അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബുദാബി യുടെ ഈ വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം നിർവ്വഹിച്ചു.
അബുദാബി ഇന്ത്യന്‍ എംബസ്സി യില്‍ നടന്ന ചടങ്ങില്‍ എംബസ്സി യിലെ പാസ്‌പോർട്ട് ആൻഡ് എജ്യൂക്കേഷൻ വിഭാഗം സെക്രട്ടറി ഡി. എസ്. മീണ, സാമ്പത്തിക വാണിജ്യ സാംസ്‌കാരിക വിഭാഗം സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം, പ്രസിഡന്റ് ജോണി തോമസ്, ജനറൽ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് പി. സി. അഹ്‌മദ് കുട്ടി, ജോയിന്റ് സെക്രട്ടറി മുനീർ പാണ്ട്യാല, മുൻ പ്രസിഡന്റ് ടി. എ. അബ്‌ദുൽ സമദ്, മുൻ ജനറൽ സെക്രട്ടറി ആഗിൻ കീപ്പുറം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.
ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധി കാരി സ്ഥാനം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഏറ്റടുത്തത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ പ്രവര്‍ത്തന ങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന സഹകരണ ത്തിനെ അംബാസഡർ പ്രശംസിച്ചു.