സംഗീത നിശ പാട്ടുത്സവം – ഇസ്ലാമിക് സെന്ററില്‍

January 2nd, 2019

pattulsavam-rhythm-abu-dhabi-ePathram
അബുദാബി. പുതുവല്‍സര ആഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മയായ ‘റിഥം അബു ദാബി’ ഒരുക്കുന്ന “പാട്ടുത്സവം” എന്ന സംഗീത നിശ, ജനുവരി മൂന്ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും.

പ്രവാസി മലയാളികൾക്ക് ഗൃഹാതുര സ്മരണകൾ സമ്മാനിക്കുന്ന ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയ, മുൻ പ്രവാസി കുടിയായ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ റൗഫ് തളിപ്പറമ്പ് ഒരു നീണ്ട ഇടവേള ക്കു ശേഷം വീണ്ടും അബു ദാബി യില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി യുണ്ട്.

കൂടാതെ പാട്ടുത്സവം സംഗീത നിശ യിൽ പിന്നണി ഗായ കരായ എടപ്പാള്‍ വിശ്വൻ, സിന്ധു പ്രേം കുമാര്‍, നാടന്‍ പാട്ടു ഗായകന്‍ റംഷി പട്ടുവ്വം എന്നിവരും യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായ കരും അരങ്ങിൽ എത്തുന്നു. ഓർക്കസ്ട്ര : കമറുദ്ധീൻ കീച്ചേരി.

പാട്ടുത്സവ ത്തി ലേക്കുള്ള പ്രവേശനം സൗജന്യം. വിവര ങ്ങൾക്ക് : സുബൈർ തളി പ്പറമ്പ് (050 511 2913),  ജി. കെ. പയ്യന്നൂർ (050 265 5347)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുവീരന്റെ ‘ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും’ ഒന്നാം സ്ഥാനത്ത്

January 1st, 2019

best-director-suveeran-ePathram അബുദാബി : കേരള സോഷ്യൽ സെന്റർ ഒന്‍പതാമത് ഭരത്‌ മുരളി നാടകോത്സവ ത്തില്‍ മികച്ച നാടക മായി സുവീര ന്റെ ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിത വും (തിയ്യേറ്റര്‍ ദുബായ്) തെര ഞ്ഞെടു ക്കപ്പെട്ടു. മികച്ച സംവി ധായകൻ: സുവീരൻ.

actor-arif-actress-shereen-ksc-drama-fest-2018-ePathram

ഡോ. ആരിഫ്, ഷെറീൻ സെയ്ഫ്‌

ഈ നാടകത്തിലെ പ്രകടന ത്തിലൂടെ മികച്ച നടന്‍ ആയി ഡോക്ടര്‍ ആരിഫ്, മികച്ച നടി യായി ഷെറീൻ സെയ്ഫ്‌, മികച്ച രണ്ടാ മത്തെ നടന്‍ ആയി ഓ. ടി. ഷാജഹാന്‍ എന്നി വരെ തെരഞ്ഞെടുത്തു.

മികച്ച രണ്ടാമത്‌ നാടകം : പണി (ശക്തി അബു ദാബി), ഈ നാടക ത്തിലൂടെ മികച്ച രണ്ടാ മത്തെ നടന്‍ പുര സ്കാരം പ്രകാ ശൻ തച്ചങ്ങാട്‌, മികച്ച രണ്ടാമത്‌ നടി അനന്തലക്ഷ്മി എന്നിവര്‍ പങ്കിട്ടു.

child-artist-best-director-kv-basheer-ksc-drama-fest-2018-ePathram

ബാല നടൻ, യു. എ. ഇ. യിലെ സംവിധായകൻ (കനൽ പ്പാടുകൾ)

മികച്ച മൂന്നാമത്‌ നാടകമായി കനൽ പ്പാടുകൾ (അബു ദാബി മലയാളി സമാജം), സംസ്കാര (അൽ ഐൻ മല യാളി സമാജം) എന്നിവയാണ്.

സംസ്കാര യിലെ പ്രകടന ത്തിന്ന് മികച്ച രണ്ടാ മത്തെ നടിക്കുള്ള പുരസ്കാരം സോഫി തോമസ്‌ പങ്കിട്ടെടുത്തു.

കനല്‍ പ്പാടു കളിലെ അഭിനയത്തിന് മാസ്റ്റർ മുഹമ്മദ്‌ മുസ്തഫ മികച്ച ബാല താര ത്തിനുള്ള പുര സ്കാരം കരസ്ഥ മാക്കി. രണ്ടാമത്തെ ബാല താരം : ശിവ ഗംഗ (പറയാത്ത വാക്കുകൾ).

യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവിധായകന്‍: കെ. വി. ബഷീർ (കനൽ പ്പാടുകൾ, അബു ദാബി മലയാളി സമാജം).

സംഗീതം : ബിജു ജോസഫ്‌, ദീപ വിതാനം : സനേഷ്‌. കെ. ഡി., രംഗ സജ്ജീ കരണം : ഹരി ദാസ്‌ മനോജ്‌. (ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും). മികച്ച ചമയം: ക്ലിന്റ്‌ പവിത്രൻ ( ഭൂപടം മാറ്റി വരക്കു മ്പോൾ, സംസ്കാര).

സ്പെഷ്യല്‍ ജൂറി അവാര്‍ഡു കള്‍ : നടി – അഞ്ജലി ജസ്റ്റിൻ (പണി), ജീന രാജീവ്‌ (നഖ ശിഖാന്തം). നടൻ – കുമാർ സേതു (നഖ ശിഖാന്തം), വിനോദ്‌ മണിയറ (പറയാത്ത വാക്കുകൾ), ജാഫർ കുറ്റി പ്പുറം (പണി), സാജിദ്‌ കൊടിഞ്ഞി (സംസ്കാര).

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. നേതാക്കൾ ഐ. എൻ. എൽ. ലേക്ക്

December 31st, 2018

flag-inl-indian-national-league-ePathram

അബുദാബി : ഇന്ത്യന്‍ നാഷ ണല്‍ ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് പിറകെ മുസ്‌ലിം ലീഗി ന്റെ പ്രവാസി സംഘടന യായ കെ. എം. സി. സി. ഉൾപ്പെടെ വിവിധ ന്യൂന പക്ഷ സംഘടന കളിൽ നിന്നും നിര വധി പ്രവർത്തകർ ഐ. എന്‍. എല്‍. ലേക്ക് ചേക്കേറുവാൻ ഒരുങ്ങുന്നു.

യു. എ. ഇ. യിലും മറ്റു ഗൾഫ് രാജ്യ ങ്ങളി ലുമുള്ള നിരവധി കെ. എം.സി. സി നേതാക്കളും പ്രവർ ത്തകരു മാണ് രണ്ട് ദിവസ ത്തിനിടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് വരാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് ഐ. എൻ. എൽ. നേതൃത്വ വുമായി ബന്ധപ്പെട്ടത്.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ നിലപാടിൽ അതൃപ്തിയുള്ള നിരവധി പ്രവർത്തകർ തങ്ങളു മായി നേരിട്ടും ദൂതന്മാർ മുഖേനയും ബന്ധ പ്പെടുന്നുണ്ട്.

എല്ലാവരെ യും തുറന്ന മനസ്സോടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് സ്വാഗതം ചെയ്തു എന്നും പാർട്ടി യിലേക്ക് കടന്നു വരാൻ ആഗ്ര ഹിക്കുന്ന വരിൽ ഭൂരി ഭാഗം പേരും പഴയ കാലത്ത് തങ്ങ ളോട് സഹ കരി ച്ചവർ ആണെന്നും നാഷണൽ ലീഗി ന്റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. വൃത്തങ്ങൾ അറി യിച്ചു.

പുതുതായി കടന്നു വരുന്നവർക്ക് സ്വീകരണ പരിപാടി സംഘടി പ്പിക്കാൻ ഒരുങ്ങുകയാണ് ഐ. എം. സി. സി. പ്രവർത്തകർ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഗീത ആൽബം ‘പ്രണയ തീരം’ ശ്രദ്ധേയ മാവുന്നു

December 30th, 2018

pranaya-theeram-music-album-vidhu-prathap-ePathram
അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയ സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട് ഈണം നൽകി പിന്നണി ഗായകൻ വിധു പ്രതാപ് ആലപിച്ച ‘പ്രണയ തീരം’ എന്ന സംഗീത ആൽബ ത്തിലെ ‘പ്രണയ ത്തിൻ മധുമഴ പൊഴിയും സന്ധ്യയിൽ ഞാൻ…’ എന്ന പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടി ലേക്ക് കുതിക്കുന്നു. ഗാന രചന :  രഞ്ജിത്ത് നാഥ്.

പ്രശസ്ത നടൻ ശിവജി ഗുരുവായൂർ, പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവർ അഭി നയിച്ചി ട്ടുള്ള ഈ ദൃശ്യാ വിഷ്കാരം സംവിധാനം ചെയ്തത് ഗാന രചയിതാവ് കൂടിയായ  രഞ്ജിത്ത് നാഥ്.

തന്റെ പ്രണയ കാലത്തെ കുറിച്ചുള്ള ഓർമ്മ കളിലൂടെ സഞ്ച രിക്കുന്ന ശിവജി യുടെ കഥാ പാത്ര ത്തിലൂടെ യാണ് ഹൃദയ സ്പർശി യായ ‘പ്രണയ തീരം’ ദൃശ്യ വൽ ക്കരി ച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനു യോജ്യ മായ രീതി യിലാണ് നൗഷാദ് ചാവക്കാട് ഈണം നൽകി യിരി ക്കുന്നത്.

ഗുരുവായൂരിലും പരിസര പ്രദേശ ങ്ങളിലും ചിത്രീ കരിച്ച ആൽബ ത്തിൽ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പു കൾ ഒപ്പി എടുത്തി രിക്കുന്നു. ഛായാ ഗ്രഹണം : ഫാരിസ് തൃശൂർ. പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കരുവ ന്തല. അനിൽ, ബിനേഷ് പാടൂർ, ശശി ഗുരു വായൂർ, സുബ്രു തിരൂർ തുടങ്ങിയവ രാണ് മറ്റു പിന്നണി പ്രവർ ത്തകർ.

music-director-noushad-chavakkad-ePathram

സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട്

വൈവിധ്യമാർന്ന നിരവധി ഹിറ്റ് ഗാന ങ്ങൾക്ക് സംഗീതം നൽകിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയ പ്പെടുന്ന സംഗീത അദ്ധ്യാപകനും കൂടി യാണ്.

ഈയിടെ റിലീസ് ചെയ്ത ‘ഒരു വട്ടം കൂടി’ (ആലാപനം : സുചിത്ര ഷാജി) , സൈനുദ്ധീന്‍ ഖുറൈഷി യുടെ പൂനിലാ ത്തട്ടം, യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദി നെ കുറിച്ചുള്ള  മരു ഭൂമി യിലെ സുല്‍ത്താന്‍, കണ്ണൂര്‍ ഷറീഫ് ആലപിച്ച ‘ത്യാഗ സ്മരണ യുടെ ബലി പെരു ന്നാൾ’ ചാവക്കാട് സിംഗേഴ്സിന്റെ ‘കാത്തി രി പ്പി ന്റെ ഈണം’ തുടങ്ങീ ഇരുപതോളം സംഗീത ആല്‍ബ ങ്ങളി ലൂടെ തന്റെ പ്രതിഭ തെളിയിച്ച സംഗീതജ്ഞ നാണ് നൗഷാദ് ചാവക്കാട് എന്ന ഈ പ്രവാസി കലാകാരന്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജവാൻമാരെ ആദരിക്കുന്നു

December 30th, 2018

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ ‘അബു ദാബി സാംസ്‌കാരിക വേദി’ ധീര ജവാൻ മാരെ ആദരി ക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗ മായി ഒരുക്കുന്ന പരി പാടി യില്‍, ഇന്ത്യൻ സൈന്യ ത്തിൽ തങ്ങ ളുടെ സേവനം രാജ്യ ത്തിനു വേണ്ടി സമർ പ്പിക്കു കയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യു ന്ന മു ൻകാല സൈനി കരെ യാണ് ആദരിക്കുക.

salute-the-real-heroes-samskarikha-vedhi-ePathram

2019 ജനുവരി 25 വെള്ളിയാഴ്ച, മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും. തുടര്‍ച്ചയായ അഞ്ചാമതു വര്‍ഷമാണ് ‘അബു ദാബി സാംസ്‌കാരിക വേദി’ ജവാന്മാരെ ആദരി ക്കുന്നത്.

താല്പര്യമുള്ള മുൻ കാല സൈനികർ പേരു വിവര ങ്ങള്‍ 055 – 7059 769, 050 – 6711 437 എന്നീ നമ്പരു കളിൽ വിളിച്ച് നല്‍കണം എന്ന് സംഘാടകർ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം തുഷാര സന്ധ്യ സമാപിച്ചു
Next »Next Page » സംഗീത ആൽബം ‘പ്രണയ തീരം’ ശ്രദ്ധേയ മാവുന്നു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine