വൈ. എം. സി. എ. പ്രവർത്തനോദ്​ഘാടനം

June 9th, 2018

ymca-logo-epathram അബുദാബി : വൈ. എം. സി. എ. സ്ഥാപക ദിനാ ഘോഷ വും പുതിയ കമ്മിറ്റിയുടെ പ്രവര്‍ ത്തന ഉല്‍ഘാടനവും അബു ദാബി മാർത്തോമ്മ ഇടവക വികാരി ബാബു കുളത്താ ക്കൽ നിര്‍വ്വ ഹിച്ചു.

ചടങ്ങിൽ വൈ. എം. സി. എ. ‘സാന്ത്വനം 2018’ ലോഗോ പ്രകാശനവും ഉന്നത വിജയം നേടിയ അംഗ ങ്ങളു ടെ കുട്ടി കൾക്കുള്ള അവാർഡ് വിതര ണവും നടന്നു.

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബെന്നി മാത്യു, സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജിജൻ എബ്രഹാം, സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ബിനോ ഫിലിപ്പ്, വൈ. എം. സി. എ. രക്ഷാ ധി കാരി വി. ജി. ഷാജി, ജനറൽ സെക്രട്ടറി ടിനോ മാത്യു തോമസ്, ട്രഷറർ ഗീവർഗ്ഗീസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം

June 6th, 2018

uae-labour-summer-midday-break-begin-june-15-ePathram
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.

നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.

നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.

ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.

ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.

നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.

പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.

ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജിമ്മി ജോർജ്ജ് സ്മാരക വോളി ബോൾ തുടക്കമായി

June 5th, 2018

jimmy-george-volley-ball-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ – യു. എ. ഇ. എക്സ് ചേഞ്ച് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാൻ വോളി ബോൾ ബോള്‍ ടൂർണ്ണ മെന്റ് അൽ വഹ്ദ യിലെ എമി റേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിൽ തുടക്കമായി.

യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി ടൂർണ്ണ മെന്റ് ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ്സ് രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.

എൻ. എം. സി. ഗ്രൂപ്പ് ടീമും ഖാൻ ക്ലബ് ദുബായി യും തമ്മിൽ നടന്ന ആവേശ കര മായ ഉദ്‌ഘാടന മത്സരത്തിൽ ഏക പക്ഷീയ മായ രണ്ട് സെറ്റു കൾക്ക് എൻ. എം. സി. ടീം വിജയിച്ചു. രണ്ടാമത്തെ മത്സരത്തിൽ അബുദാബി അൽ ജസീറ ക്ലബും ദുബായ് ബിന്‍ സുബൈയും വാശി യോടെ ഏറ്റു മുട്ടി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ബിന്‍ സുബൈ വിജയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം

June 5th, 2018

logo-uae-exchange-ePathram
അബുദാബി : ഈ വര്‍ഷം ജനുവരി മുതല്‍ യു. എ. ഇ. ഗവണ്മെന്റ് നടപ്പി ലാക്കിയ മൂല്യ വർദ്ധിത നികുതി (വാറ്റ്) അടക്കുവാന്‍ സൗകര്യം ഒരുക്കി യു. എ. ഇ. എക്സ് ചേഞ്ച്.

ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഫെഡ റൽ ടാക്സ് അഥോ റിറ്റിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റും ഒപ്പു വെച്ചു. ഇതു പ്രകാരം സാധുത യുള്ള ടാക്സ് രജിസ്ട്രേഷൻ നമ്പർ (TRN), GIBAN അക്കൗണ്ട് നമ്പർ എന്നിവ യുള്ള രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപന ങ്ങൾക്കും രാജ്യത്തെ 150 തോളം വരുന്ന യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റുകള്‍ വഴി നികുതി അടക്കാ വുന്നതാണ്.

ഫെഡറൽ ടാക്സ് അഥോറിറ്റി യുമായി കൈ കോർ ക്കു ന്ന തിൽ സന്തുഷ്ടരാണ് എന്നും യു. എ. ഇ. യിൽ ഉപ യോക്താ ക്കൾ ക്ക് ലളിത മായ രീതി യിൽ കൂട്ടായ സേവനം ഉറപ്പു വരുത്താൻ തങ്ങൾ സന്നദ്ധരാണ് എന്നും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം പറഞ്ഞു.

ദുബായ് മെട്രോ സ്റ്റേഷനു കളിലെ 18 എണ്ണം ഉൾപ്പെടെ തന്ത്ര പ്രധാന മായ എല്ലാ സ്ഥല ങ്ങളിലും ശാഖ കളുള്ള യു. എ. ഇ. എക്സ് ചേഞ്ച്, തങ്ങളുടെ വിപുല മായ ശൃംഖല വഴി ഉപ ഭോക്താ ക്കൾക്ക് സൗകര്യങ്ങൾ ഏതു ദിവസ വും ലഭ്യമാക്കുവാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികളെ യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ സാക്ഷ്യ പത്രം നിർബ്ബന്ധം

June 5th, 2018

new-rule-for-children-travelling-to-uae-air-india-ePathram
ദുബായ് : 18 വയസ്സിൽ താഴെ യുള്ള കുട്ടികളെ തനിച്ച് ഇന്ത്യ യിൽ നിന്നും യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ മാതാ പിതാ ക്കളുടെ സാക്ഷ്യ പത്രം അനിവാര്യം.

കുടുംബാംഗ ങ്ങൾക്ക് കൂടെ അല്ലാതെ വരുന്ന കുട്ടികളു ടെ പക്കല്‍ സാക്ഷ്യ പത്രം ഇല്ലെങ്കില്‍ അവരെ ഇന്ത്യ യിലേക്കു തന്നെ മടക്കി അയക്കും എന്നും എയര്‍ ഇന്ത്യ.

ദുബായ് പോലീസ് – ദുബായ് എമിഗ്രേഷൻ അധികൃതർ നൽകിയ നിര്‍ദ്ദേശ ത്തിന്റെ അടിസ്ഥാന ത്തിലാണ് ജൂൺ ഒന്നു മുതൽ സാക്ഷ്യ പത്ര നിബന്ധന പ്രാബല്യത്തില്‍ വരു ത്തിയത് എന്നും എയർ ഇന്ത്യ അറിയിച്ചു.

കുട്ടിയുടെ നാട്ടിലെയും യു. എ. ഇ.യിലെയും വിലാസം, യു. എ. ഇ. യിൽ ഇറങ്ങിയാൽ കുട്ടി യെ സ്വീകരി ക്കുന്ന ആളു ടെ പേരും മറ്റു വിശ ദാംശ ങ്ങളും മാതാ പിതാ ക്കൾ സാക്ഷ്യ പത്ര ത്തിൽ കൃത്യമായി പൂരിപ്പി ക്കണം.

ഇങ്ങിനെ വരുന്ന കുട്ടികളുടെ എമി ഗ്രേഷൻ നടപടി കള്‍ പൂർത്തിയാ ക്കുവാനും മാതാ പിതാ ക്കള്‍ സാക്ഷ്യ പത്രം വഴി ഉത്തര വാദിത്വ പ്പെടു ത്തിയിട്ടുള്ള വ്യക്തിക്കു കൈ മാറാനും എയർ ലൈൻ ജീവന ക്കാർ സഹാ യിക്കും.

സാക്ഷ്യപത്രം ശരി യായി പൂരിപ്പിക്കാതെയും സംശ യാസ്പദ മായ രീതിയി ലും തനിച്ച് യു. എ. ഇ. യിൽ വന്നിറങ്ങുന്ന കുട്ടിക്ക് പിഴ ചുമത്തു വാനും കുട്ടിയെ തിരിച്ച് നാട്ടിലേക്ക് അയക്കു വാനും സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പു നല്‍കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു
Next »Next Page » വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine