അബുദാബി : രിസാല സ്റ്റഡി സര്‍ക്കിളിന്റെ (ആര്‍. എസ്. സി.) മുസ്സഫ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു.
മുസ്സഫ ഷാബിയ യിലെ അല്‍ ദഫ്‌റ സ്‌കൂളില്‍ നടന്ന പരിപാടി യില്‍ അന്‍പ തോളം ഇന ങ്ങ ളില്‍ ഇരുനൂറോളം പ്രതിഭ കള്‍ മാറ്റുരച്ചു. ഷാബിയ ബി., എം. ബി. ഇസെഡ്, ഐക്കാട് എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ങ്ങള്‍ നേടി. എം. ബി. ഇസെഡ് യൂണിറ്റിലെ ശാഹിദ് റൂണി യാണ് കലാ പ്രതിഭ.
സമാപന സമ്മേളനം ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടങ്കോട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മായില്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. കെ. കെ. എം. സഅദി മുഖ്യ പ്രഭാഷണം നടത്തി.
മലയാളി സമാജം വൈസ് പ്രസിഡന്റ് പി. ടി. റഫീഖ് മുഖ്യാഥിതി ആയി സംബന്ധിച്ചു. ആര്‍. എസ്. സി. യു. എ. ഇ. നാഷണല്‍ ചെയര്‍മാന്‍ അബൂ ബക്കര്‍ അസ്ഹരി, അബ്ദുള്‍ ബാരി പട്ടുവം, മുഹ്യിദ്ധീന്‍ ബുഖാരി, അഷ്‌റഫ്, സമദ് സഖാഫി, സിദ്ധീഖ് മുസ്ലിയാര്‍ പൊന്നാട്, ഫഹദ് സഖാഫി പരപ്പനങ്ങാടി, യാസം വേങ്ങര, യൂസുഫ് റശാദി തുടങ്ങിയവര്‍ പങ്കെടുത്തു.
മൊയ്തീന്‍ പൊന്‍മുണ്ടം സ്വാഗതവും മുജീബ് കുറ്റിത്തറ നന്ദിയും പറഞ്ഞു.