അബുദാബിയിൽ ‘ഇശലൊളി’ അരങ്ങേറും

November 9th, 2016

അബുദാബി : മര്‍ക്കസ് അബു ദാബി കമ്മിറ്റി സംഘടി പ്പിക്കുന്ന ‘ഇശലൊളി’ നവംബര്‍ 10 വ്യാഴാഴ്ച വൈകു ന്നേരം ഏഴു മണിക്ക് മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ചു നടക്കും.

കേരള ഫോക് ലോര്‍ അവാര്‍ഡ്‌ ജേതാവും പ്രമുഖ മാപ്പിള കലാ കാരനും പ്രചാര കനു മായ കോയ കാപ്പാടും സംഘവും നേതൃത്വം നല്‍കുന്ന ‘ഇശ ലൊളി’ യില്‍ ആര്‍. എസ്. സി. സാഹിത്യോല്‍സവ് ജേതാക്ക ളായ ഷമ്മാസ് കാന്ത പുരം, നിയാസ് കാന്ത പുരം എന്നിവർ വിവിധ കലാ പരി പാടി കളും അവതരി പ്പിക്കും.

മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി ഉത്ഘാടനം നിര്‍ വ്വഹിക്കും. ചടങ്ങില്‍ അബു ദാബിയിലെ കാലാ സാംസ്‌കാ രിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 97 37 547

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുത്സവം : മാർത്തോമ്മാ ഇട വക യില്‍ ഒരുക്കങ്ങൾ ആരംഭിച്ചു

November 9th, 2016

abudhabi-marthoma-church-ePathram
അബുദാബി: മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം – 2016 ന്റെ വിപുല മായ ഒരുക്ക ങ്ങൾ ആരംഭിച്ചു എന്ന് സംഘാടകര്‍ അറിയിച്ചു.

2016 നവംബർ 25 വെള്ളിയാഴ്ച്ച 3 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിലാണ് പതി നായിര ത്തോളം പേർ പങ്കെ ടുക്കുന്ന ഭക്ഷ്യ – കലാ – കായിക – വിനോദ മേളക്ക് അരങ്ങൊരുങ്ങുന്നത്.

മാർത്തോമ്മാ സഭ യുടെ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസന അധിപൻ ഡോ. മാത്യു മാർ മക്കാറിയോസ് കൊയ്ത്തു ല്‍സവ ത്തിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യ കൂപ്പണുകൾ ബിനു ജോൺ, മിഷേൽ ഫിലിപ്പ് എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു.

റവ. പ്രകാശ് എബ്രഹാം (ചെയർമാൻ), റവ. ഐസക് മാത്യു (വൈസ് ചെയർമാൻ), പാപ്പച്ചൻ ദാനിയേൽ (ജനറൽ കൺ വീനർ), ഒബി വർഗീസ് (സെക്രട്ടറി), കണ്‍ വീനര്‍ മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ , ബിജു മാത്യു, ബിജു എബ്രഹാം, തോമസ് മാത്യു, ബിജു പി. ജോൺ, നിഖി തമ്പി, ജിബു ജോയ്, സിനി ഷാജി, സജി മാത്യൂസ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റി യാണ് ഒരുക്ക ങ്ങൾക്ക് നേതൃത്വം നൽകുന്നത് .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും

November 6th, 2016

sasi-tharoor-ePathram
അബുദാബി : ക്രിയേറ്റിവ് എജുക്കേഷൻ സർവ്വീസും (സി. ഇ. എസ്), മുസ്‌ലിം എജ്യു ക്കേഷൻ സൊസൈറ്റി (എം. ഇ. എസ്.) അബു ദാബി കമ്മിറ്റി യും സംയുക്ത മായി അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടി പ്പിക്കുന്ന സെമി നാറിന്റെ ഭാഗ മായി നടക്കുന്ന സംവാദ ത്തില്‍ ഡോ. ശശി തരൂര്‍ സംസാ രിക്കും.

നവംബർ 6 ഞായ റാഴ്ച്ച വൈകുന്നേരം 6 മണി മുതൽ നടക്കുന്ന പരിപാടി യില്‍ അബുദാബി യിലെ വിവിധ സ്കൂ ളു കളില്‍ നിന്നു മായി നൂറോളം കുട്ടി കളും സംബ ന്ധിക്കും. തുടര്‍ന്ന് ‘ഡ്രോപ് എവരിതിംഗ് ആന്റ് റീഡ്’ (DEAR) എന്ന വിഷയ ത്തെ അധി കരിച്ച് ഡോ. ശശി തരൂര്‍ പ്രഭാഷണം നടത്തും.

യു. എ. ഇ. സര്‍ക്കാറിന്റെ വായനാ വര്‍ഷ ആചരണ വുമായി ബന്ധപ്പെട്ട് സംഘടി പ്പിക്കുന്ന ‘READ TODAY, LEAD TOMORROW’ എന്ന പരി പാടി യില്‍ യു. എ. ഇ. ധന കാര്യ വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി, സ്വദേശി എഴുത്തു കാരനും ‘റാഗ്‌സ് ടു റിച്ചസ്’ എന്ന പുസ്‌തക ത്തിന്റെ കർത്താ വുമായ മുഹമ്മദ് അബ്‌ദുൽ ജലീൽ അൽ ഫാഹിം, എം. ഇ. എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, സി. ഇ. എസ്. ഇന്റര്‍ നാഷണല്‍ വിദ്യാ ഭ്യാസ ഉപദേശ കൻ ഡേവിഡ് വില്യംസ്, കെ. കെ. അഷറഫ് എന്നി വരും സംബന്ധിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കേരളോത്സവം 2016

November 5th, 2016

ksc-logo-epathram
അബുദാബി : നാടന്‍ ഭക്ഷ്യ വിഭവ ങ്ങളുടെ രുചി വൈവിധ്യം പ്രവാസി സമൂഹ ത്തിനു പകര്‍ന്നു നല്‍കി അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍െറ കേരളോ ത്സവ ത്തിന് വര്‍ണ്ണാഭ മായ തുടക്കം. ജെമിനി ഗണേഷ് ബാബു, വിനോദ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടി കളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വ ഹിച്ചു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക – വാണിജ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാദ്യമേള ങ്ങളും വിവിധ കലാ പരിപാടി കളും ആയിര ക്കണ ക്കിന് പ്രേക്ഷകര്‍ക്ക് ആവേശ മായി. നാടന്‍ തട്ടുകട കളിലെ കേരള ത്തിലെ തനതു ഭക്ഷ്യ വിഭവ ങ്ങള്‍ക്കായി നീണ്ട നിരയാണ് ആദ്യ ദിവസം തന്നെ അനു ഭവ പ്പെട്ടത്.

കേരളോല്‍സവ നഗരി യിലേ ക്കുള്ള പ്രവേശന കൂപ്പണ്‍ നറുക്കിട്ട് 101 വില പിടിപ്പുള്ള സമ്മാന ങ്ങള്‍ സമാപന ദിവസം സന്ദര്‍ശ കര്‍ക്കായി സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രമേഹ ബോധ വത്കരണ ക്യാമ്പിന് തുടക്ക മായി

November 5th, 2016

logo-universal-hospital-abudhabi-ePathram
അബുദാബി : ഒരു മാസം നീണ്ടു നിൽക്കുന്ന പ്രമേഹ ബോധ വത്കരണ ക്യാമ്പിന് അബുദാബി യൂണി വേഴ്‌സല്‍ ഹോസ്​പി റ്റലില്‍ തുടക്ക മായി.

ഇന്റര്‍ നാഷണല്‍ ഡയബെറ്റ്‌സ് ഫൗണ്ടേഷന്റെ കണക്കു കള്‍ പ്രകാരം ലോകത്ത് 46 ലക്ഷം ആളുക ളാണ് പ്രതി വര്‍ഷം പ്രമേഹ രോഗ ത്താല്‍ മരിക്കുന്നത്.

ശാരീരിക വൈകല്യ ങ്ങള്‍ക്ക് കാരണം ആവുന്ന ആദ്യത്തെ പത്ത് കാരണ ങ്ങളില്‍ ഒന്ന് കൂടി യാണ് പ്രമേഹം. അതിനാല്‍ പ്രമേഹ രോഗ നിര്‍ണ്ണയവും ചികിത്സ യും ഏറെ പ്രാധാന്യം അർഹി ക്കുന്ന താണ് എന്ന് യൂണി വേഴ്‌സല്‍ ഹോസ്​പിറ്റല്‍ എം. ഡി. ഷബീര്‍ നെല്ലിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. പതാക ദിനം : രാജ്യമെങ്ങും ആഘോഷം
Next »Next Page » കെ. എസ്. സി. കേരളോത്സവം 2016 »



  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine