അബുദാബി : ടേബിള്‍സ് ഫുഡ് കമ്പനി യുടെ കീഴിലുള്ള ‘പെപ്പര്‍മില്‍ റെസ്റ്റൊറന്റ്’ പുതിയ ശാഖ അബുദാബി ബനിയാസിലെ ബവ്ബാത് അല്‍ ശര്‍ക് മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
ടേബിള്‍സ് ഫുഡ് കമ്പനി സി. ഇ. ഓ. ഷഫീന യൂസഫലി, മാസ്റ്റര്‍ ഷെഫ് ഇന്ത്യ സീസണ്‍ 4 വിജയി ഷെഫ് നികിത ഗാന്ധി, ഷെഫ് ദിലിപ് ജോഹരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് നിര്‍വ്വഹിച്ചത്.
അബുദാബി അല്‍വഹ്ദ മാളിലും സലാം സ്ട്രീറ്റിലെ ഈസ്റ്റേണ്‍ മാംഗ്രോവ്സ് റിസോര്‍ട്ടിലുമാണ് പെപ്പര്‍മില്‍ റെസ്റ്റൊറന്റ് പ്രവര്‍ത്തി ക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണ ത്തിന്റെ രുചി വൈവിധ്യ ങ്ങള്‍ വിദേശി കള്‍ക്കും കൂടി പകര്‍ന്നു നല്‍കാനായി തുടങ്ങിയ ഈ സ്ഥാപനം അബുദാബി യിലെ മൂന്നാമത് ശാഖയാണ് ഇപ്പോള്‍ ബനിയാസില്‍ തുറന്നത്.