അബുദാബി : സെന്റ് ജോർജ് ഓർത്ത ഡോക്‌സ് ദേവാലയ ത്തിലെ കൊയ്ത്തു ല്‍സവം നവംബര്‍ 13 വെള്ളിയാഴ്‌ച നടക്കും എന്ന് ഇടവക ഭാര വാഹികള്‍ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച പ്രഭാത പ്രാര്‍ത്ഥന യോടെ തുടക്കമാവുന്ന കൊയ്ത്തു ല്‍സവ ത്തിന്റെ ഔപചാരിക ഉല്‍ഘാ ടനം വൈകുന്നേരം നാലു മണിക്ക് നടക്കുന്ന പൊതു സമ്മേളന ത്തോടെ നടക്കും. ഇന്ത്യന്‍ എംബസ്സി ഫസ്‌റ്റ് സെക്രട്ടറി പവൻ കെ. റായ് സ്‌റ്റാളുകളുടെ ഉദ്‌ഘാടനം നിർവഹിക്കും. ബ്രന്മവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ് തിരുമേനി മുഖ്യ അതിഥി ആയി രിക്കും.
പള്ളി അങ്കണ ത്തില്‍ ഒരുക്കുന്ന എഴുപതോളം സ്റ്റാളു കളിലായി നാടന്‍ ഭക്ഷണ വിഭവ ങ്ങള്‍, പരമ്പരാഗത നസ്രാണി പലഹാര ങ്ങള്‍, പലതരം പായസം, ബിരിയാണി, കുട്ടനാടൻ ഭക്ഷ്യ വിഭവ ങ്ങൾ എന്നിവ യും കരകൗശല വസ്‌തുക്കൾ, ഔഷധ ച്ചെടി കൾ, ഗെയിം ഷോ, നറുക്കെടുപ്പുകള്‍ തുടങ്ങിയവ ഉണ്ടാവും.
വിവിധ മത വിഭാഗ ത്തിലുള്ള കുടുംബ ങ്ങളുടെ വാർഷിക സംഗമം ആയി മാറുന്ന കൊയ്‌ത്തുൽസവ ത്തിൽ സൺഡേ സ്‌കൂൾ വിദ്യാർത്ഥി കളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടി കളും ശിങ്കാരി മേളവും അര ങ്ങേറും.
ബ്രന്മവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ്, ഇടവക വികാരി എം. സി. മത്തായി മാറാച്ചേരിൽ, സഹ വികാരി ഫാദര്‍ ഷാജൻ വർഗീസ്, സെക്രട്ടറി സ്‌റ്റീഫൻ മല്ലേൽ, ട്രസ്‌റ്റി എ. ജെ. ജോയിക്കുട്ടി, ജോയിന്റ് കൺവീനർമാരായ റജി സി. ഉലഹന്നാൻ, ജോൺ ഐപ്പ് തുടങ്ങിയവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.