ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

December 31st, 2015

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathram
അബുദാബി : പ്രമുഖ യുവ വ്യവസായി യും യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍ കണ്ണൂര്‍ അന്താ രാഷ്ട്ര വിമാന ത്താവള ത്തിന്റെ (കിയാല്‍) ഡയറക്ടര്‍ ബോര്‍ഡ് അംഗ മായി ചുമതല യേറ്റു.  കോഴിക്കോട് സ്വദേശി യായ ഡോ. ഷംസീര്‍ വയലില്‍ പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

* വി. പി. എസ്. ഹെൽത്ത് കെയർ

* ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌

- pma

വായിക്കുക: , , ,

Comments Off on ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

മാധ്യമ പുരസ്‌കാരം ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു

December 29th, 2015

k-karunakaran-memorial-media-award-2015-jaleel-pattambi-ePathram
അബുദാബി : എല്ലാ വിഷയ ങ്ങളിലും മനുഷ്യത്വ പരമായ സമീപനം സ്വീകരിച്ച ഭരണാധി കാരി യായിരുന്നു കെ. കരുണാകരന്‍ എന്ന് കെ. പി. സി. സി. വക്താവും മുന്‍ മന്ത്രി യുമായ പന്തളം സുധാകരന്‍ പറഞ്ഞു.

മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം അബുദാബി കമ്മിറ്റി സംഘടി പ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനവും കെ. കരുണാകരന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായി രുന്നു പന്തളം സുധാകരന്‍.

മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറത്തിന്റെ ലീഡര്‍ കെ. കരുണാ കരന്‍ മാധ്യമ പുരസ്‌കാരം, മിഡില്‍ ഈസ്റ്റ്’ ചന്ദ്രിക റെസി ഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു. ജനസേവാ പുരസ്‌കാരം നൗഫല്‍ ബിന്‍ അബൂബക്കറും യുവ പ്രതിഭാ പുരസ്‌കാരം അനില്‍ കുമ്പനാടും ഏറ്റു വാങ്ങി.

ചടങ്ങിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് മൊയ്തീൻ അബ്ദുൽ അസീസ്‌ അദ്ധ്യക്ഷത വഹിച്ചു. ഒ. ഐ. സി. സി. ഗ്ലോബൽ സെക്രട്ടറി കുമ്പളത്ത് ശങ്കരപ്പിള്ള, കൊല്ലം ഡി. സി. സി. പ്രസിഡന്റ് എസ്. ശ്രീകുമാർ, മനോജ്‌ പുഷ്കർ, ബാല കൃഷ്ണൻ, നസീർ ബി. മാട്ടൂൽ, ഡോക്ടർ സുബൈർ മേടമ്മൽ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മാധ്യമ പുരസ്‌കാരം ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു

സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ടത് കുഞ്ഞാലി മരയ്ക്കാര്‍

December 28th, 2015

ദുബായ് : ഇന്ത്യയില്‍ വിദേശ ആധിപത്യ ത്തിന് തുടക്കം ഇട്ടത് പോര്‍ച്ചു ഗീസുകാർ ആണെന്നി രിക്കെ അവര്‍ക്ക് എതിരെ സന്ധിയില്ലാ സമരം നട ത്തിയ കുഞ്ഞാലി മരയ്ക്കാര്‍ ആണ് സ്വാതന്ത്ര്യ സമരത്തിന് വിത്തു പാകി യത്. ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യ സമര സേനാനിയും രക്ത സാക്ഷി യുമാണ് കുഞ്ഞാലി മരയ്ക്കാര്‍ എന്നും പോര്‍ച്ചു ഗീസു കാര്‍ക്ക് എതിരെ കുഞ്ഞാലി മരയ്ക്കാര്‍ നടത്തിയ പോരാട്ടങ്ങൾ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ ജ്വലി ക്കുന്ന അദ്ധ്യായ മാണ് എന്നും ചരിത്ര കാരന്‍ പി. ഹരീന്ദ്രനാഥ്.

കുഞ്ഞാലി മരയ്ക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ സംഘടി പ്പിച്ച ‘കുഞ്ഞാലി മരയ്ക്കാര്‍ അവഗണി ക്കപ്പെടുന്ന ചരിത്ര പുരുഷന്‍’ എന്ന സെമിനാറില്‍ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ സെമിനാർ ഉദ്ഘാടനം ചെയ്തു. സാമൂതിരി യുടെയും കുഞ്ഞാലി മരയ്ക്കാ രു ടെയും ജീവിത ചരിത്രം കൂടുതല്‍ ചര്‍ച്ച ചെയ്യ പ്പെടുന്ന തിന് അവസരം ഒരുക്കണ മെന്ന് അദ്ദേഹം അഭി പ്രായ പ്പെട്ടു.

പി. കെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് സാജിദ് ആമുഖ പ്രസംഗം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി, ഡയസ് ഇടിക്കുള, പുന്നക്കന്‍ മുഹമ്മദലി, കായിക്കര റജി, റഫീഖ് മേമുണ്ട, ഒ. കെ. ഇബ്രാഹിം, നജീബ് കോട്ടയ്ക്കല്‍, രാജന്‍ കൊളാവി പ്പാലം, സുബൈര്‍ വെള്ളി യോട് തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: ,

Comments Off on സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ടത് കുഞ്ഞാലി മരയ്ക്കാര്‍

ജീലാനി കൂട്ടായ്മ ‘പ്രവാചകരാണ് പ്രേമ ഭാജനം’ കാമ്പയിൻ സംഘടിപ്പിച്ചു

December 27th, 2015

meelad-campaign-sayyid-abdul-khadir-bhukhari-ePathram
അബുദാബി : പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിന ത്തോട് അനുബന്ധിച്ച് ജീലാനി കൂട്ടായ്മ അബുദാബി ചാപ്റ്റർ, മുസ്സഫ യിലെ അബുദാബി മലയാളീ സമാജ ത്തിൽ വെച്ച് മൗലീദ് പാരായണവും, ഉദ്ബോധന ക്ലാസ്സു കളും സംഘടിപ്പിച്ചു.

‘പ്രവാചക രാണ് പ്രേമ ഭാജനം’ എന്ന പ്രമേയ ത്തിൽ നടത്തിയ ഉദ്ബോധന ക്ലാസ്സു കൾക്ക് ശൈഖ് ഹനീഫ് ഖാദിരി, ശൈഖ് ഷജീർ ഖാദിരി എന്നിവർ നേതൃത്വം നല്കി.

പ്രവാചക പ്രേമ മാണ് വിശ്വാസി യുടെ അമൃത് എന്നും അതിന്റെ യഥാർത്ഥ തനിമ ഉൾ കൊണ്ട് ജീവിക്കണം എന്നും അതാതു കാലഘട്ട ങ്ങളിൽ ഉദയം കൊള്ളുന്ന ആത്മീയ ഗുരു ക്കളി ലൂടെ മാത്രമേ അതിന്നു സാദ്ധ്യ മാവുക യുള്ളൂ എന്നും യോഗം അഭിപ്രായപ്പെട്ടു.

സയ്യിദ് അബ്ദുൽ ഖാദിർ അൽ ബുഖാരി പ്രമേയ പ്രഭാ ഷണം നടത്തിയ യോഗ ത്തിൽ അബ്ദു സമീഹ് ജീലാനി, അലവി ഹുദവി എന്നിവരും സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ജീലാനി കൂട്ടായ്മ ‘പ്രവാചകരാണ് പ്രേമ ഭാജനം’ കാമ്പയിൻ സംഘടിപ്പിച്ചു

കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്

December 25th, 2015

me-chandrika-editor-jaleel-pattambi-ePathram
അബുദാബി : മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം അബുദാബി ഏർപ്പെടു ത്തിയ മൂന്നാമത് കെ. കരുണാ കരൻ സ്മാരക മാധ്യമ പുരസ്കാരം, മിഡിൽ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്രം റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി ക്കും ജനസേവാ പുരസ്കാരം, ജീവ കാരുണ്യ മേഖല കളിലെ പ്രവർത്തന ങ്ങളെ  മുൻ നിറുത്തി  നൗഫൽ ബിൻ അബൂബക്കറിനും കലാ രംഗത്തു നിന്നും യുവ പ്രതിഭാ പുരസ്കാരം അനിൽ കുമ്പനാടിനും സമ്മാ നിക്കും.

ചിരന്തന മാധ്യമ പുരസ്കാരം, അബുദാബി കെ. എം. സി. സി. അഴീക്കോട്‌ മണ്ഡലം കമ്മിറ്റി യുടെ വി. സി. സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡ്‌, ദുബായ് എമിഗ്രേഷന്‍ പുരസ്കാരം അടക്കം നിരവധി പുര സ്കാര ങ്ങള്‍ ജലീല്‍ പട്ടാമ്പി യെ തേടി എത്തി യിരുന്നു.

ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്റർ പാർട്ടി ഹാളിൽ നടക്കുന്ന പരിപാടി യിൽ പുര സ്കാര വിത രണം നടക്കും എന്ന് സംഘാടകർ അറിയിച്ചു.

കെ. കരുണാകരൻ അനുസ്മരണ ത്തോട് അനുബന്ധിച്ച് ‘ഞാൻ കണ്ട ലീഡർ’ എന്ന വിഷയത്തെ ആസ്പദ മാക്കി കുട്ടി കൾക്കായി ചിത്ര രചനാ മത്സര വും സംഘടി പ്പിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്


« Previous Page« Previous « മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍
Next »Next Page » കനേഡിയന്‍ പ്രതിരോധ മന്ത്രി യുമായി ജനറല്‍ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine