചു കൂടിയതി നാൽ അധികൃതർ ഇടപെട്ടു അടപ്പിക്കുക യായിരുന്നു. ഇതേ തുടർന്നാണ് പൊതു ജന സൗകര്യാർത്ഥം ടിക്കറ്റ് ബുക്കിംഗ് ഓഫീസ് ഐ. എസ്. സി. യി ലേക്ക് മാറ്റുക യായിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി

July 10th, 2020

air-india-epathram

അബുദാബി : ഫെഡറൽ അഥോറിറ്റി ഫോർ ഐഡ ൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് വെബ് സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത വരും (ICA / GDRFA) യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവരുമായ ഇന്ത്യ ക്കാര്‍ക്ക് തിരിച്ചെത്താന്‍ അധികൃതർ അനുമതി നല്‍കി.

ജൂലായ് 12 മുതൽ 26 വരെ എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാന ങ്ങളിലേക്ക്  വെബ് സൈറ്റ് വഴിയും  അംഗീ കൃത ട്രാവൽ ഏജന്റ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.

അവധിക്കു നാട്ടിൽ എത്തുകയും കൊവിഡ്  വൈറസ് വ്യാപനം  കാരണം ലോക്ക് ഡൗൺ  പ്രഖ്യാപിച്ചപ്പോൾ നാട്ടിൽ കുടുങ്ങിയ വരുമായ യു. എ. ഇ. റസിഡന്‍സ് വിസയുള്ള പ്രവാസി കൾക്ക് വന്ദേഭാരത് മിഷന്റെ ഭാഗ മായുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവ്വീസ് ഉപയോഗപ്പെടുത്താം.

വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിന് ഉള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ വിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാന ത്താവള ത്തിൽ സമര്‍പ്പിക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

July 9th, 2020

indian-passport-cover-page-ePathram

അബുദാബി : ജൂലായ് 15 മുതൽ പാസ്സ് പോര്‍ട്ട് സേവന ങ്ങള്‍ പുനഃ സ്ഥാപിക്കും എന്ന് അബുദാബി യിലെ ഇന്ത്യൻ എംബസ്സി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപന ത്തിന്റെ ഭാഗമായി നിറുത്തി വെച്ചതായിരുന്നു പാസ്സ്പോര്‍ട്ട് സര്‍വ്വീസ്. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബി. എൽ. എസ്. കേന്ദ്രങ്ങളി ലേക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം അപേക്ഷകര്‍ എത്തേണ്ടത്.

ഗര്‍ഭിണി കളും 60 വയസ്സു കഴിഞ്ഞവരും 12 വയസ്സിനു താഴെ ഉള്ളവരും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ സേവന കേന്ദ്രങ്ങളിലേക്ക് വരേണ്ടതില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി
Next »Next Page » 20 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധനകൾ നടത്തും »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine