പ്രോഗ്രസ്സീവ് ഗുരുവായൂർ ഫെസ്റ്റ് വെള്ളി യാഴ്ച അബുദാബിയിൽ

May 9th, 2017

progressive-chavakkad-logo-epathram
അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസി കളുടെ കൂട്ടായ്മ യായ ‘പ്രോഗ്രസ്സീവ്’ സംഘടിപ്പിക്കുന്ന ‘ഗുരുവായൂര്‍ ഫെസ്റ്റ് 2017’ മെയ്‌12 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതല്‍ അബു ദാബി കേരള സോഷ്യൽ സെന്‍ററില്‍ നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

shahbaz-aman-singing--progressive-chavakkad-family-gathering-ePathram

ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കുന്ന കുടുംബ സംഗമ ത്തിൽ 40 വര്‍ഷ ത്തെ പ്രവാസം പിന്നിട്ടവരെ ആദരിക്കും.

തുടര്‍ന്ന് രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായ കനും പിന്നണി ഗായകനു മായ ഷഹബാസ് അമൻ നേതൃത്വം നൽകുന്ന സംഗീത നിശ അരങ്ങേറും.

വിവരങ്ങൾക്ക് 050 – 79 76 375

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ചും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി യും തമ്മിൽ സഹകരണത്തിന് കരാർ

May 8th, 2017

logo-uae-exchange-ePathram
അബു ദാബി : ധന വിനിമയ രംഗത്ത് നൂതന സാങ്കേതിക സംവിധാന ങ്ങൾ ലഭ്യമാ ക്കുവാ നായി യു. എ. ഇ. എക്സ് ചേഞ്ചും അബുദാബി ന്യൂ യോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ ധാരണാ പത്രം ഒപ്പു വച്ചു.

ഫിനാൻഷ്യൽ ടെക്നോളജി എന്ന പേരിൽ വികസിച്ചു വരുന്ന അത്യാ ധുനിക സാങ്കേതിക സംവി ധാന ങ്ങൾ യു. എ. ഇ. യിൽ വ്യാപി പ്പിക്കുന്ന തിനും പ്രവർ ത്തന ങ്ങൾ നവീ കരി ക്കുന്നതിനും വേണ്ടി യു. എ. ഇ. എക്സ് ചേഞ്ചും അബു ദാബി ന്യൂയോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ കരാ റായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പ്രമോദ് മങ്ങാടും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി അബു ദാബി സംരംഭകത്വ വിഭാഗം പ്രോവോസ്‌റ്റും ‘സ്‌റ്റാർട്ട് ആഡ്’ മാനേജിങ് ഡയറക്‌ട റുമായ രമേശ് ജഗന്നാഥനും കരാറിൽ ഒപ്പു വെച്ചു.

ന്യൂ യോർക്ക് യൂണി വേഴ്‌സിറ്റി വികസി പ്പിച്ചെടുത്ത ‘സ്‌റ്റാർട്ട് ആഡ്’ എന്ന സംവിധാനം ഉപ യോഗിച്ച് തങ്ങളുടെ മേഖല യിൽ പ്രവർത്തന ക്ഷമ തയും ആവർത്തിച്ചുള്ള ഉപയോഗ സാദ്ധ്യതകളും വർദ്ധി പ്പിക്കു വാനാ യിട്ടാണ് ഈ സംവിധാനം കൊണ്ട് വരുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസികൾ ഏപ്രില്‍ വരെ നാട്ടിലേക്ക്​ അയച്ചത്​ 65,00 കോടി രൂപ

May 8th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രവാസി സമൂഹം തങ്ങളുടെ രാജ്യ ങ്ങളിലേ ക്ക് ഇൗ വർഷം ആദ്യ പാദ ത്തിൽ അയച്ചത് 3710 കോടി ദിർഹം (ഏക ദേശം 65,00 കോടി രൂപ) എന്ന് യു. എ. ഇ. സെൻട്രൽ ബാങ്ക്.

2017 ജനുവരി മുതല്‍ ഏപ്രില്‍ വരെ യുള്ള ഒന്നാം പാദ ത്തിൽ ഇന്ത്യൻ പ്രവാ സികൾ 1295 കോടി ദിർഹം (ഏക ദേശം 22500 കോടി രൂപ) നാട്ടി ലേക്ക് അയച്ചു കൊണ്ട് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. വിദേശികൾ മൊത്തം അയച്ച പണ ത്തിന്റെ 34.9 ശത മാന മാണിത്.

പണം അയക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പാകി സ്ഥാന്‍ സ്വദേശി കളാണ്. മൊത്തം അയച്ച പണത്തിന്റെ 9.4 ശത മാന മാണ് പാകിസ്ഥാ നി ലേക്ക് അയച്ചത്. ഫിലിപ്പീൻസുകാർ 7.3 ശതമാനവും അമേരിക്കക്കാർ 5.4 ശത മാനം, ഇൗജിപ്തുകാർ 4.95 ശത മാനം, ബ്രീട്ടീഷുകാർ 4.4 ശത മാനം എന്നി ങ്ങനെ യുമാണ്‍ കണക്കുകള്‍.

കഴിഞ്ഞ വർഷം ഇതേ കാല യളവിനെ അപേ ക്ഷിച്ച് പണം അയ ക്കു ന്നതില്‍ 1.1 ശതമാനം വർദ്ധന യാണ് ഉണ്ടാ യിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്

May 5th, 2017

sslc-2017-toppers-model-school-ePathram
അബുദാബി : കേരളാ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന അബുദാബി യിലെ ഏക വിദ്യാ ഭ്യാസ സ്ഥാപന മായ അബു ദാബി മോഡൽ സ്‌കൂൾ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പോലെ നൂറു ശത മാനം വിജയം ഉറപ്പു വരുത്തി കൊണ്ട് ഈ വർഷവും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

toppers-sslc-2017-abudhabi-model-school-ePathram

ഒൻപതു സ്‌കൂളു കളിൽ നിന്നു മായി 515 കുട്ടി കളാണ് ഈ വർഷം യു. എ. ഇ. യിൽ നിന്നും എസ്. എസ്. എൽ. സി. പരീക്ഷ എ ഴുതി യിരു ന്നത്. മോഡൽ സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയ 141 വിദ്യാർത്ഥി കളും വിജയിച്ചു.

a-plus-holders-sslc-2017-abudhabi-ePathram

യു. എ. ഇ. യിലെ വിദ്യാർ ത്ഥി കളിൽ പത്ത് വിഷയ ങ്ങളിലും’എ പ്ലസ്’ നേടിയ 36 പേരിൽ 24 കുട്ടി കളും അബുദാബി മോഡൽ സ്‌കൂളിൽ നിന്നുള്ളവ രാണ്.

abudhabi-model-school-students-ePathram

മോഡല്‍ സ്‌കൂളില്‍ നിന്ന് എല്ലാ വിഷയ ങ്ങളിലും എ – പ്‌ളസ് നേടിയ വരുടെ പേരു വിവരം :

1. ആസിയ ബൈജു മുഹമ്മദ്, 2. ഫര്‍സാന, 3. ഫാത്തിമ സയാ ബാസിത്ത്, 4. ഗിഫ്റ്റി സൂസന്‍ തോമസ്, 5. ഗൗരി ഗോപന്‍, 6. ഹിബ താജുദ്ദീന്‍ പരീത്, 7. റഹീന മറിയം, 8. റഫാന അബ്ദുല്‍ ജലീല്‍, 9. റിഫ സഈദ്, 10. താര സക്കീര്‍ ഹുസൈന്‍, 11. സുഹ മുസ്തഫ സമീര്‍, 12. ക്രിസ്റ്റി സൂസന്‍ തോമസ്,

top-marks-in-uae-sslc-2017-ePathram

13. ഫാത്തിമ ഫിദ കെലോത്ത് നൗഷാദ്, 14. വഹീദ ജാബിര്‍, 15. അബ്ദുസ്സമീഅ് കുഴിക്കാട്ടില്‍, 16. ഹംദാന്‍ മായന്ത്രിയാക്കം, 17. ഹന്‍സില്‍ ഹൈദരലി മന യത്ത്, 18. ഹരികൃഷ്ണ ടി. പി. 19. ഹാരിസ് വര്‍ഗീസ്, 20. മഷൂഖ് ബഷീര്‍, 21. മുഹമ്മദ് അജാസ്, 22.മുഹമ്മദ് ഫഹീം, 23. മുഹമ്മദ് സിനാന്‍ മുഹ്യുദ്ദീന്‍, 24. ഷാസിന്‍ അഹ്മദ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്റർ : കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനം

May 5th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റ റിന്റെ 2017- 18 വര്‍ഷ ത്തേക്കുള്ള പുതിയ കമ്മിറ്റി യുടെ പ്രവ ര്‍ത്തന ഉദ്ഘാടനം മെയ് 6 ശനിയാഴ്ച വൈകു ന്നേരം 8.30ന് നടക്കും പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്ണൻ മുഖ്യ അതിഥി യായി സംബന്ധിക്കും. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കെ. എസ്. സി. കലാ വിഭാഗം ഒരുക്കുന്ന വിവിധ പരി പാടി കൾ അരങ്ങേറും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. എല്ലാവരുടെയും നാട്​ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
Next »Next Page » എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത് »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine